കൊച്ചി ടസ്കേഴ്സ് കേരള.. ഇനി ഐ.പി.എല്ലില്‍ എന്നും ഈ പേര്‍ ഉണ്ടാകും. ഈ വര്‍ഷത്തെ ഐ.പി.എല്ലിലേക്ക് ചേര്‍ക്കപ്പെട്ട രണ്ടു പുതിയ ടീമുകളില്‍ ഒന്നാണ് നമ്മുടെ സ്വന്തം കൊമ്പന്മാര്‍. ഐ.പി.എല്ലിന്റെ യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കൊമ്പന്മാര്‍ക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനായില്ല. പക്ഷേ തലയുയര്‍ത്തി തന്നെയാണ് കൊമ്പന്മാര്‍ ഇത്തവണ കളിയവസാനിപ്പിച്ചത്. 14 കളികളില്‍ 6 ജയവും 8 തോല്‍വിയും. കരുത്തരായ കൊല്‍ക്കട്ടയെ രണ്ടു തവണയും, മുംബൈ ചെന്നൈ എന്നിവരെ ഒരു തവണയും കൊമ്പന്മാര്‍ മുട്ടുകുത്തിച്ചു. ഒരു പക്ഷേ ഈ ഐ.പി.എല്ലില്‍ എല്ലാ മെട്രോ നഗര ടീമുകളേയും തോല്‍പ്പിച്ച ഏക ടീം കൊമ്പന്മാര്‍ ആയിരിക്കും.
സന്തുലിതമായ ഒരു ടീമായിരുന്നില്ല കൊച്ചിയുടേത്. മഹേല ജയവര്‍ദ്ധനേ, ബ്രണ്ടന്‍ മക്കലം, ബ്രാഡ് ഹോഡ്ജ്, ഓവൈസ് ഷാ, ലക്ഷ്മണ്‍, പാര്‍ത്ഥിവ് പട്ടേല്‍, രവീന്ദ്ര ജഡേജ, മുത്തയ്യാ മുരളീധരന്‍, ആര്‍.പി.സിംഗ്, ശ്രീശാന്ത് എന്നീ പേരുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ താരനിബിഡമായ ടീമായിരുന്നില്ല കൊച്ചിയുടേത്. നായകനായി ആദ്യം തന്നെ, ജയവര്‍ദ്ധനയെ നിയോഗിച്ചിരുന്നു. ബാറ്റിങ്ങിനേക്കാള്‍ ബൌളിങ്ങിലായിരുന്നു കൊച്ചിയുടെ മേല്‍ക്കൈ. പക്ഷേ മഹേല എന്ന നായകനും ജെഫ് ലോസണെന്ന കോച്ചും ചേര്‍ന്ന്, ഒരു കൂട്ടം കളിക്കാരെ നല്ല ഒരു ടീമായി മാറ്റിയെടുത്തു. നല്ല പോരാട്ട വീര്യം കാഴ്ചവച്ച ടീം, പരാജയപ്പെട്ട മത്സരങ്ങള്‍ പോലും പൊരുതിയാണ് തോറ്റത്. ശ്രീശാന്തെന്ന കേരള താരത്തെ മാത്രം അറിഞ്ഞിരുന്ന ഇന്ത്യക്കാര്‍, പ്രശാന്ത് പരമേശ്വരനേയും, റൈഫി വിന്‍സന്റ് ഗോമസിനേയും, പ്രശാന്ത പത്മനാഭനേയും ഈ ഐ.പി.എല്ലിലൂടെ പരിചയപ്പെട്ടു. അവരുടെ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഐ.പി.എല്‍ എന്ന മാമാങ്കത്തിന്റെ ഭൂപടത്തിലേക്ക് നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും കൊച്ചി സ്ഥാനം പിടിച്ചത് നാമേവരേയും സന്തോഷിപ്പിച്ചിരുന്നു. കൊച്ചി ആസ്ഥാനമാക്കി, ഗുജറാത്തി ഗ്രൂപ്പാണ് ഒരു ഐ.പി.എല്‍ ഫ്രാഞ്ചൈസി തുടങ്ങിയത്. വിവാദങ്ങള്‍ സന്തതസഹചാരികളായ ഒരു ഫ്രാഞ്ചൈസിയായിരുന്നു ഇത്. ഇതിനു വേണ്ടി ലേലം നടക്കുന്നതിനു മുന്നെ ഇതിന്റെ നടത്തിപ്പ് വിവാദമാകുകയും, അതിന്റെ പേരില്‍ ശശി തരൂരിന് കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്തുപോവേണ്ടി വരികയും ചെയ്തു. ലേലത്തില്‍ കൊച്ചി എന്ന ഫ്രാഞ്ചൈസി യാഥാര്‍ത്ഥ്യമായെങ്കിലും, വിവാദങ്ങള്‍ വിട്ടൊഴിഞ്ഞില്ല. ഓഹരിയുടേയും പങ്കാളിത്തത്തിന്റേയും പേരില്‍ കണ്‍സോര്‍ഷ്യത്തില്‍ തന്നെ ആശയക്കുഴപ്പമുണ്ടാകുകയും ടീമിന്റെ ഭാവി തുലാസിലായിരുന്നു. എന്നാല്‍ അവസാന നിമിഷം പ്രശ്നങ്ങള്‍ പരിഹരിക്കുകയും, താരലേലത്തില്‍ പങ്കെടുത്ത് നല്ലൊരു ടീമിനെ സ്വന്തമാക്കുവാനും കൊച്ചിക്കു കഴിഞ്ഞിരുന്നു.
