Saturday, May 24, 2008
കള്ളനാണയങ്ങള തിരിച്ചറിയുക
കേരളം - ദൈവത്തിണ്റ്റെ സ്വന്തം നാട് - ഇന്ന് സന്തോഷ് മാധവനേയും ഹിമവല്‍ ഭദ്രാനന്ദയേയും പോലുള്ളവരേക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആദ്യമായി സന്തോഷ് മാധവന്‍ എന്ന പേര്‍ നാം കേള്‍ക്കുന്നത്, അദ്ദേഹത്തിണ്റ്റെ പേരില്‍ ഇണ്റ്ററ്‍പോള്‍ ചാറ്‍ജ്ജ് ചെയ്ത വഞ്ചനക്കുറ്റത്തിനെക്കുറിച്ചുള്ള വാറ്‍ത്തയിലാണ്. അതിനുശേഷമാണ്, അദ്ദേഹം കൊച്ചിയില്‍ ആശ്രമമുള്ള ഒരു സന്ന്യാസിയാണെന്ന് മനസ്സിലായത്. മാധ്യമങ്ങളില്‍ തുടറ്‍ച്ചയായി അദ്ദേഹത്തിനെതിരായി വാറ്‍ത്തകള്‍ വന്നുകൊണ്ടിരുന്നപ്പോഴും അയാറ്‍ സ്വതന്ത്രനായി വിഹരിക്കുകയും, ഒരു പ്രമുഖ വാറ്‍ത്താ ചാനലില്‍ അഭിമുഖം നടത്തുകയും ചെയ്തു. ആദ്യം അദ്ദേഹത്തിണ്റ്റെ സുഹൃത്തുക്കളായി അദ്ദേഹം പറയുകയും, ഫോട്ടോകള്‍ ദൃശ്യമാക്കുകയും ചെയ്ത, സിനിമാ താരങ്ങളും, രാഷ്ട്രീയക്കാരേയുംക്കുറിച്ച് പിന്നീട് മിണ്ടാട്ടമില്ലാതാകുകയും, സമയമെടുത്ത് പോലീസ് സന്തോഷ് മാധവനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, ഹിമവല്‍ ഭദ്രാനദ എന്ന സ്വാമിയെ പോലീസ് ആലുവായില്‍ അറസ്റ്റ് ചെയ്തു. അയാളുടെ കൈവശമിരുന്ന തോക്ക് പൊട്ടുകയും പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സ്വാമി അവകാശപ്പെട്ടത്, ആഭ്യന്തരമന്ത്രിയെ അയാള്‍ ബാലേട്ടാ എന്നാണ് വിളിച്ചിരുന്നത് എന്നാണ്‍്. ഇതില്‍ നിന്നും തന്നെ, ഇതരം കപട സന്ന്യാസിമാരും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം വെളിച്ചത് വരികയാണ്. ഇതേ തുടര്‍ന്ന് അനേകം സ്വാമിമാര്‍ക്കെതിരേയും സ്വാമിനിമാര്‍ക്കെതിരേയും അന്വേഷണങ്ങള്‍ ഉണ്ടാകുകയും, പലരേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇങ്ങനെയുള്ള സംഭവങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ, ഇത്തരം കപട സന്ന്യാസിമാര്‍ക്ക് ഉന്നതന്‍മാരുമായുള്ള ബന്ധത്തേക്കുറിച്ച് ആക്ഷേപമുയരാന്‍ തുടങ്ങി. അതിനിടെ അന്വേഷണം ചില കൃസ്ത്യന്‍ പുരോഹിതന്‍മാറ്‍ക്കും, ചില വചന പ്രഘോഷകറ്‍ക്കുമെതിരെ തിരിഞ്ഞതോടെ വിദേശ ഫണ്ടുകള്‍ കൈപറ്റുന്ന ഇവിടുത്തെ ന്യൂനപക്ഷ സമൂഹത്തിലെ ചില പ്രമാണിമാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുവാന്‍ തുടങ്ങി. അതോടെ ഇവിടുത്തെ യഥാറ്‍ത്ഥ സന്ന്യാസി സമൂഹത്തിനു നേരെ ആക്ഷേപങ്ങള്‍ അഴിച്ചു വിട്ട് ഒരു മന്ത്രിയടക്കം മുന്നോട്ട് വന്നു. വോട്ട് ബാങ്കിനെ തൊട്ടു കളിക്കാന്‍ തയാറാവാതെ, യഥാറ്‍ത്ഥ സന്ന്യാസി സമൂഹത്തെ ആക്ഷേപിച്ചുകൊണ്ട് ശ്രദ്ധ തിരിച്ചു വിടാന്‍ ബോധപൂറ്‍വ്വമായ ശ്രമം നടക്കുകയുണ്ടായി. എന്നാല്‍ ലോകാ സമസ്താ സുഖിനൊ ഭവന്തു എന്ന ധറ്‍മ്മം അനുശാസിക്കുന്ന സന്ന്യാസി വര്യന്‍മാരെ അവഹേളിക്കാനുള്ള ഒരു കമ്മ്യൂണിസ്റ്റ് തന്ത്രം പോലെയെ ഇതിനെ കാണാന്‍ കഴിയൂ.. നിസ്വാറ്‍ത്ഥ സേവനം നടത്തുന്ന സംഘടനകളേയും ട്റസ്റ്റുകളേയും ഇതിണ്റ്റെ പേരില്‍ വേട്ടയാടുന്ന സമീപനമാണ് സറ്‍ക്കാരിണ്റ്റെ ഭാഗത്തു നിന്നുമുണ്ടായത്. പല സംഘടനകളും അതേറ്റു പിടിക്കുകയും ചെയ്തു. കെ.പി.യോഹന്നാനെപ്പോലെയുള്ളവരെ ദൈവത്തിണ്റ്റെ സ്വന്തം കുഞ്ഞാടെന്ന് മുദ്രകുത്തി, ജനങ്ങളെ സേവിക്കുന്ന സന്ന്യാസി സമൂഹത്തിനെതിരെ പടവാളെടുക്കുകയാണ് അവറ്‍ ചെയ്തത്. ഇവിടെ സുനാമിയും, ഭൂകമ്പവും പോലെയുള്ള പ്രകൃതി ദുരിതങ്ങള്‍ വന്നപ്പോള്‍, സറ്‍ക്കാറ്‍ നല്‍കിയതിനേക്കാള്‍ നല്ല പുനരധിവാസവും, സഹായങ്ങളും നല്‍കിയ സംഘടനകളെ വരെ ഈ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ആക്ഷേപിക്കുവാന്‍ ഇവിടുത്തെ ഖദറണിഞ്ഞ ഇവിടുത്തെ ചില തെമ്മാടി രാഷ്ട്രീയക്കാറ്‍ക്ക് യാതോരു മടിയുമുണ്ടായില്ല. കള്ളനാണയങ്ങളെ തിരിച്ചറിയണം, പക്ഷേ ഒരാള്‍ കള്ളനാനെന്നു കരുതി സന്ന്യാസിമാറ്‍ മുഴുവന്‍ കള്ളനമാരാണെന്ന രീതിയിലുള്ള പ്രചാരണം നന്നല്ല. ഇത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിണ്റ്റെ പുതിയ മുഖം!!!!
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...