ഇന്നലെ ജനുവരി 1, പുതുവത്സര ദിനം. പുത്തന്‍ ഉണര്‍വ്വും, പുതിയ പ്രതീക്ഷകളുമായി മലയാളികള്‍ ഒരു പുതുവര്‍ഷത്തിലേക്ക് ഉണര്‍ന്നെഴുന്നേറ്റ ദിവസം. മലയാളികളുടെ മുന്നിലേക്ക് ഇന്നലെ രാവിലെ എത്തിയ രണ്ടു പത്രങ്ങളുടെ മുന്‍ പേജാണ് താഴെയുള്ള ഫോട്ടോകളില്‍...
മലയാള മനോരമ
മാത്രുഭൂമി
പുതുവത്സരാശംസകള്‍ നേരുന്നതിനൊപ്പം നമ്മുടെ മുന്നിലേക്കവര്‍ വിളമ്പിയത് ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ 4 പേര്‍ മരിച്ചതിന്റെ വാര്‍ത്ത, ഉള്‍പേജുകളില്‍ ദുരന്തത്തിന്റെ പല പല ഫോട്ടോകള്‍. മുറിവേറ്റവരുടേയും, പൊള്ളലേറ്റവരുടേയും, മരിച്ചവരുടേയും ഫോട്ടോകള്‍. പരിക്കേറ്റയാളുടെ അറ്റുപോയ കൈ-കാല്‍ വിരലുകളുടെ “ക്ലോസപ്“ ഫോട്ടോകള്‍. ഇങ്ങനെ നെഗറ്റിവിറ്റി കേരളീയരുടെ മുന്നിലേക്ക് വിളമ്പുന്നതിലൂടെ എന്ത് ആത്മ സംത്രുപ്തിയാണ് ഇവര്‍ക്ക് ലഭിക്കുക എന്നു മനസ്സിലാവുന്നില്ല. ഒരു പുതുവത്സര ദിനത്തില്‍ ഇത്രയും നെഗറ്റീവായ ന്യൂസുകള്‍ മുന്‍പേജില്‍ കൊടുക്കുന്നത് ശരിയാണോ എന്നൊരു ചോദ്യം ഈ പത്ര കുത്തകകള്‍, മനസാക്ഷി എന്നൊന്ന് ഉണ്ടെങ്കില്‍, അതിനോടൊന്ന് ചോദിക്കുന്നത് നന്നായിരിക്കും. മനോരമയ്ക്കിത് പുതിയ ഏര്‍പ്പാടല്ല, ഒന്നര വര്‍ഷം മുന്നെ, മലയാളികള്‍ക്കൊരു ചിമിട്ടന്‍ വിഷുക്കെണി മനോരമ നല്‍കിയതാണ്. ഇപ്പോഴിതാ മാത്രുഭൂമിയും ആ വഴിയേ. പത്ര രംഗത്തെ ഇവരുടെ മത്സരം എല്ലാ മലയാളികള്‍ക്കും അറിയാവുന്നതാണ്. സെന്‍സേഷണലിസത്തിന്റേ പേരില്‍, പത്രധര്‍മ്മം മറക്കുന്ന ഇത്തരം പത്രങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണമോ എന്നത് ചിന്തനീയമാണ്.
aalukale pathram vaayippichu adict aakki niruthiyirikkukayaanu ee pathrangal. ethrayo positeevaaya kaaryangal ullappol ithupoleyum ithil kooduthalum sensational aaya varthakal vilambi manushya manassinu moolyachuthi undakkivekkukayanu ivar. avar vichaarichal enthum nadakkum enna oru tharam ahantha
ReplyDeletenjan oru pathra agent aanu. njangal oru sangatana undakkiyittundu. athu polikkan nokkukayanu ivar
ente blog. naakonline.blogspot.com
e-mail mailpremchand@gmail.com
@ പ്രേംചന്ദ്...
ReplyDeleteഞാന്‍ എഴുതിയ കാര്യങ്ങളുമായി വളരെയധികം ചേര്‍ന്നു പോകുന്ന ചിന്തകള്‍... നന്ദി..