
കേരളത്തിലെ എല്ലാ കുടുംബങ്ങളിലും ഒരു ഗായകനെ/ഗായികയെ വാര്‍ത്തെടുക്കുമെന്ന് മിഷന്‍ 2020യുമായി നടന്നു പോരുന്ന ഈ റിയാലിറ്റി ഷോയുടെ ഈ സീസണ്‍ ഒരു രീതിയിലും സുഖകരമല്ല. മത്സരാര്‍ത്ഥികളുടെ നിലവാരം ഇത്തവണ താഴേക്കു തന്നെയാണ്. പേരിനു പോലും ഒരു മികച്ച മത്സരാര്‍ത്ഥികള്‍ ഇല്ല. ഇതിനു മുന്നെയുള്ള സീസണുകളില്‍ അവര്‍ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധിയാണിത്. ശരാശരിക്കു മുകളിലുള്ള മൂന്നോ നാലോ മത്സരാര്‍ത്ഥികളെ ഒഴിച്ചു നിര്‍ത്തിയാല്‍, മറ്റുള്ളവര്‍ എവിടെ തുടങ്ങിയോ അവിടെ തന്നെ നില്‍ക്കുന്നവരാണ് എന്നതാണ് ദയനീയം. മികച്ചത് എന്ന് ജഡ്ജസ് പറയുന്ന പല ഗാനങ്ങളും കേള്‍ക്കുമ്പോഴും, സംഗീതത്തെ ഇഷ്ടപ്പെടുന്ന, ആ ഗാനം ഒരിക്കലെങ്കിലും അതിനു മുന്നേ കേട്ടിട്ടുള്ളവര്‍ക്ക് ഉള്ളിന്റെ ഉള്ളില്‍ തോന്നുന്ന വികാരം, ദു:ഖമോ, സഹതാപമോ എന്നു തിരിച്ചറിയാന്‍ കഴിയാത്തതാണ്. എന്നും റേറ്റിങ് ഉയര്‍ന്നു നിന്നിരുന്ന ഈ പ്രോഗ്രാമിനെ ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്ന പോലെ, മറ്റൊരു ചാനല്‍ അവരുടെ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയുടെ ഒരു സീക്വല്‍ കൊണ്ടു വന്നത്. രണ്ടു വര്‍ഷത്തിനു ശേഷം വന്ന ആ ഷോ പെട്ടെന്നു തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുകയും, അവതരണത്തിലും, മത്സരാര്‍ത്ഥികളുടെ കാര്യത്തിലും ഉന്നത നിലവാരം പുലര്‍ത്തുകയും ചെയ്തതോടെ, ഐഡിയാ സ്റ്റാര്‍ സിങ്ങറിന്റെ റേറ്റിങ് താഴുവാന്‍ തുടങ്ങി. പരിപാടികളുടെ സമയക്രമവും കൂടുതല്‍ പ്രേക്ഷകരെ ഈ പുതിയ റിയാലിറ്റി ഷോയിലേക്ക് ആകര്‍ഷിച്ചതോടെ ഐഡിയാ സ്റ്റാര്‍ സിങ്ങറില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. പാട്ടിന്റെ തലനാരിഴ കീറി പരിശോധിച്ചു കുറ്റങ്ങള്‍ കണ്ടു പിടിച്ച്, തന്റെ സംഗീതത്തിന്റെ അറിവ് നാട്ടാര്‍ക്കു മുന്നില്‍ വിളമ്പിയിരുന്ന ജഡ്‌ജസ് നെഗറ്റീവ് കമന്റുകള്‍ ഒഴിവാക്കി എല്ലാം പോസിറ്റീവ് കമന്റുകള്‍ നല്‍കുവാന്‍ തുടങ്ങി. കുറ്റവും കുറവും കണ്ടുപിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് ഏതു പാട്ടും “എക്സലന്റ്” എന്നു പറഞ്ഞ് അനുമോദിക്കുവാനും തുടങ്ങി... എത്ര മോശമായി പാടിയാലും 80 മാര്‍ക്ക് മിനിമം ലഭിക്കും... സംഗീതത്തിന്റെ അടിസ്ഥാന ജ്ഞാനം പോലുമില്ലാത്ത, സംഗീത ആസ്വാദകര്‍ പോലും പലര്‍ക്കും കൊടുക്കുന്ന മാര്‍ക്കുകള്‍ കണ്ട്, “ഈ പാട്ടിന് 85 മാര്‍ക്കോ...?