Tuesday, May 27, 2008

അണ്ണന്‍ തമ്പി- നിരൂപണം


മമ്മൂട്ടി ഇരട്ട വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രമാണ്‌ അണ്ണന്‍ തമ്പി. മമ്മൂട്ടി ആദ്യമായി ഊമയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌. അച്ചുവെന്നും അപ്പുവെന്നുമാണ്‌ സഹോദരന്‍മാരുടെ പേരുകള്‍. ബാലെ ട്രൂപ്പുടമയായ രാവുണ്ണിയുടെ (ജനാറ്‍ദ്ദന്‍) മക്കളാണിവറ്‍. അച്ചു ജന്‍മനാ ഊമയാണ്‌. ഇവറ്‍ തമ്മില്‍ നേരില്‍ കണ്ടാല്‍ അടിപിടിയാണ്‌. അങ്ങനെ രാവുണ്ണി, അപ്പുവിനെ അമ്മവണ്റ്റെ (മണിയന്‍ പിള്ള രാജു) സ്വദേശമായ പൊള്ളാച്ചിയിലേക്കയക്കുന്നു. അവിടെ തെരുവില്‍ അടിപിടിയുമായി വളരുന്ന അവന്‍ ഒരു വലിയ ഗുണ്ടയായി മാറുന്നു. അപ്പു ബാലെ നടനും, സ്വറ്‍ണ്ണപ്പണയക്കാരനുമായി നാട്ടില്‍ തന്നെ കഴിയുന്നു. ലക്ഷ്മിയെ (ഗോപിക) ആണ്‌ അച്ചു കല്യാണം കഴിക്കുന്നത്‌. അപ്പു, പണക്കാരിയായ ചെമ്പകത്തേയും (ലക്ഷ്മി റായ്‌). നാട്ടിലെത്തുന്ന അപ്പു, തണ്റ്റെ സുഹൃത്തായ ഗോവിന്ദനെ (സിദ്ദിഖ്‌) തല്ലിയതിണ്റ്റെ പേരില്‍ അച്ചുവുമായി വഴക്കിടുന്നു. അതിനിടയില്‍, അച്ചുവിണ്റ്റെ വീട്ടില്‍ നിന്നും ക്ഷേത്രത്തിലെ ഉത്സവത്തിണ്റ്റെ പിരിവും, സ്വറ്‍ണ്ണ പണ്ടങ്ങളും കളവ്‌ പോകുന്നു. അപ്പുവാണത്‌ ചെയ്തതെന്ന്‌ അച്ചു വിശ്വസിക്കുന്നു. അപ്പുവിനെ തേടി പൊള്ളാച്ചിയിലെത്തുന്ന അച്ചുവിണ്റ്റെ കൂടെ അപ്പുവാണെന്നു കരുതി ചെമ്പകം നാടുവിട്ടു പോകുന്നു. അപ്പുവിണ്റ്റെ പേരിലുള്ള അടിപിടിക്കേസില്‍, തമിഴ്‌ നാട്‌ പോലീസ്‌ അച്ചുവിനെ അറസ്റ്റ്‌ ചെയ്യാന്‍ നാട്ടിലെത്തുന്നു. എന്നാല്‍ അപ്പു ആ കുറ്റം ഏറ്റെടുത്ത്‌ ജയിലില്‍ പോകുന്നു. ചെമ്പകം, അച്ചുവിണ്റ്റെ സംരക്ഷണയില്‍ കഴിയുന്നു. അതിനിടയില്‍ ഗറ്‍ഭിണി ആയിരുന്ന ചെമ്പകം ഒരാണ്‍കുട്ടിയെ പ്രസവിക്കുന്നു. കുട്ടികളില്ലാതിരുന്ന അച്ചുവിനും ലക്ഷ്മിക്കും, അതൊരു വലിയ ആശ്വാസമാകുകയും ചെയ്തു. പതുക്കെ അച്ചുവിനും അപ്പുവിനുമിടയിലെ വിദ്ദ്വേഷം കുറയുന്നതിനിടയില്‍ ചെമ്പകം കൊല്ലപ്പെടുകയും ആ കുറ്റം അച്ചുവില്‍ ആരോപിക്കപ്പെടുകയും ചെയ്യുന്നു. അതോടെ കഥ ഉദ്ദ്വേഗ ഭരിതമായിത്തീരുന്നു.

