മലയാള സിനിമക്ക് പതിവു പോലെ വര്‍ണ്ണ രഹിതമായ ഓണമായിരുന്നു ഈ വര്‍ഷവും. സൂപ്പര്‍ താരചിത്രങ്ങള്‍, ഓണം റിലീസ് റംസാന്‍ റിലീസാക്കി മാറ്റിയപ്പോള്‍ മറ്റുള്ള താരങ്ങളുടെ ഒരു പിടി ചിത്രങ്ങളാണ് ഈ ഓണത്തിന് മലയാളികള്‍ക്കായി എത്തിയത്. പാട്ടിന്റെ പാലാഴി, ആത്മകഥ, യക്ഷിയും ഞാനും, ത്രീ ചാര്‍ സൌ ബീസ്, സകുടുംബം ശ്യാമള, അഡ്വക്കേറ്റ് ലക്ഷ്മണന്‍ ലേഡീസ് ഓണ്‍ലി, 9 കെ.കെ റോഡ് എന്നിവയാണാ ചിത്രങ്ങള്‍.
രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ചിത്രമാണ് പാട്ടിന്റെ പാലാഴി. മീരാ ജാസ്മിന്‍ ഒരിടവേളയ്ക്കു ശേഷം മലയാളത്തിലെത്തുകയാണീ ചിത്രത്തിലൂടെ. രേവതി, മനോജ് കെ ജയന്‍, ബാലഭാസ്കര്‍ എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഒരു ഗായികയുടെ കഥ പറയുന്ന ചിത്രം, ആവിഷ്കാരത്തിലെ പിഴവുകള്‍ മൂലം പ്രേക്ഷകരിലെത്താതെ പോകുന്നു. നല്ലൊരു കഥയെ, പല ഭാഗങ്ങളായി ഒരു ജിഗ്സോ പസില്‍ പോലെ ഒന്നിച്ചു ചേര്‍ക്കുകയാണ് രാജീവ് അഞ്ചല്‍ ചെയ്തിരിക്കുന്നത്. അതു കൊണ്ട് തന്നെ ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ സംശയങ്ങളുടെ പെരുമഴയാകും.
നവാഗത സവിധായകനായ പ്രേം ലാലിന്റെ ചിത്രമാണ് 'ആത്മകഥ'. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളുമൊരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ശ്രീനിവാസന്‍, ശര്‍ബാനി മുഖര്‍ജി, ഷഫ്‍ന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്ധ ദമ്പതിമാരുടേയും അവരുടെ മകളുടേയും കഥ പറയുന്ന ആത്മകഥ, ഇതിനുള്ളില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തെപ്പറ്റി വിവിധ കേന്ദ്രങ്ങളില്‍ നിന്നും അറിയുവാന്‍ കഴിയുന്നത്.
വിവാദങ്ങളുടെ സഹയാത്രികനായ വിനയന്‍ ഒരുക്കിയ യക്ഷിയും ഞാനുമാണ് മറ്റൊരു ഓണക്കാല ചിത്രം. മലയാള സിനിമയിലെ റിബല്‍ ഒരുക്കിയ ഈ ചിത്രം, മലയാള സിനിമയിലെ തന്നെ എല്ലാ സംഘടനകളോടും പടവെട്ടിയാണ് വിനയന്‍ തീയേറ്ററികളില്‍ എത്തിച്ചിരിക്കുന്നത്. പതിവു ഫോര്‍മുലയില്‍ കോമഡിയും ഹൊററും ചേര്‍ത്തൊരു യക്ഷിക്കഥ തന്നെയാണ് ചിത്രം. എന്നാല്‍ പ്രേക്ഷകര്‍ക്കായുള്ള ഒരു പീഡനമാണ് ചിത്രമെന്നാണ് സൂചന. യക്ഷി കേരളം കീഴടക്കി എന്ന പോസ്റ്ററുമായി പരസ്യത്തിനിറങ്ങിയിട്ടും, അത്ര ശുഭകരമായ ഒരു റിപ്പോര്‍ട്ടല്ല യക്ഷിയെക്കുറിച്ച് കേള്‍ക്കുന്നത്.
ടെലിവിഷന്‍ അവതാരകന്‍ ഗോവിന്ദന്‍ കുട്ടി സംവിധായകനാകുന്ന ചിത്രമാണ് ത്രീ ചാര്‍ സൌ ബീസ്. മുഖ്യകഥാപാത്രവും ഗോവിന്ദന്‍ കുട്ടി തന്നെ. താരനിര കൊണ്ടും, കഥാ ശൂന്യത കൊണ്ടും, പ്രേക്ഷക ശ്രദ്ധ അശേഷം പതിയാതെ പോയ ചിത്രമായി ഇത്. ഈ ഓണക്കാലത്തെ ഏറ്റവും വലിയ ഫ്ലോപ്പ് ഇതാണ്. സകുടുംബം ശ്യാമള, അഡ്വക്കേറ്റ് ലക്ഷ്മണന്‍ ലേഡീസ് ഓണ്‍ലി തുടങ്ങി രണ്ടു ചിത്രങ്ങളും തീയേറ്ററുകളില്‍ എത്തി. കുഞ്ചാക്കോ ബോബനും ഊര്‍വശിയും ഭാമയും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ്‍് സകുടുംബം ശ്യമള. പ്രേക്ഷകരെ ഒരു പരിധി വരെ ചിത്രം ആകര്‍ഷിച്ചുവെങ്കിലും, ഒരു ലോങ് റണ്‍ ഈ ചിത്രത്തിനു ലഭിച്ചില്ല. അഡ്വക്കേറ്റ് ലക്ഷ്മണന്‍ വന്നതും പോയതും ആരും അറിഞ്ഞില്ല എന്നു തോന്നുന്നു. ഒരു പോസ്റ്ററു പോലും കാണാനുള്ള ഭാഗ്യം ഇതു വരെ സിദ്ധിച്ചില്ല. മറ്റൊരു ഫ്ലോപ്പായി ഈ ചിത്രം മാറി. തീയെറ്ററില്‍ വന്നു പോയ മറ്റൊരു ചിത്രമാണ് 9 കെ.കെ റോഡ്. ബാബു ആന്റണി നായകനായ ഈ ചിത്രവും പെട്ടെന്നു തന്നെ തീയേറ്ററുകളില്‍ നിന്നും പോയി.
ആത്മകഥയും പാട്ടിന്റെ പാലാഴിയും പ്രേക്ഷകരെ ആകര്‍ഷിക്കുമ്പോള്‍ മനസ്സിലാകുന്ന വസ്തുത, പുതുമ മലയാളി പ്രേക്ഷകര്‍ എന്നും ഇഷ്ടപ്പെറ്റുന്നു എന്നാണ്. പുതുമ എന്ന പേരില്‍, പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയാല്‍ വലിച്ചെറിയപ്പെടുമെന്നും... ഇനി റംസാനിലേക്ക് കാത്തിരിക്കാം.... നല്ല ചിത്രങ്ങള്‍ വരുമെന്ന പ്രതീക്ഷയോടെ..

0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...