Thursday, October 16, 2008

Quantum Of Solace (2008) - Previewമുന്നില്‍ വന്നു നിന്ന്‌, ടൈ ഒതുക്കി വച്ച്‌ ബോണ്ട്‌, ജയിംസ്‌ ബോണ്ട്‌, എന്നു പറയുന്ന മുഖം നമുക്ക്‌ പിയേഴ്‌ ബ്രോസ്നാനിലൂടെയാണ്‌ പരിചയം. എന്നാലിതാ, ഡാനിയേല്‍ ക്രേഗും ആ വഴിയേ.

ലോകം ആകാംഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന പുതിയ ജയിംസ്‌ ബോണ്ട്‌ ചിത്രം ക്വാണ്ടം ഓഫ്‌ സൊലേസ്‌ ഓക്ടോബര്‍ അവസാന വാരം പ്രദര്‍ശനത്തിനെത്തുന്നു. ഡാനിയല്‍ ക്രേഗ്ഗിണ്റ്റെ രണ്ടാം ബോണ്ട്‌ ചിത്രമാണിത്‌. കാസിനോ റോയലിലൂടെ ബോണ്ടായി അരങ്ങേറ്റം കുറിച്ച ഡാനിയേല്‍, ഈ ചിത്രത്തിലൂടെ പിയേഴ്സ്‌ ബ്രോസ്നനേക്കാള്‍ മികച്ച ബോണ്ടായി മാറും എന്ന പ്രതീക്ഷയിലാണ്‌ ലോകം. ഇ.ഒ.എന്‍ പ്രൊഡക്ഷന്‍സിണ്റ്റെ ബാനറില്‍
സോണി പിക്ചര്‍ നിര്‍മ്മിച്ച്‌ മാര്‍ക്ക്‌ ഫോസ്റ്റര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിണ്റ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌ പോള്‍ ഹഗിസ്‌, നീല്‍ പര്‍വിസ്‌, റോബര്‍ട്ട്‌ വേഡ്‌, ജോഷ്വാ സെറ്റ്യൂമര്‍ എന്നിവര്‍ ചേര്‍ന്നാണ്‌, കഥ എഴുതിയിരിക്കുന്നത്‌ ചിത്രത്തിണ്റ്റെ നിര്‍മ്മാതാവു കൂടിയായ മൈക്കിള്‍ വിത്സണ്‍ ആണ്‌. കാസിനോ റൊയലിണ്റ്റെ ചിത്രീകരണത്തിനിടയില്‍ തന്നെ കഥയെഴുതി തുടങ്ങിയ ഈ ചിത്രം, പനാമ, ചിലി, ഇറ്റലി, ആസ്ട്രിയ എന്നീ സ്ഥലങ്ങളില്‍ ആണ്‌ ചിത്രീകരണം നടത്തിയിട്ടുള്ളത്‌. ഇതിണ്റ്റെ സെറ്റുകള്‍ ഒരുക്കിയിരിക്കുന്നത്‌, പൈന്‍വുഡ്‌ സ്റ്റൂഡിയോയിലാണ്‌. ഏകദേശം 225 മില്യണ്‍ യു.എസ്‌ ഡോളറാണ്‌, ചിത്രത്തിണ്റ്റെ നിര്‍മ്മാണ ചിലവ്‌.

ഈ ചിത്രത്തില്‍ ബോണ്ടിണ്റ്റെ പോരാട്ടം, ക്വാണ്ടം ഓറ്‍ഗനൈസേഷണ്റ്റെ അംഗമായ ഡൊമിനിക്‌ ഗ്രീനുമായാണ്‌, അയള്‍ അറിയപ്പെടുന്ന ഒരു പരിസ്ഥിതി പ്രവറ്‍ത്തകന്‍ കൂടിയാണ്‌. ഒരു പട്ടാള അട്ടിമറിയിലൂടെ ബൊളീവിയയിലെ ഭരണവും അതിനൊപ്പം ജലവിതരണ സംവിധാനങ്ങളും കയ്യടക്കാന്‍ ശ്രമിക്കുകയാണ്‌ ഗ്രീന്‍. കാമുകിയായ വെസ്‌പെറിന്റെ മരണത്തിന്‌ പകരം ചോദിക്കാനായി ഇറങ്ങിത്തിരിക്കുന്ന ബോണ്ട് എത്തിപ്പെടുന്നത് അന്താരാഷ്ട്രബന്ധങ്ങളുള്ള ഒരു മാഫിയാ സംഘത്തിന്റെ പിടിയിലാണ്. ഓസ്ട്രിയ, ഇറ്റലി, തെക്കേ അമേരിക്ക തുടങ്ങിയ സ്ഥലങ്ങള്‍ പശ്ചാത്തലമാക്കി മാഫിയാസംഘത്തിന്റെ ചുരുളഴിക്കുകയാണ് പുതിയ ചിത്രം.ചിത്രത്തില്‍ ബോണ്ട്‌ ഗേളായി കാമിലി എന്ന റോളില്‍ ഓള്‍ഗ കുറ്‍ലെങ്കോ എത്തുന്നു. കാമിലിയുടെ മിഷനും ഗ്രീനിനെ വധിക്കുക എന്നതു തന്നെ. കഴിഞ്ഞ ബോണ്ട്‌ ചിത്രമായ കാസിനോ റോയലിണ്റ്റെ തുടറ്‍ച്ച എന്ന രീതിയിലാണ്‌ ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്‌. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മേധാവിയായ 'എം' ആയി ജൂഡി ഡെഞ്ച് വീണ്ടും പ്രത്യക്ഷപ്പെടുന്നു.കാസിനോ റോയലിലൂടെ സൌമ്യനായ ബോണ്ടിനെ അവതരിപ്പിച്ച ഡാനിയേല്‍ ഇത്തവണ ആക്ഷന്‍ രംഗങ്ങളില്‍ പുതിയ മാനങ്ങള്‍ തേടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌. ഇത്തവണയും ബോണ്ടിണ്റ്റെ കാറ്‍ ആസ്റ്റണ്‍ മാറ്‍ട്ടിന്‍ ആണ്‌. ബോണ്ട് ചിത്രങ്ങളുടെ പതിവ് ചേരുവകളെല്ലാം കോര്‍ത്തിണക്കി ചിത്രീകരിച്ച 105 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒരു വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷ.എന്തായാലും ലോകമെമ്പാടും ബോണ്ടിണ്റ്റെ ആരാധകറ്‍ അദ്ദേഹത്തിണ്റ്റെ വരവിനായി കാത്തിരിക്കയാണ്‌. ഇംഗ്ളണ്ടില്‍ ഒക്ടോബറ്‍ 31നും അമേരിക്കയില്‍ നവംബറ്‍ 14നും ചിത്രം പുറത്തിറങ്ങുമെന്നാണ്‌ അറിയുന്നത്‌. പതിവിനു വിപരീതമായി, ഇന്ത്യയില്‍ ചിത്രം ആദ്യമെത്തുമെന്നും കേള്‍ക്കുന്നു. അങ്ങനെ സംഭവിച്ചാല്‍, അമേരിക്കന്‍ റിലീസിനു മുന്നെ ഇന്ത്യയില്‍ റിലീസ്‌ ചെയ്യുന്ന ആദ്യ ചിത്രമാകും ഇത്‌.
ആദ്യ ചിത്രത്തിലൂടെ എന്ന നിരാശപ്പെടുത്തിയ ഡാനിയല്‍ ക്രേഗിനെ, പുതിയ ചിത്രത്തിണ്റ്റെ ട്രൈലറുകള്‍ കണ്ടു ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഞാനും കാത്തിരിക്കയാണ്‌ ബോണ്ടിനെ...

Quantum Of Solace Trailer (Bond 22) - Official Web Site
Quantum Of Solace (Bond 22) - Wikipedia

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.