Sunday, February 17, 2008

ദേശീയ പതാകയും ഭാരതീയരും...


ദേശീയ പതാകയ്ക്ക്‌ ഒരു 'മഹാന്‍' നല്‍കിയ വിശദീകരണം കാണണമെങ്കില്‍ ദേശീയ പതാകയുടെ അര്‍ത്ഥം - ഇവാഞ്ചലിസം പോകുന്ന വഴി എന്ന വീഡിയോ നോക്കുക

നമ്മള്‍ ഭാരതീയറ്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത്‌, നമ്മുടെ ദേശീയ ചിഹ്നങ്ങളെയാണ്‌. ദേശീയ ഗാനവും, ദേശീയ പതാകയെയുമെല്ലാം നാം വളരെ ബഹുമാനത്തോടെയാണ്‌ കാണുന്നത്‌. അത്‌ നമ്മുടെ മഹത്തായ പാരമ്പര്യത്തിണ്റ്റെ ഭാഗമാണ്‌. വെള്ളക്കാറ്‍ക്കെതിരായ നമ്മൂടെ പോരാട്ടത്തില്‍ നമ്മുടെ സമരവീര്യത്തെ ഉയറ്‍ത്തിപ്പിടിച്ചവയാണിതെല്ലാം.... പക്ഷെ അതിനിടയിലാണ്‌ സുവിശേഷ പ്രസംഗം എന്നു പറഞ്ഞ്‌, നമ്മുടെ ദേശീയ പതാകയെ ഇവരെപ്പോലുള്ളവറ്‍ അധിക്ഷേപിക്കുന്നത്‌. പ്രസംഗത്തിനിടയില്‍ ഉപമകളാവാം. പക്ഷെ അത്‌ നമ്മുടെ ദേശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാവരുത്‌. ഈ വീഡിയോയില്‍ കാണുന്നയാള്‍, നമ്മുടെ ദേശീയപതാകയ്ക്ക്‌ നല്‍കിയിരിക്കുന്ന വിശദീകരണം അത്യന്തം ലജ്ജാവഹമാണ്‌. ഇങ്ങനെയുള്ളവരെ മാതൃകാപരമായി തന്നെ ശിക്ഷിക്കാന്‍ നമ്മുടെ നിയമത്തിന്‌ കഴിയണം. കഴിയുമെങ്കില്‍, അവരെ ദേശീയപതാകയുടെയും ദേശീയഗാനത്തിണ്റ്റെയും മഹത്വം മനസ്സിലാക്കി കൊടൂക്കുക തന്നെ വേണം!!!


പുതിയ തലമുറ ഇതിനൊക്കെ അറ്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നുണ്ടോ എന്നൊരു സംശയം. പലപ്പോഴും ആദരവു കാണിക്കുന്നില്ല എന്നത്‌ സത്യം തന്നെയാണ്‌. പക്ഷെ, അനാദരവും കാണിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലെ ഒരു പ്രമുഖ ചാനലില്‍ റിപ്പബ്ളിക്‌ ദിനത്തിണ്റ്റെ അന്ന്‌ നടന്ന ഒരു സംവാദം ഞാന്‍ കാണുവാനിടയായി. നമ്മുടെയീ ദേശീയ ചിഹ്നങ്ങളോടുള്ള യുവ തലമുറയുടെ കാഴ്ചപ്പാട്‌ വ്യക്തമായ ഒരു സംവാദമായിരുന്നു അത്‌. മുഖ്യമായും മുംബയിലെ തിയേറ്ററുകളില്‍ ദേശീയ ഗാനം നിറ്‍ബന്ധമാക്കിയതിനെ സംബന്ധിച്ചായിരിന്നു ഈ ചറ്‍ച്ച. പക്ഷെ ചറ്‍ച്ചക്കിടയില്‍ നമ്മൂടെ യുവതലമുറ അഭിപ്രായപ്പെട്ടത്‌, ദേശീയ ചിഹ്നങ്ങളോട്‌ ആദരവ്‌ മനസ്സില്‍ മതി, അത്‌ പ്രകടിപ്പിക്കേണ്ട കാര്യമില്ല എന്നാണ്‌. ചിലറ്‍ക്ക്‌ അതിണ്റ്റെ ആവശ്യകതയെക്കുറിച്ചു പോലും അറിവില്ല. മറ്റു ചിലറ്‍ക്ക്‌ ദേശീയഗാനം പൂറ്‍ണ്ണമായും കാണാതെ ആലപിക്കാന്‍ അറിയില്ല എന്ന വസ്തുത നമ്മേ ഞെട്ടിപ്പിക്കുന്ന ഒന്നാണ്‌.