“ എന്നു ചോദിച്ചു തുടങ്ങി. എന്നിരുന്നാലും ഈ കലാപരിപാടി നിര്‍ബാധം തുടര്‍ന്നു പോന്നു. എന്നാല്‍ അതിനിടയിലാണ്, എലിമിനേഷന്‍ റൌണ്ടെന്ന നാടകം ചാടി വരുന്നത്. ഓസ്കാര്‍ ലഭിക്കാന്‍ സാധ്യതയുള്ള സ്ക്രിപ്റ്റാണ്, ഈ നാടകത്തിന്റേത്. അതിനിടയില്‍ മലയാളവും ഇംഗ്ലീഷും കൂട്ടിക്കുഴച്ച് അവതാരകയുടെ അസഹ്യമായ പെര്‍ഫോര്‍മന്‍സും, അതിന്റെ കൂടെ അഭിനേതാക്കളായ സെലിബ്രറ്റി ജഡ്‌ജുമാരുടെ വികാരനിര്‍ഭരമായ പ്രകടനവും... സാധാരണ ഈ ലെവലില്‍ ഒതുങ്ങുന്ന നാടകം ഇത്തവണ ഒരു പടി കൂടി കടന്ന് മുന്നോട്ടു പോയി. എലിമിനേഷന്‍ റുണ്ട് തുടങ്ങുന്നതിനു മുന്നെ ഗ്ലിസറിന്‍ കുപ്പിയുമായി സ്ഥാനം പിടിച്ച ജഡ്‌ജസും കൂടി കണ്ണീരൊഴുക്കി തുടങ്ങിയ്യാത്തോടെ മെഗാസീരിയലിനെ വെല്ലുന്ന കരച്ചില്‍ നാടകമായി എലിമിനേഷന്‍ റൌണ്ട്. അവസാനം, തുളുമ്പുന്ന കണ്ണുകളോടെ പ്രേക്ഷകരോട് ഒരു ഉപദേശവും, ഇതിനെല്ലാം കാരണം അവരാണ്.. ഓരോ എലിമിനേഷനിലും എസ്.എം.എസ്സിന്റെ കണക്കു പറയുന്ന ഈ നാടകക്കാര്‍, എസ്.എം.എസ്` കൌണ്ട് ചെയ്യുന്നുണ്ടോ എന്നു പോലും സംശയമാണ്. നന്നയി പാടുന്നവര്‍ പുറത്തു പോകുകയും, കുറഞ്ഞ മാര്‍ക്ക് നേടുന്നവര്‍ ഈസിയായി അകത്താകുകയും ചെയ്യുമ്പോള്‍, എസ്.എം.എസ് അല്ല മറ്റു പലതുമാണ് ഇതൊക്കെ നിര്‍ണ്ണയിക്കുന്നതെന്ന്` വ്യക്തം.. ദാ...ഇപ്പോള്‍ പുതിയ കണ്ണീര്‍ നാടകവും.. റേറ്റിങ് കൂട്ടാനുള്ള ഓരോ പെടാപാടേ... എല്ലാ ദിവസങ്ങളിലും, പ്രത്യേകിച്ച് വിശേഷ ദിവസങ്ങളില്‍, ചാനല്‍ തുറന്നാല്‍ ഒരു ഐഡിയാ സ്റ്റാര്‍ സിംഗറേ എങ്കിലും കാണാതിരിക്കാന്‍ പറ്റാത്ത ഈ ചാനല്‍ മുന്നോട്ടു പോകുന്നതു തന്നേ ഐഡിയാ സ്റ്റാര്‍ സിംഗര്‍മാരേ വിറ്റു കൊണ്ടാണെന്നാതാണ് സത്യം, അപ്പോള്‍ ഇത്തരം കണ്ണീര്‍ നാടകങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം...
ഈ ‘എലിവിഷം’ റൌണ്ട് കണ്ടാലേ അറിയാം, ശുദ്ധ തട്ടിപ്പാണെന്ന്. കൂടെ കുറേ കയ്യടിത്തൊഴിലാളികളും. കണ്ണീരിന് ഇത്രയും മാര്‍ക്കറ്റുണ്ടോ?!!!
ReplyDelete"പില്ലേച്ചൻ ചേറ്റാ... ചേറ്റൻ എന്റാ ഈ രൈറ്റ് ചെയ്റ്റേക്കുന്നത്. ഇത് വല്ലതും പുരത്ത് പരയാമോ..??"