പക്ഷേ, നികുതിയിളവുമായി ബന്ധപ്പെട്ട് കൊച്ചി നഗരസഭയുമായി ഇടയേണ്ടി വന്ന കൊമ്പന്മാരുടെ മുതലാളിമാര്‍ക്ക് യാതോരു സഹായവും നല്‍കാതെ, പൂര്‍ണ്ണമായും നിസ്സഹകരണ മനോഭാവമാണ് കൊച്ചി നഗരസഭ കാണിച്ചത്. ടിക്കറ്റുകള്‍ കൃത്യമായി സീല്‍ ചെയ്തു നല്‍കാതെ, ടിക്കറ്റ് വില്പന വൈകിപ്പിച്ചും ഫ്രാഞ്ചൈസിയെ ദ്രോഹിക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിച്ചത്. അതിന് സാങ്കേതികമായ കാരണങ്ങള്‍ അവര്‍ വിശദീകരിക്കുന്നുവെങ്കിലും, നമ്മുടെ സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ ഇത്തരം ഒരു സംരംഭത്തെ ഇങ്ങനെയാണോ നാം പ്രോത്സാഹിപ്പിക്കേണ്ടത് എന്ന ചോദ്യം അറിയാതെയെങ്കിലും ഉയര്‍ന്നു പോകുന്നു. അതിനൊപ്പം, ടിക്കറ്റ് നിരക്കുകള്‍ അല്പം ഉയര്‍ത്തി വച്ചതും ഫ്രാഞ്ചൈസിക്കു വിനയായി. ആദ്യത്തെ നാലു മത്സരങ്ങള്‍ കാണുവാന്‍ കാര്യമായി ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ അവസാന മത്സരത്തില്‍, ടിക്കറ്റ് നിരക്കുകള്‍ അല്പം കുറച്ചതോടെ, സ്റ്റേഡിയം നിറഞ്ഞു. ഗുജറാത്ത് സര്‍ക്കാര്‍ നികുതി രഹിതമായി മത്സരങ്ങള്‍ നടത്താമെന്നു പറഞ്ഞ് ടീമിനെ അഹമ്മദാബാദിലേക്ക കഴിച്ചു കഴിഞ്ഞു. കൊച്ചി ടീം അടുത്ത സീസണില്‍ അഹമ്മദാബാദിന്റെ സ്വന്തമായാല്‍ നാം അമ്പരക്കേണ്ടതില്ല.
പ്രതീക്ഷാജനകമായാ പ്രകടനമായിരുന്നു കൊമ്പന്മാരുടേത്. പല താരങ്ങളുടേയും അഭാവത്തിലും, വമ്പന്‍ താരങ്ങള്‍ ഇല്ലാതിരുന്നിട്ടും, ആരാധാകരെ സന്തോഷിപ്പിക്കുന്ന പ്രകടനമായിരുന്നു അവര്‍ നടത്തിയത്. പുതിയ താരങ്ങളെ അടുത്ത കൊല്ലം കൊണ്ടു വരുവാന്‍ അവര്‍ക്കു കഴിഞ്ഞാല്‍, ആദ്യ നാലിലേക്കുള്ള പ്രയാണം അത്ര കടുത്തതാവില്ല കൊമ്പന്മാര്‍ക്ക്. അതു പോലെ പുതിയ കേരളാ താരങ്ങള്‍ക്ക് ഇതിലൂടെ അന്തരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള അവസരം കൂടി ഒരുങ്ങും എന്നതും സന്തോഷം പകരുന്ന കാര്യമാണ്. എന്നാല്‍, മുന്നെ സൂചിപ്പിച്ചതു പോലെ, കൊച്ചി ടീമിന്റെ ഭാവി എന്ത് എന്നൊരു ചോദ്യം നമ്മെ വലയ്ക്കുന്നു. കൊച്ചി അഹമ്മദാബാദിലേക്ക് പോകുമോ എന്നൊരു സംശയം ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നു. നമുക്ക് പ്രതീക്ഷ വയ്ക്കാം നല്ലൊരു നാളേക്കായി....

0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...