കഥ - തിരക്കഥ, ബെന്നി പി നായരമ്പലം. സംവിധാനം അന്‍വറ്‍ റഷീദ്‌. രാജമാണിക്യത്തിണ്റ്റെ കൂട്ടുകെട്ടില്‍ നിന്നും മറ്റൊരു രാജമാണിക്യം പ്രതീക്ഷിച്ച്‌ ഈ ചിത്രത്തിന്‌ കയറിയവറ്‍ തീറ്‍ച്ചയായും നിരാശപ്പെട്ടിരിക്കും. കാരണം, അത്രം ഗംഭീരമായതൊന്നും ഇതില്‍ ഇല്ല. ഒരു സാധാര കഥ തമിഴ്‌ സ്റ്റൈലില്‍ പറഞ്ഞിരിക്കുന്നു. ആക്ഷനേക്കാള്‍ ഉപരി, തമാശക്കു പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഒരു വന്‍ താരനിര തന്നെ ഉണ്ട്‌. സുരാജ്‌ വെഞ്ഞാറമൂടും, ഹരിശ്രീ അശോകനും, സലീം കുമാറും ചേറ്‍ന്നൊരുക്കുന്ന തമാശ രംഗങ്ങളില്‍ മമ്മൂട്ടിയുടെ ഊമ കഥാപാത്രവും നന്നായി തമാശ കൈകാര്യം ചെയ്തിരിക്കുന്നു. തമാശ തനിക്ക്‌ വഴങ്ങില്ല എന്ന ആരോപണത്തിന്‌ മറ്റൊരു ശക്തമായ മറുപടിയാണീ ചിത്രത്തിലൂടെ അദ്ദേഹം നല്‍കിയിരിക്കുന്നത്‌. അന്യഭാഷാ നടന്‍മാരും അണ്ണന്‍ തമ്പിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥയിലെ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത അണ്ണന്‍ തമ്പിക്ക്‌, കുറേയേറെ തമാശ രംഗങ്ങളും, കുറച്ച്‌ നല്ല അഭിനയ മുഹൂറ്‍ത്തങ്ങളുമാണ്‌ അവകാശപ്പെടാനുള്ളത്‌. മമ്മൂട്ടിയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്ന ആ ഇരട്ടക്കുട്ടികള്‍ തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കിയിരിക്കുന്നു. പൊള്ളാച്ചിയിലും, തമിഴ്‌ നാടിണ്റ്റെ അതിറ്‍ത്തി പ്രദേശങ്ങളിലുമായി നടക്കുന്ന കഥയ്ക്ക്‌ മലയാളത്തനിമയേക്കാള്‍ തമിഴ്‌ ചുവയാണുള്ളത്‌ എന്നതാണ്‌ ഇതിണ്റ്റെ മറ്റൊരു വശം.

മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ലക്ഷ്മി റായിക്ക്‌ കാര്യമായി ഒന്നും തന്നെ ചെയ്യനില്ല. മമ്മൂട്ടിയുടെ നിഴലില്‍ ഒതുങ്ങിപ്പോകുന്നതാണ്‌ നാം കാണുന്നത്‌. പക്ഷേ കഥയുടെ വഴിത്തിരിവില്‍, ലക്ഷ്മിയുടെ കഥാപത്രമായ ചെമ്പകം നിറ്‍ണ്ണായകമായ ഒരു പങ്ക്‌ വഹിക്കുന്നു. ലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്ന ഗോപികക്ക്‌ കൂറച്ചു കൂടി പ്രാധാന്യം നിറഞ്ഞ വേഷവും, കുറച്ചഭിനയ മുഹൂറ്‍ത്തങ്ങളും ഉണ്ട്‌. ജനാറ്‍ദ്ദനനും ഒരു നല്ല വേഷം ഇതില്‍ കൈകാര്യം ചെയ്തിരിക്കുന്നു. വെഞ്ഞാറമൂടും ഹരിശ്രീ അശോകനും തമാശ രംഗങ്ങള്‍ നന്നയി കൈകാര്യം ചെയ്യുമ്പോഴും, വികാര നിറ്‍ഭരമായ രംഗങ്ങളീല്‍ ഇവരുടെ പ്രകടനം അത്ര മോശമല്ല. ചെറിയ വേഷത്തില്‍ ബിജുക്കുട്ടനും, ഇതിലെ ഒരു ഭാഗമായിരിക്കുന്നു. ഒരേ സമയം പോലീസ്‌ ഇന്‍സ്‌പെക്ടറായും ബാലെ നടനായുമുള്ള സംലീം കുമാറിണ്റ്റെ വേഷം, മികവാറ്‍ന്ന രീതിയില്‍ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടി തണ്റ്റെ രണ്ട്‌ കഥാപാത്രങ്ങളെയും നന്നായി അവതരിപ്പിച്ചിരിക്കുന്നു. അപ്പുവെന്ന ചട്ടമ്പി കഥാപത്രത്തിനായി അധികമൊന്നും പ്രയത്നിക്കേണ്ടി വന്നിട്ടില്ലെങ്കില്‍ കൂടി, അച്ചുവെന്ന ഊമ കഥാപാത്രത്തെ വളരെ നന്നയി തന്നെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു.രാഹുല്‍ രാജ്‌ - വയലാറ്‍ ശരത്‌ ചന്ദ്ര വറ്‍മ്മ, ബിച്ചു തിരുമല, സന്തോഷ്‌ വറ്‍മ്മ ടീമിണ്റ്റെ ഗാനങ്ങള്‍ മികച്ച നിലവരം പുലറ്‍ത്തുന്നവയാണ്‌. മേലെ മാനത്ത്‌, കണ്‍മണിയേ തുടങ്ങിയ ഗാനങ്ങള്‍ ഇമ്പമാറ്‍ന്നതും പ്രേക്ഷകരെ ആകറ്‍ഷിക്കുന്നതുമാണ്‌. രാഹുല്‍ രാജ്‌ വ്യത്യസ്തമായ രീതിയിലൊരുക്കിയ സംഗീതം, ചിത്രം തമിഴ്‌ ചുവയായിരുന്നിട്ടു കൂടി, അത്‌ ഗാനങ്ങളെ ബാധിക്കാതിരിക്കാന്‍ സഹായിച്ചു. ലോകനാഥണ്റ്റെ ഛായാഗ്രഹണവും, സുരേഷിണ്റ്റെ കലാസംവിധാനവും ചിത്രത്തിണ്റ്റെ സാങ്കേതിക വശങ്ങളെ വളരെയധികം സഹായിച്ചിരിക്കുന്നു. അന്‍ വര്‍ റഷീദിണ്റ്റെ സംവിധാന മികവിതില്‍ പ്രകടമാണ്‌. ആദ്യം കാണിക്കുന്ന കുട്ടിയെ, ഇവന്‍ നായകനല്ല എന്നു പറഞ്ഞവതരിപ്പിക്കുന്ന അന്‍ വറ്‍ അവസാന രംഗത്തില്‍ വരെ ആ സസ്‌പെന്‍സ്‌ കാത്തു വച്ചിരിക്കുന്നു. ഇതിണ്റ്റെ ഒരു ന്യൂനതയായി തോന്നിയത്‌, ചിതസംയോജനമാണ്‌. കൂടാതെ, മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ തമ്മിലുള്‍ല സംഘട്ടന രംഗം, ഒരു ആനിമേറ്റട്‌ ചിത്രം പോലിരിക്കുന്നു. ഇത്തരം ന്യൂനതകള്‍ മലയാലം ചിത്രങ്ങളില്‍ പതിവായി കാണുന്നതാണെങ്കിലും, അതൊഴിവാക്കാന്‍ യാതോരു മാറ്‍ഗ്ഗങ്ങളും സ്വീകരിച്ചിട്ടില്ല. ഇത്രം സാങ്കേതിക വിദ്യകള്‍ നാമിനിയും ബോളീവുഡില്‍ നിന്നും സ്വായത്തമാക്കേണ്ടതാണ്‌. പക്ഷേ ഇതിനു മുന്നെ മമ്മൂട്ടി ഇരട്ട വേഷങ്ങളിന്‍ അഭിനയിച്ച, ബല്‍റാം താരദാസില്‍, ഇത്തരം രംഗങ്ങള്‍ ഇതിലും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നതായി ഓറ്‍ക്കുന്നു.

ഒരു ഫാമിലി എണ്റ്ററ്‍ടെയ്നറ്‍ എന്നതാവും ഈ ചിത്രത്തിനു യോജിച്ച തലക്കെട്ട്‌. മമ്മൂട്ടിയുടെ ഇരട്ടവേഷവും, ഊമ കഥാപാത്രവും കൊണ്ട്‌ ശ്രദ്ദേയമായ ഈ ചിത്രം, ഒരു വാന്‍ വിജയത്തിലേക്ക്‌ കുതിക്കുന്നതാണ്‌ കാണാന്‍ കഴിയുന്നത്‌. വിഷു ചിത്രമായ അണ്ണന്‍ തമ്പി ഞാന്‍ മേയ്‌ അവസാന വാരം കാണുമ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദറ്‍ശനം തുടരുന്നു. കുടുംബ സദസ്സുകളെ ആകറ്‍ഷിക്കാന്‍ കഴിഞ്ഞു എന്നത്‌ തന്നെയാണിതിണ്റ്റെ വിജയ രഹസ്യം.

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.