Tuesday, May 27, 2008

അണ്ണന്‍ തമ്പി- നിരൂപണം


മമ്മൂട്ടി ഇരട്ട വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രമാണ്‌ അണ്ണന്‍ തമ്പി. മമ്മൂട്ടി ആദ്യമായി ഊമയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌. അച്ചുവെന്നും അപ്പുവെന്നുമാണ്‌ സഹോദരന്‍മാരുടെ പേരുകള്‍. ബാലെ ട്രൂപ്പുടമയായ രാവുണ്ണിയുടെ (ജനാറ്‍ദ്ദന്‍) മക്കളാണിവറ്‍. അച്ചു ജന്‍മനാ ഊമയാണ്‌. ഇവറ്‍ തമ്മില്‍ നേരില്‍ കണ്ടാല്‍ അടിപിടിയാണ്‌. അങ്ങനെ രാവുണ്ണി, അപ്പുവിനെ അമ്മവണ്റ്റെ (മണിയന്‍ പിള്ള രാജു) സ്വദേശമായ പൊള്ളാച്ചിയിലേക്കയക്കുന്നു. അവിടെ തെരുവില്‍ അടിപിടിയുമായി വളരുന്ന അവന്‍ ഒരു വലിയ ഗുണ്ടയായി മാറുന്നു. അപ്പു ബാലെ നടനും, സ്വറ്‍ണ്ണപ്പണയക്കാരനുമായി നാട്ടില്‍ തന്നെ കഴിയുന്നു. ലക്ഷ്മിയെ (ഗോപിക) ആണ്‌ അച്ചു കല്യാണം കഴിക്കുന്നത്‌. അപ്പു, പണക്കാരിയായ ചെമ്പകത്തേയും (ലക്ഷ്മി റായ്‌). നാട്ടിലെത്തുന്ന അപ്പു, തണ്റ്റെ സുഹൃത്തായ ഗോവിന്ദനെ (സിദ്ദിഖ്‌) തല്ലിയതിണ്റ്റെ പേരില്‍ അച്ചുവുമായി വഴക്കിടുന്നു. അതിനിടയില്‍, അച്ചുവിണ്റ്റെ വീട്ടില്‍ നിന്നും ക്ഷേത്രത്തിലെ ഉത്സവത്തിണ്റ്റെ പിരിവും, സ്വറ്‍ണ്ണ പണ്ടങ്ങളും കളവ്‌ പോകുന്നു. അപ്പുവാണത്‌ ചെയ്തതെന്ന്‌ അച്ചു വിശ്വസിക്കുന്നു. അപ്പുവിനെ തേടി പൊള്ളാച്ചിയിലെത്തുന്ന അച്ചുവിണ്റ്റെ കൂടെ അപ്പുവാണെന്നു കരുതി ചെമ്പകം നാടുവിട്ടു പോകുന്നു. അപ്പുവിണ്റ്റെ പേരിലുള്ള അടിപിടിക്കേസില്‍, തമിഴ്‌ നാട്‌ പോലീസ്‌ അച്ചുവിനെ അറസ്റ്റ്‌ ചെയ്യാന്‍ നാട്ടിലെത്തുന്നു. എന്നാല്‍ അപ്പു ആ കുറ്റം ഏറ്റെടുത്ത്‌ ജയിലില്‍ പോകുന്നു. ചെമ്പകം, അച്ചുവിണ്റ്റെ സംരക്ഷണയില്‍ കഴിയുന്നു. അതിനിടയില്‍ ഗറ്‍ഭിണി ആയിരുന്ന ചെമ്പകം ഒരാണ്‍കുട്ടിയെ പ്രസവിക്കുന്നു. കുട്ടികളില്ലാതിരുന്ന അച്ചുവിനും ലക്ഷ്മിക്കും, അതൊരു വലിയ ആശ്വാസമാകുകയും ചെയ്തു. പതുക്കെ അച്ചുവിനും അപ്പുവിനുമിടയിലെ വിദ്ദ്വേഷം കുറയുന്നതിനിടയില്‍ ചെമ്പകം കൊല്ലപ്പെടുകയും ആ കുറ്റം അച്ചുവില്‍ ആരോപിക്കപ്പെടുകയും ചെയ്യുന്നു. അതോടെ കഥ ഉദ്ദ്വേഗ ഭരിതമായിത്തീരുന്നു.

