
എസ് .എം.എസ് തട്ടിപ്പു വഴി കാശുണ്ടാക്കിയും, കരച്ചില്‍ നാടകം നടത്തി പ്രേക്ഷകരെ കരയിച്ചും ഐഡിയാ സ്റ്റാര്‍ സിംഗര്‍ ജനങ്ങളെ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന പോലെ, കോമഡി ട്രൂപ്പുകള്‍ക്കായി ഒരു റിയാലിറ്റി ഷോ ഏഷ്യാനെറ്റ് തുടങ്ങിയത്... അതിന്റെ മുഖ്യ ജഡ്ജായി സിനിമാ നടന്‍ ജഗദീഷും.. പോരെ പൂരം... പണ്ടു മിന്നും താരമെന്ന പരിപാടിയുമായി വന്ന് ജഗദീഷണ്ണന്‍ കാണിച്ചു കൂട്ടിയ കോപ്രായങ്ങള്‍ പ്രേക്ഷകര്‍ മറന്നു കാണില്ല. അതില്‍ നിന്നും വിഭിന്നമാകില്ല ഇതും പ്രതീക്ഷിച്ച പ്രേക്ഷകരുടെ പ്രതീക്ഷ അണ്ണന്‍ കാത്തു സൂക്ഷിച്ചു. അലറി വിളികളും ബഹളമയമായ കമന്റുകളും കൊണ്ട് പ്രേക്ഷകരെ എങ്ങനെ ബോറടിപ്പിക്കാം എന്ന് ജഗദീഷണ്ണന്‍ കാണിച്ചു തന്നു, മൈക്ക് കയ്യില്‍ കിട്ടിയിട്ടും ഇതുവരെ പാട്ടുപാടി നമ്മളെ വിഷമിപ്പിച്ചില്ല എന്നതു മാത്രം മെച്ചം. എന്നാല്‍ അദ്ദേഹത്തിന്റെ കൂടെ ജഡ്ജസായിരിക്കുന്ന ടിനി ടോമും, സുരാജ് വെഞ്ഞാറമൂടും അഭിനന്ദനമര്‍ഹിക്കുന്നു. ആ പരിപാടി നന്നാക്കാന്‍ ശ്രമിക്കുന്നതിനും, കൂടെ ജഗദീഷിനെ സഹിക്കുന്നതിനും. ഇത്തരന്‍ ഒരു റിയാലിറ്റു ഷോയ്ക്ക് ജഗദീഷിനെ ജഡ്ജാക്കിയതിന്റെ സാംഗത്യം മനസ്സിലാവുന്നില്ല. മലയാള സിനിമയിലെ കോമാളി വേഷങ്ങളിലൂടെ മാത്രം കോമഡി സ്രുഷ്ടിച്ച് ജനങ്ങളെ ചിരിപ്പിക്കുന്ന ജഗദീഷിന്, കോമഡി ട്രൂപ്പുകള്‍ക്കായി നടത്തുന്ന റിയാലിറ്റി ഷോയുടെ “മുഖ്യ” ജഡ്ജാവാന്‍ എന്തു യോഗ്യതയാണുള്ളത്? ആ സ്ഥാനത് കോട്ടയം നസീറിനെ ഇരുത്തിയിരുന്നെങ്കില്‍, ഈ ഷോ വളരെ മികച്ചതാകുമായിരുന്നു. വാരാന്ത്യങ്ങളില്‍ മാത്രമാണ് ഈ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത് എന്നത് ആശ്വാസകരമാണ്..
എന്നാല്‍ ആ ആശ്വാസത്തിലിരുന്ന പ്രേക്ഷകരെ ഏഷ്യാനെറ്റ് വീണ്ടും ചതിച്ചു.... കഴിഞ്ഞ ആഴ്ച മുതല്‍ പുതിയൊരു പ്രതിദിന പരിപാടി ഏഷ്യാനെറ്റ് തുടങ്ങി...ട്വന്റി ട്വന്റി വണ്‍... പരസ്യം തന്നെ ഇങ്ങനെയാണ്, “ഇതില്‍ സിനിമാ താരങ്ങളില്ല...എന്നാല്‍ എന്നും പ്രേക്ഷകര്‍ നെഞ്ചിലേറ്റി ലാളിച്ച ഒരു പിടി കഥാപാത്രങ്ങള്‍ ഇതിലുണ്ട്...” എന്നാല്‍ ഇതിന്റെ ഗുട്ടന്‍സ് ഒന്നറിയണമല്ലോ എന്നു വിചാരിച്ചാണ് ഇത് കാണാനിരുന്നത്. അപ്പോള്‍ ദാ വരുന്നു, ദാസനും വിജയനും, സേതുരാമയ്യറുമെല്ലാം... ഇനിയെത്ര വരാന്‍ കിടക്കുന്നു... കുറെ മിമിക്രി താരങ്ങളെ വച്ച് ഒരു സീരിയല്‍, കോമഡി എന്ന പേരില്‍ ചില കോപ്രായങ്ങള്‍... എല്ലാം അപരന്മാര്‍, അതും ശബ്ദവും, ഫിഗറും ഒറിജിനലുമായി സാമ്യമാകുന്നതേയില്ല... അബദ്ധവശാല്‍ ഒരു തവണ ഇതു കണ്ടു, ഇനിയൊരിക്കലും ഇതു കാണില്ല എന്ന് പ്രതിജ്ഞയെടുത്തിട്ടാണ് ചാനല്‍ മാറ്റിയത്... നാടോടിക്കാറ്റിലെ ദാസനേയും വിജയനേയും, സി ബി ഐ സേതുരാമയ്യരേയും ഇഷ്ടപ്പെടുന്ന കേരളത്തിലെ ജനങ്ങള്‍ ഇതു കണ്ട് കാര്‍ക്കിച്ചു തുപ്പാതിരുന്നാല്‍ നന്ന്... ഇപ്പോഴും മനസ്സിലാകുന്നില്ല്ല എങ്ങനെ ഏഷ്യാനെറ്റിന് ഇങ്ങനെ തരം താഴുവാന്‍ കഴിയുന്നുവെന്ന്.. നിലവാരത്തകര്‍ച്ചയുടെ ഉന്നതിയാണ് ഇത്തരം പ്രോഗ്രാമുകള്‍ സൂചിപ്പിക്കുന്നത്, വ്യത്യസ്ഥത എന്ന പേരില്‍ പ്രേക്ഷകരുടെ കഴുത്തറക്കുന്ന പ്രോഗ്രാമുകള്‍ പടച്ചു വിടാന്‍ ഏഷ്യാനെറ്റിനു മാത്രമേ കഴിയൂ... ദാ ട്വന്റി -ട്വന്റി വണ്ണിന്റെ ഒരു സാമ്പിള്‍.....
ക്രിയേറിവിറ്റി നഷ്ടപ്പെടുന്നുവെങ്കില്‍ ചാനല്‍ അടച്ചു പൂട്ടണം, അല്ല്ലാതെ ഇത്തരം വങ്കത്തങ്ങള്‍ വിളമ്പുകയല്ല വേണ്ടത്. ഏതാനും ചില പ്രോഗ്രമുകള്‍ പരാമര്‍ശിച്ചുവെന്നേയുള്ളൂ... ഏഷ്യാനെറ്റില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു പ്രോഗ്രാം പോലും ഇപ്പോള്‍ ഇല്ല എന്നതാണ് സത്യം.... ഇതൊന്നും ചാനല്‍ മേധാവികളുടെ ശ്രദ്ധയില്‍ പെടുന്നില്ലേ ആവോ...? അതോ പരസ്യ വരുമാനത്തിലും, എസ്.എം.എസ് വോട്ടിങ്ങിലൂടെ കിട്ടുന്ന കാശിലും മനം മയങ്ങി അവരൊക്കെ ഇതൊന്നും ഞങ്ങളറിയുന്നില്ലേ എന്നു പറഞ്ഞിരിക്കയാണൊ...? എന്തായാലും ഇതൊക്കെ പ്രേക്ഷകര്‍ കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്, അറിയുന്നുണ്ട്.. അവരൊക്കെ മനസില്‍ ചോദിക്കുന്നുണ്ടാകും.... ഏഷ്യാനെറ്റേ... ഞങ്ങള്‍ നിങ്ങളോടെന്തു തെറ്റു ചെയ്തൂ....?
I completely agree about what you said about Jagadeesh. For last 10 years he acts like a joker. He was good in 1990s though.
ReplyDeleteഇപ്പോള്‍ വളരെ നിലവാരം കുറഞ്ഞ പരിപാടികള്‍ മാത്രം എങ്ങനെ സംപ്രേക്ഷണം ചെയ്യാം എന്ന് മത്സരിക്കുകയാണ് ഏഷ്യാനെറ്റ് ... കൂടാതെ അത് പേ ചാനല്‍ കൂടെ ആക്കുവാന്‍ പോകുന്നു എന്ന വാര്‍ത്ത കൂടെ ഈയിടയ്ക്ക് കേട്ടു.. നന്നായി ...
ReplyDelete@ സന്ദീപ്
ReplyDeleteജഗദീഷ് കോമഡി ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ വെറുമൊരു കോമാളി മാത്രമാണ്.
@ കിരണ്‍
ReplyDeleteസത്യം. പെട്ടെന്നു പേ ചാനല്‍ ആക്കിയിരുന്നെങ്കില്‍ നന്നായേനേ... കുറേ മലയാളികള്‍ എങ്കിലും രക്ഷപെട്ടേനേ. എന്നാലും ഇതൊക്കെ കുത്തിയിരുന്നു കാണുന്ന ഒരു കൂട്ടം മലയാളികളുണ്ട്, അവര്‍ക്കിത് മയക്കുമരുന്നുകളേക്കാള്‍ ലഹരിയാണ്. ഒരു ദിവസം കണ്ടില്ലെങ്കില്‍... പിന്നെ വിഷമമാണ്...!!! പിന്നെ എങ്ങനെ ഈ നാട് നന്നാവും..?
Great comments.. I apperciate your blog..It is very nice. Best wishes for the future and wish you all the best..
ReplyDelete@ സന്തോഷ്
ReplyDeleteനന്ദി... Keep Reading Manichimizh !!!