ഈ രീതിയിലാണ്‌ കാര്യങ്ങള്‍ പുരോഗമിക്കുന്നതെങ്കില്‍, നമ്മൂടെ ഭാരതം എവിടെ ചെന്നു നില്‍ക്കുമോ ആവോ???


നമ്മൂടെ ദേശീയ പതാകയെക്കുറിച്ച്‌ കൂടുതല്‍ അറിയുവാല്‍ ഇവിടെ ക്ളിക്ക്‌ ചെയ്യുക.

4 comments:

  1. ഒരു മര കുരിശെടുത്തു ആ തെണ്ടിയുടെ ആസനത്തിലൂടെ കയറ്റി വിടണം. കര്‍ത്താവിനെയും മാര്‍പ്പാപ്പയെയും ഒരുമിച്ചു കാണുമ്പോ അവന്‍ തെണ്ടിത്തരം പറയുന്നത് നിര്‍ത്തികൊള്ളും. ഇതു കേട്ടു കൊണ്ടിരുന്നവരും പ്രതികരിച്ചില്ലല്ലൊ, എല്ലാവരെയും ഉടലോടെ സ്വര്‍ഗ്ഗത്തിലോട്ടു കെട്ടിയെടുത്തോളും ഇതൊക്കെ കേട്ടാല്‍ എന്നായിരിക്കും വിശ്വാസികളുടെ വിശ്വാസം.

    ReplyDelete
  2. ഈ വീഡിയോ ഞാന്‍ നേരത്തെ കണ്ടതാണു. നിങ്ങള്‍ ഈ പ്രാസംഗികനെ ശ്രദ്ധിച്ചോ? ആരെയെങ്കിലും വിഡ്ഡിയാക്കി സംസാരിക്കുമ്പോള്‍, ചിലരുടെ മുഖത്തുള്ള ഒരു ചാരിതാര്‍ത്ഥ്യം അയാളുടെ മുഖത്തു കാണാന്‍ സാധിക്കുന്നില്ലേ!

    ഇവ്നെല്ലാം “ഇത്തിക്കണ്ണീകള്‍” ആണു! ദൈവത്തിനു വില പറയുന്ന ഇവരെ പറ്റി ചിന്തിക്കുമ്പൊള്‍, സ്വാര്‍ത്ഥതക്കു വേണ്ടി സ്വന്തം രക്തത്തിലുള്ളവരോടുപോലും എന്തു തന്നെ കാണിക്കുകയില്ല! ഹാ ദൈവമേ, ഇങ്ങനെയുള്ളവര്‍ക്കും അവിടന്നു ജന്മം കൊടുത്തുവല്ലോ!

    മതങ്ങളെ എങ്ങനെയെല്ലാം മനുഷ്യന്റെ അജ്ഞതയെ മുതലെട്ത്തുകൊണ്ട് വളര്‍ത്താം എന്നു കാണിച്ചുതരുന്ന ഒരു ഉദാഹരണം കൂടി അല്ലേ ഇതു?

    പരോപകാരത്തില്‍ കവിഞ്ഞു ഒരു പുണ്യപ്രവര്‍ത്തിയും ഒരു പക്ഷേ ദൈവഹിതം ആയിട്ടുണ്ടാവുമോ?

    ReplyDelete
  3. ഈ വീഡിയോ ഞാന്‍ നേരത്തെ കണ്ടതാണു. I too

    നിങ്ങള്‍ ഈ പ്രാസംഗികനെ ശ്രദ്ധിച്ചോ? ആരെയെങ്കിലും വിഡ്ഡിയാക്കി സംസാരിക്കുമ്പോള്‍, ചിലരുടെ മുഖത്തുള്ള ഒരു ചാരിതാര്‍ത്ഥ്യം അയാളുടെ മുഖത്തു കാണാന്‍ സാധിക്കുന്നില്ലേ!YES


    മതങ്ങളെ എങ്ങനെയെല്ലാം മനുഷ്യന്റെ അജ്ഞതയെ മുതലെട്ത്തുകൊണ്ട് വളര്‍ത്താം എന്നു കാണിച്ചുതരുന്ന ഒരു ഉദാഹരണം കൂടി അല്ലേ ഇതു?YES

    ReplyDelete
  4. അവനെയൊക്കെ തൊഴിച്ച് പുറത്താക്കണം.

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.