മേയ് 16,2008, എണ്റ്റെ ജീവിതത്തിനെ സുപ്രധാനമായ ദിനം. ഇനിയുള്ള ജീവിത പന്ഥാവില്‍ എന്നോടോപ്പം കൈപിടീച്ചു നടക്കുവാന്‍ ഒരാള്‍ കൂടി വരികയായി. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം, ഇന്ന് തിരുവനന്തപുരം, നന്തകോട്, സുമംഗലി കല്യാണ മണ്ഡപത്തില്‍ വച്ച് ഉച്ചക്ക് 12:20നും 12:42നും ഇടക്കുള്ള ശുഭ മുഹൂറ്‍ത്തത്തില്‍, മനീഷയുടെ കഴുത്തില്‍ ഞാന്‍ താലികെട്ടിയപ്പോള്‍, അതൊരു പുതിയ ജീവിതത്തിണ്റ്റെ തുടക്കമായി. രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍, സാഹചര്യങ്ങളില്‍ ജീവിച്ച ഞങ്ങള്‍ ഒരുമിച്ചു ചേരുമ്പോള്‍, അത് കേരളത്തിലെ തന്നെ രണ്ടൂ സംസ്കാരങ്ങളുടെ കൂടിച്ചേരലായി മാറുന്നു. ജീവിതത്തില്‍ കുറെ അധികം ആളുകളെക്കൂടി ബന്ധുക്കളായി ലഭിക്കുവാനും, കുറച്ചധികം പേരെ അടുത്തറിയുവാനും ഇതിലൂടെ സാധികുന്നു. ജീവിതത്തിണ്റ്റെ പുതിയ ഒരു തലത്തിലേക്ക് കടക്കുന്ന ഈ വേളയില്‍, എണ്റ്റെ ജീവിതത്തിലേക്ക് കൈപിടിച്ചു വന്നയാളെ ഞാന്‍ പരിചയപ്പെടുത്താം. പേര് മനീഷ, ഞാന്‍ പറഞ്ഞു കഴിഞ്ഞു. സ്വദേശം, മേനം കുളം, തിരുവനന്തപുരം. ഇപ്പോള്‍ ബാംഗളൂരില്‍ ഒരു സോഫ്റ്റ്‌വെയറ്‍ എഞ്ചിനീയറായി ജോലി നോക്കുന്നു. പുതിയൊരു ജീവിതത്തിലേക്ക്, മനസ്സിണ്റ്റെ വാതായനങ്ങള്‍ തുറന്നിട്ടുകൊണ്ട്, ഇതാ.. പുതിയൊരു കാല്‍ വെയ്പ്....
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...