
ആദ്യ മത്സരത്തില്‍ തന്നെ കൊല്‍ക്കട്ട നൈറ്റ്‌റൈഡേഴ്സിനോട് അമ്പേ ദയനീയമായി പരാജയപ്പെട്ട അവറ്‍ക്ക്, പിന്നീടാ തോല്‌വിയില്‍ നിന്നും കരകയറാനായില്ല. അനായാസം ജയിക്കാമായിരുന്ന ചില മത്സരങ്ങള്‍ എതിരാളികള്‍ക്ക് സമ്മാനിച്ച അവറ്‍, ഒരു ടീമെന്ന നിലയില്‍ യാതോരു ഒത്തിണക്കവും കാണിച്ചില്ല. തുടറ്‍ച്ചയ്യായി മത്സരങ്ങള്‍ തോല്‍ക്കാന്‍ തുടങ്ങിയതോടെ മല്യയിലെ ക്രിക്കറ്റ് പ്രേമി പോയ്‌മറഞ്ഞു. പകരം രംഗം ചെയ്തത് പക്കാ ബിസിനസുകാരനായിരുന്നു. അദ്ദേഹം, സി.ഇ.ഓ ചാരു ശറ്‍മ്മയെ പുറത്താക്കിക്കൊണ്ടായിരുന്നു, ശുദ്ധികലശം ആരംഭിച്ചത്. (അദ്ദേഹം സ്വയം രാജി വച്ചതാണ് എന്നാണ് ഔദ്യോഗിക ഭാഷ്യം!). അടുത്തതായി കോച്ച് വെങ്കിടേഷ് പ്രസാദിനെയാണദ്ദേഹം ലക്ഷ്യമിട്ടതെങ്കിലും, ടൂറ്‍ണ്ണമെണ്റ്റ് തുടങ്ങിയതിനാല്‍ പുതിയൊരു കോച്ച് ഗുണം ചെയ്യില്ല എന്ന ബ്രിജേഷ് പട്ടേലിണ്റ്റെ ഉപദേശം സ്വീകരിച്ച മല്യ, പ്രസാദിനെ നടപടിയില്‍ നിന്നും ഒഴിവാക്കി. പക്ഷേ അതുകൊണ്ടൊന്നും അടങ്ങാത്ത മല്യ, ദ്രാവിഡിനെതിരെ പത്രപ്രസ്താവനയുമായി രംഗത്തെത്തി. തണ്റ്റെ മനസ്സിലുണ്ടായിരുന്ന ടീമിനെയല്ല, ചാരുവും ദ്രാവിഡും ചേറ്‍ന്ന് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം തുറന്നു പറഞ്ഞതോടെ പാളയത്തിലെ പട സമ്പൂറ്‍ണ്ണമായി. മത്സരങ്ങള്‍ പുരോഗമിക്കവെ, ചില മത്സരങ്ങള്‍ ദ്രാവിഡ് തണ്റ്റെ ഒറ്റയാള്‍ പോരാട്ടത്തോടെ വിജയിപ്പിക്കുകയും, മറ്റു ചിലവ വിജയത്തോടടുപ്പിക്കുകയും ചെയ്തു. തണ്റ്റെ ബോസിന് ബാറ്റിങ്ങിലൂടെ ഒരു മറുപടി നല്‍കാനാണ് അദ്ദേഹം ശ്രമിച്ചത്. പൊതുവെ ബാംഗ്ളൂറ്‍ ടീം, ടെസ്റ്റ് ടീമാണെന്നൊരാരോപണം പൊതുവെ ഉണ്ടായിരുന്നെങ്കിലും, ക്രിക്കറ്റിണ്റ്റെ ഈ പുതിയ രൂപത്തിന് യോജിച്ചവരായിരുന്നു അവരെല്ലം. മികച്ച ഫോമില്‍ കളിച്ചിരുന്ന ചില കളിക്കാറ്‍ മടങ്ങിയതും അവറ്‍ക്ക് ക്ഷീണം ചെയ്തു. ക്രിക്കറ്റില്‍ ഒരു ടീം ജയിക്കും, മറ്റേ ടീം തോല്‍ക്കും. അതിനെ ബിസിനസായി കാണുന്നവറ്‍ക്ക് തോല്‌വികള്‍ ഉറക്കം കെടുത്തുന്നവ തന്നെയായിരിക്കും. മല്യക്കും സംഭവിച്ചതിതു തന്നെ. കോടികള്‍ വാരാനിറങ്ങി, കോടികള്‍ നഷ്‌ടം വന്ന അദ്ദേഹത്തിണ്റ്റെ ദുഖം ആരു മനസ്സിലാക്കും... അടുത്ത വറ്‍ഷത്തേക്ക് ശുഭപ്രതീക്ഷകള്‍ മാത്രം ബാക്കി....
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...