Friday, January 1, 2010

ഹമാര ബജാജ്‌...!!!



ഈ പരസ്യം ഒരു ഇന്ത്യക്കാരനും മറക്കാന്‍ കഴിയുകയില്ല... വര്‍ഷങ്ങളോളം ഇന്ത്യക്കാരുടെ ജീവശ്വാസമായിരുന്ന ബജാജ്‌ സ്കൂട്ടറിന്റെ പരസ്യം... രാവിലെ പുറത്തിറങ്ങുമ്പോള്‍ 45 ഡിഗ്രി ചെരിച്ച്‌ കിക്ക്‌ ചെയ്ത്‌ സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കുന്ന ഓര്‍മ്മ എന്നും നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കും. എന്നാല്‍ ഈ സ്കൂട്ടര്‍ നമ്മുടെ വീടുകളില്‍ നിന്നു പതിയെ പതിയെ അപ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നു. ഇനി നിരത്തുകളിലും അവയെ കാണാന്‍ ആവില്ല.
ഇന്ത്യക്കാരുടെ ഇരുചക്ര വാഹന സങ്കല്‍പ്പത്തിന്റെ ഭാഗമായിരുന്ന ബജാജ് സ്‌കൂട്ടറുകള്‍ ഉടന്‍ ചരിത്രമാകും, കാരണം ബജാജ് സ്‌കൂട്ടര്‍ നിര്‍മ്മാണം നിര്‍ത്തുന്നു... ബൈക്ക് വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി, സ്‌കൂട്ടര്‍ നിര്‍മ്മാണം നിര്‍ത്തുകയാണെന്ന് ബജാജ് ഓട്ടോ പ്രഖ്യാപിച്ചു. 2009- 10 സാമ്പത്തിക വര്‍ഷത്തില്‍ സ്‌കൂട്ടര്‍ സെഗ്മെന്റില്‍നിന്ന് പിന്മാറുമെന്ന് മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് അറിയിച്ചു. 30 ലക്ഷം മോട്ടോര്‍ ബൈക്കുകളാണ് ബജാജ് ഓട്ടോ ഇപ്പോള്‍ പ്രതിവര്‍ഷം നിര്‍മ്മിയ്ക്കുന്നത്. പ്രതിവര്‍ഷം 12,000 സ്‌കൂട്ടറുകള്‍വരെ മുന്‍പ് നിര്‍മ്മിച്ചിരുന്നു. സ്‌കൂട്ടറുകളുടെ വില്‍പ്പന പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. മികച്ച വില്‍പ്പനയാണ് ബജാജ് മോട്ടോര്‍ സൈക്കിളുകള്‍ക്കുള്ളത്. 100 സി.സി ക്രിസ്റ്റല്‍ സ്‌കൂട്ടര്‍ മാത്രമാണ് ബജാജ് ഇപ്പോള്‍ വിപണിയില്‍ ഇറക്കുന്നത്. സ്‌കൂട്ടര്‍ വിപണിയില്‍നിന്ന് പൂര്‍ണ്ണമായും പിന്മാറുന്നതോടെ ക്രിസ്റ്റലും ഓര്‍മ്മയാകും. ജനപ്രിയ സ്‌കൂട്ടറായിരുന്ന ചേതക് അടക്കമുള്ളവയുടെ നിര്‍മ്മാണം ബജാജ് നേരത്തെതന്നെ നിര്‍ത്തിയിരുന്നു.... ബജാജ്‌ സ്കൂട്ടര്‍ ഇനി ഓര്‍മ്മ...!!!

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.