Tuesday, February 5, 2008

"പോളി യുഗ"ത്തിനവസാനമായി...


തണ്റ്റെ ജന്‍മനാട്ടില്‍, ഡറ്‍ബനില്‍ വെസ്റ്റിന്‍ഡീസിനെതിര നടന്ന അവസാന ഏകദിനത്തില്‍ കളിച്ചുകൊണ്ട്‌, ഷോണ്‍ പൊള്ളോക്ക്‌ എന്ന അതുല്യ പ്രതിഭ തണ്റ്റെ 14 വറ്‍ഷം നീണ്ടുനിന്ന ക്രിക്കറ്റ്‌ ജീവിതത്തോട്‌ വിട പറഞ്ഞു. അവസാനമത്സരത്തില്‍ വിനാശകരമായ രീതിയില്‍ ബൌള്‍ ചെയ്യുകയും തണ്റ്റെ ടീമിനെ വിജയത്തിലേക്ക്‌ നയിക്കന്‍ പോന്ന റണ്‍സ്‌ നേടുകയും ചെയ്തു കൊണ്ടാണ്‌ തണ്റ്റെ വിടപറയല്‍ പൊള്ളോക്ക്‌ അവിസ്മരണീയമാക്കിക്കിയത്‌. നേരത്തെ വെസ്റ്റിനിഡീസിനെതിരേയുള്ള ടെസ്റ്റ്‌ പരമ്പരയില്‍ തണ്റ്റെ ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചുവെങ്കിലും, ആ തീരുമാനം ഏകദിനത്തിലേക്കു കൂടി നീട്ടുമെന്നാരും കരുതിയിരുന്നില്ല. ലോക ക്രിക്കറ്റിലെ തന്നെ എണ്ണം പറഞ്ഞ ഓള്‍ റൌണ്ടറ്‍മാരില്‍ ഒരാളായിരുന്നു പൊള്ളോക്ക്‌. ബോളുകൊണ്ടും ബാറ്റുകൊണ്ടും അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവനകള്‍ നിറ്‍ലോഭമാണ്‌. കൃത്യതയാറ്‍ന്ന ബൌളിങ്ങും, ആവശ്യമുള്ള അവസരങ്ങളില്‍ വെടിക്കെട്ടു ബാറ്റിങ്ങുമായിരുന്നു അദ്ദേഹത്തിണ്റ്റെ മുഖമുദ്ര. ദക്ഷിണാഫ്രിക്കയുടെ നായകനാകാനും അദ്ദേഹത്തിനു കഴിഞ്ഞു. മികച്ച ശരാശരിയും എക്കോണമിയും സ്വന്തമായുള്ള ചുരുക്കം ചില ബൌളറ്‍മാരിലൊരാളാണദ്ദേഹം. അദ്ദേഹം അവസാന ഏകദിന പരമ്പര കളിക്കാനായി പോയ സ്ഥലങ്ങളിലെല്ലാം കാണികള്‍ സ്നേഹം നിറഞ്ഞ വിടവാങ്ങലാണ്‌ നല്‍കിയത്‌. വിതുമ്പിക്കൊണ്ടാണ്‌ അദ്ദേഹം തണ്റ്റെ അവസാന ഏകദിനത്തിനു ശേഷം മൈതാനത്തിന്‌ പുറത്തേക്ക്‌ പോയത്‌. ടീമംഗങ്ങള്‍ വീരോചിതമായ യാത്രയയപ്പാണദ്ദേഹത്തിന്‌ നല്‍കിയതും. ഇനി അദ്ദേഹത്തെ പരിശീലകനായോ, കമണ്റ്റേറ്ററായോ നമുക്ക്‌ ക്രിക്കറ്റ്‌ ലോകത്തില്‍ കാണുവാന്‍ സാധിക്കുമെന്ന്‌ വിശ്വസിക്കാം. തണ്റ്റെ പിതാവിണ്റ്റെയും അമ്മാവണ്റ്റെയുമൊപ്പം ഇനി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിണ്റ്റെ പുസ്തകത്താളുകളില്‍ പോളിയുമുണ്ടാകും... മാന്യന്‍മാരുടെ കളിക്കൊരു തീരാനഷ്ടമായിരിക്കും കളിക്കളത്തിലെ ഈ മാന്യണ്റ്റെ വിടവാങ്ങല്‍... ലോക ക്രിക്കറ്റെന്നും സ്മരിക്കുന്ന ഒരു കളിക്കാരനാവും അദ്ദേഹം. അദ്ദേഹത്തിനെല്ലാ ഭാവുകങ്ങളും നേരുന്നു....