ReplyDeleteഅല്ലെങ്കിൽ തന്നെ പുറത്ത് പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ..?? നാടകത്തിന് കാഴ്ചക്കാർ ഉള്ള കാലത്തോളം ഇതൊക്കെ ഇങ്ങനെ തന്നേയല്ലേ പോവൂ...
പിള്ളേച്ചോ..ഒരു സൈഡീന്നങ്ങ് നിരപ്പാക്കിയേക്കുവാണല്ല്..:)
ReplyDelete@ ജയക്രുഷ്ണന്‍ കാവാലം
ReplyDeleteഈ എലിവിഷം, സാധാരണ എലിവിഷത്തേക്കാള്‍ മാരകമാണ്.
@ജിമ്മി
ഈ നാടകത്തിന്റെ കാഴ്ചക്കാരെ പറഞ്ഞാല്‍ മതി. പലരും ഏപ്പിസോഡുകള്‍ കാണുന്നത് വികാരനിര്‍ഭരമായാണ്...
@കിരണ്‍സ്
ഈ കമന്റ് ഞാന്‍ എഷ്യാനെറ്റിന്റെ സൈറ്റില്‍ ഇട്ടു. അവരത് പബ്ലിഷ് ചെയ്തില്ല. എന്നാ പിന്നെ ബ്ലോഗിലേക്ക് തട്ടിയേക്കാം എന്നു കരുതി...
പിള്ളേച്ച പറഞ്ഞതൊക്കെ ശരി തന്നെ. ഇനിയും കൂടി ചേര്‍ക്കാന്‍ കുറെയുണ്ടോ എന്നൊരു തോന്നല്‍. നന്നായി പാടുന്നവരെ പുറത്താക്കി SMS നു വേണ്ടിയും വിവിധ മതക്കാരെയും സന്തോഷിപ്പിച്ചു പ്രേക്ഷകരെ പിടിച്ചു നിര്‍ത്താന്‍ ഒരു ശ്രമവും കൂടെയുണ്ടോ എന്ന് ശങ്കിക്കെണ്ടിയിരിക്കുന്നു. ഈ വര്‍ഷവും ഒരു വിഭാഗം പ്രിയമുള്ളവര്‍ക്ക് ഫ്ലാറ്റ് കൊടുക്കാന്‍ ഒരു ശ്രമമുണ്ടോ എന്ന് ജഡ്ജ് പാനല്‍ മാര്‍ക്ക് ദാനത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നു. എന്ത് പാടിയാലും ഇല്ലെങ്കിലും അങ്ങിനെ മൂന്ന് നാല് പേര്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കുന്നു.
ReplyDelete@ കറുത്തേടം
ReplyDeleteഅതില്‍ യാതോരു സംശയവുമില്ല. അങ്ങനെ ഒരു സംഭവം അവിടെ ഉണ്ട്. ഇത്തവണയും ജഡ്‌ജസിന്റെ ഗൂഡ് ബുക്കില്‍ ഉള്ളവര്‍ക്കേ ഫ്ലാറ്റ് കിട്ടൂ... അല്ലാത്തവര്‍ എത്ര നന്നായി പാടിയാലും ജഡ്‌ജസിന് അതൊക്കെ “ഫ്ലാറ്റ്“ ആയിരിക്കും...
അതു മാത്രമല്ല... കാണാന്‍ കൊള്ളാവുന്ന ഒരുറ്റ പെണ്‍പിള്ളേരെയും അവര്‍ പുറത്താക്കില്ല്ല... പാട്ടെത്ര മോശമായാലും..
കണ്ണീരിനേ മാർക്കറ്റുള്ളൂ..(അതു രാഷ്ട്രീയത്തിലായാലും :) )
ReplyDeleteഈ പരിപാടി കാണൽ പണ്ടെ നിർത്തി.. കുറ്റം പറയരുതല്ലോ, ചെറിയ കുട്ടികളുടെ പരിപാടി കാണാൻ ഒരു രസമുണ്ട് (ജുനിയർ സ്റ്റാർസിങ്ങർ).. ജഡ്ജസിനും ഒരു മാന്യതയുണ്ട്..എസ് എം എസ് ഇല്ല താനും..
@ പ്രവീണ്‍
ReplyDeleteജഡ്ജസിന്റെ മാന്യതയാണ് ആ പരിപാടിയെ വ്യത്യസ്തമാക്കുന്നത്...
pattu malsarathinu fancy dress competion enthinanavo?some rounds kills!
ReplyDelete