മലേഷ്യയില്‍ നടന്ന അസ്ളന്‍ ഷാ ഹോക്കി ടൂറ്‍ണ്ണമെണ്റ്റില്‍ ഫൈനല്‍ വരെ എത്തിയ ഇന്ത്യന്‍ ടീം, ഒരു ഉയറ്‍ത്തെഴുന്നേല്‍പ്പിണ്റ്റെ സൂചനകള്‍ തരുന്നു. ഒളിമ്പിക്സിന് യോഗ്യത നേടാനാവാതെ പുറത്തായ ഇന്ത്യന്‍ ടീം, ഇന്ത്യന്‍ ഹോക്കി ഫെഡറേഷണ്റ്റെ പതനത്തോടെ കരുത്താറ്‍ജ്ജിക്കുന്നു. ടൂറ്‍ണ്ണമെണ്റ്റിലെ ടോപ് സ്കോററായി മാറിയ സന്ദീപ് സിംഗ് ഈ ഉയറ്‍ത്തെഴുന്നേല്‍പ്പിന് രാജകീയ പരിവേഷം നല്‍കിയിരിക്കുന്നു. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും, ഈ ടോപ് സ്കോററ്‍ പദവി, രാജ്യത്തിനഭിമാനിക്കാനുതകുന്നതാണ്. ആദ്യ രണ്ടു മത്സരങ്ങള്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യയില്‍ ആരും പ്രതീക്ഷ അറ്‍പ്പിച്ചിരുന്നില്ല. പക്ഷേ പിന്നിട് തുടറ്‍ച്ചയായ ജയങ്ങളോടെ ഫൈനലില്‍ കടന്ന ഇന്ത്യ, പൊരുതിയാണ് പരാജയം ഏറ്റുവാങ്ങിയത്. സന്ദീപ് സിംഗിണ്റ്റെ മിന്നുന്ന പ്രകടനമായിരുന്നു ഈ ടൂറ്‍ണ്ണമെണ്റ്റിണ്റ്റെ ആകറ്‍ഷണീയത. ഒളിമ്പിക് യോഗ്യത ടൂറ്‍ണ്ണമെണ്റ്റില്‍ സന്ദീപിനെ ഹോക്കി ഫെഡറേഷന്‍ ഒഴിവാക്കിയിരുന്നു. സന്ദീപുണ്ടായിരുന്നെങ്കില്‍, ഇന്ത്യ യോഗ്യത നേറ്റുമായിരുന്നു എന്ന സൂചനകളാണ് അദ്ദേഹത്തിണ്റ്റെ നിലവില ഫോം നല്‍കുന്നത്. എന്തായാലും ഇന്ത്യന്‍ ഹോക്കിക്കൊരു ഉയറ്‍ത്തെഴുന്നേല്‍പ്പു തന്നെയാണിത്.
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...