7 comments:

  1. പൊള്ളോക്ക് കൂടുതല്‍ നല്ല യാത്രയയപ്പ് അര്‍ഹിച്ചിരുന്നു.
    സ്മിത്തിന്റെ കാടത്തിനൊടുവില്‍ ടീമില്‍ സ്ഥാനം പോലും ഇല്ലെന്നായപ്പോല്‍ വിരമിക്കുകയല്ലാതെ വഴിയില്ല.

    ലോകക്രിക്കറ്റിലെ ആ കിടയറ്റ ആള്‍ റൌണ്ടര്‍ക്ക് ആശംസകള്‍
    :)
    ഉപാസന

    ReplyDelete
  2. നല്ല ലേഖനം.

    ഉപാസനേ, ഇനിയും അള്ളിപ്പിടിച്ച് ടീമില്‍ തുടാരാന്‍ ശ്രമിച്ചിരുന്നെങ്കില്‍ 2 വര്‍ഷം മുന്‍പ് ഗാംഗുലിക്കു ലഭിച്ച പോലത്തെ അണ്‍സെറിമോണിയല്‍ എക്സിറ്റ് ആവും ഫലം!

    എന്തായാലും നല്ലൊരു കളിക്കാരനായിരുന്നു! ഈയടുത്ത കാലത്ത് ക്രിക്കറ്റിനു കുറേ പ്രതിഭകളെ നഷ്ടപ്പെട്ടു!

    ReplyDelete
  3. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്റൌണ്ടര്‍‌മാരിലൊരാളായ ഷോണ്‍ പൊള്ളോക്കിന്‍ ആശംസകളോടെ വിട!

    ReplyDelete
  4. പ്രിയ ഇടിവാള്‍,

    പൊള്ളോക്ക് ഇപ്പോഴും നല്ല പെര്‍ഫോമന്‍സ് അല്ലേ ഭായ്, മറ്റേത് കളിക്കാരനേക്കാളും...

    ഗാംഗുലി ഫോമിലല്ലായിരുന്നു എന്നത് സത്യം ടീമില്‍ നിന്ന് ഒഴിവാക്കിയതും എന്റെ അഭിപ്രായത്തില്‍ ശരി തന്നെയാണ്.

    :)
    ഉപാസന

    ReplyDelete
  5. കളികളത്തില്‍ നഷ്ടങ്ങളും ലാഭങ്ങളും ഇല്ല . ഉദയവും അസ്തമയവും മാത്രമെ ഉള്ളു . ഈ അസ്തമയ സൂര്യനെ നോക്കി നമുക്ക് തലകുനിക്കാം

    ReplyDelete
  6. പൊള്ളോക്ക്‌ ഇതിലും നല്ലോരു യാത്രയയപ്പ്‌ അറ്‍ഹിച്ചിരുന്നു എന്നത്‌ സത്യം.. അദ്ദേഹം ഇനി ഇന്ത്യയിലെ 20/20 മത്സരങ്ങളില്‍ കളിക്കുന്നത്‌ കാണാന്‍ നമുക്ക്‌ സാധിക്കട്ടെ എന്നു പ്രാറ്‍ത്ഥിക്കുന്നു.

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.