2011 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബുദ്ധദേവ് ദാസ് ഗുപ്ത അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ദേശീയ അവാര്‍ഡിന് പിന്നാലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സലീം അഹമ്മദിന്റെ ‘ആദാമിന്റെ മകന്‍ അബു’ സ്വന്തമാക്കി. ആദാമിന്റെ മകനിലെ അബുവിനെ അവിസ്മരണീയമാക്കിയ സലിംകുമാറിനെ മികച്ച നടനായും ഗദ്ദാമയിലെ മികച്ച പ്രകടനത്തോടെ കാവ്യ മാധവനെ നടിയായും തിരഞ്ഞെടുത്തു. ഗ്രീക്ക് മിത്തോളജിയെ മലയാളവത്കരിച്ച് ഒരുക്കിയ 'ഇലക്ട്ര' സംവിധാനം ചെയ്ത ശ്യാമപ്രസാദിനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കിയ 'മകരമഞ്ഞ്' ആണ് മികച്ച രണ്ടാമത്തെ കഥാചിത്രം. 'ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് VI ബി'യിലെ അഭിനയത്തിന് ബിജു മേനോന്‍ മികച്ച രണ്ടാമത്തെ നടനായും 'കഥ തുടരുന്നു' എന്ന സിനിമയിലെ വേഷത്തിലൂടെ മംമ്ത മോഹന്‍ദാസ് മികച്ച രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത് സംവിധാനം ചെയ്ത 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റാണ്’ ജനപ്രിയ ചിത്രവും കലാമൂല്യമേറിയ ചിത്രവും. 'യുഗപുരുഷനി’ലെ അഭിനയത്തിന് തലൈവാസല്‍ വിജയ്, 'ചിത്രസൂത്രം' ഒരുക്കിയ വിപിന്‍ വിജയ്, 'ആത്മകഥ' സംവിധാനം ചെയ്ത പ്രേംലാല്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
തിരക്കഥാകൃത്ത്-സലിം അഹമ്മദ് (ആദാമിന്റെ മകന്‍ അബു)
ഗാനചരന-റഫീഖ് അഹമ്മദ് (സദ്ഗമയ)
സംഗീത സംവിധായകന്‍-എം ജയചന്ദ്രന്‍ (ചിത്രം-കരയിലേക്ക് ഒരു കടല്‍ ദൂരം)
പിന്നണി ഗായകന്‍-ഹരിഹരന്‍ (ചിത്രം-പാട്ടിന്റെ പാലാഴി)
പിന്നണി ഗായിക-രാജലക്ഷ്മി (ചിത്രം-ജനകന്‍)
പശ്ചാത്തല സംഗീതം-ഐസക് തോമസ് കോട്ടുകാപ്പള്ളി (ചിത്രം-സദ്ഗമയ, ആദാമിന്റെ മകന്‍ അബു)
ഹാസ്യതാരം-സുരാജ് വെഞ്ഞാറന്മൂട് (ചിത്രം-ഒരു നാള്‍ വരും)
മേക്കപ്പ്മാന്‍-പട്ടണം റഷീദ്
ചിത്രസംയോജനം-സോബിന്‍.കെ സോമന്‍ (ചിത്രം-പകര്‍ന്നാട്ടം)
നവാഗത സംവിധായകന്‍-മോഹന്‍ രാഘവന്‍ (ചിത്രം-ടി. ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ഢക ബി)
കളര്‍ലാബ്-പ്രസാദ് കളര്‍ ലാബ്
ഛായാഗ്രഹണം-എം.ജെ രാധാകൃഷ്ണന്‍ (ചിത്രം-വീട്ടിലേക്കുള്ള വഴി), ഷഹനാദ് ജലാല്‍ (ചിത്രസൂത്രം)
ബാലതാരം - കൃഷ്ണ പത്മകുമാര്‍ (ചിത്രം-ജനകന്‍)
ശബ്ദലേഖനം-ശുഭദീപ് സെന്‍ഗുപ്ത (ചിത്രസൂത്രം)
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...