കഥ - തിരക്കഥ, ബെന്നി പി നായരമ്പലം. സംവിധാനം അന്‍വറ്‍ റഷീദ്‌. രാജമാണിക്യത്തിണ്റ്റെ കൂട്ടുകെട്ടില്‍ നിന്നും മറ്റൊരു രാജമാണിക്യം പ്രതീക്ഷിച്ച്‌ ഈ ചിത്രത്തിന്‌ കയറിയവറ്‍ തീറ്‍ച്ചയായും നിരാശപ്പെട്ടിരിക്കും. കാരണം, അത്രം ഗംഭീരമായതൊന്നും ഇതില്‍ ഇല്ല. ഒരു സാധാര കഥ തമിഴ്‌ സ്റ്റൈലില്‍ പറഞ്ഞിരിക്കുന്നു. ആക്ഷനേക്കാള്‍ ഉപരി, തമാശക്കു പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഒരു വന്‍ താരനിര തന്നെ ഉണ്ട്‌. സുരാജ്‌ വെഞ്ഞാറമൂടും, ഹരിശ്രീ അശോകനും, സലീം കുമാറും ചേറ്‍ന്നൊരുക്കുന്ന തമാശ രംഗങ്ങളില്‍ മമ്മൂട്ടിയുടെ ഊമ കഥാപാത്രവും നന്നായി തമാശ കൈകാര്യം ചെയ്തിരിക്കുന്നു. തമാശ തനിക്ക്‌ വഴങ്ങില്ല എന്ന ആരോപണത്തിന്‌ മറ്റൊരു ശക്തമായ മറുപടിയാണീ ചിത്രത്തിലൂടെ അദ്ദേഹം നല്‍കിയിരിക്കുന്നത്‌. അന്യഭാഷാ നടന്‍മാരും അണ്ണന്‍ തമ്പിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥയിലെ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത അണ്ണന്‍ തമ്പിക്ക്‌, കുറേയേറെ തമാശ രംഗങ്ങളും, കുറച്ച്‌ നല്ല അഭിനയ മുഹൂറ്‍ത്തങ്ങളുമാണ്‌ അവകാശപ്പെടാനുള്ളത്‌. മമ്മൂട്ടിയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്ന ആ ഇരട്ടക്കുട്ടികള്‍ തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കിയിരിക്കുന്നു. പൊള്ളാച്ചിയിലും, തമിഴ്‌ നാടിണ്റ്റെ അതിറ്‍ത്തി പ്രദേശങ്ങളിലുമായി നടക്കുന്ന കഥയ്ക്ക്‌ മലയാളത്തനിമയേക്കാള്‍ തമിഴ്‌ ചുവയാണുള്ളത്‌ എന്നതാണ്‌ ഇതിണ്റ്റെ മറ്റൊരു വശം.

മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ലക്ഷ്മി റായിക്ക്‌ കാര്യമായി ഒന്നും തന്നെ ചെയ്യനില്ല. മമ്മൂട്ടിയുടെ നിഴലില്‍ ഒതുങ്ങിപ്പോകുന്നതാണ്‌ നാം കാണുന്നത്‌. പക്ഷേ കഥയുടെ വഴിത്തിരിവില്‍, ലക്ഷ്മിയുടെ കഥാപത്രമായ ചെമ്പകം നിറ്‍ണ്ണായകമായ ഒരു പങ്ക്‌ വഹിക്കുന്നു. ലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്ന ഗോപികക്ക്‌ കൂറച്ചു കൂടി പ്രാധാന്യം നിറഞ്ഞ വേഷവും, കുറച്ചഭിനയ മുഹൂറ്‍ത്തങ്ങളും ഉണ്ട്‌. ജനാറ്‍ദ്ദനനും ഒരു നല്ല വേഷം ഇതില്‍ കൈകാര്യം ചെയ്തിരിക്കുന്നു. വെഞ്ഞാറമൂടും ഹരിശ്രീ അശോകനും തമാശ രംഗങ്ങള്‍ നന്നയി കൈകാര്യം ചെയ്യുമ്പോഴും, വികാര നിറ്‍ഭരമായ രംഗങ്ങളീല്‍ ഇവരുടെ പ്രകടനം അത്ര മോശമല്ല. ചെറിയ വേഷത്തില്‍ ബിജുക്കുട്ടനും, ഇതിലെ ഒരു ഭാഗമായിരിക്കുന്നു. ഒരേ സമയം പോലീസ്‌ ഇന്‍സ്‌പെക്ടറായും ബാലെ നടനായുമുള്ള സംലീം കുമാറിണ്റ്റെ വേഷം, മികവാറ്‍ന്ന രീതിയില്‍ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടി തണ്റ്റെ രണ്ട്‌ കഥാപാത്രങ്ങളെയും നന്നായി അവതരിപ്പിച്ചിരിക്കുന്നു. അപ്പുവെന്ന ചട്ടമ്പി കഥാപത്രത്തിനായി അധികമൊന്നും പ്രയത്നിക്കേണ്ടി വന്നിട്ടില്ലെങ്കില്‍ കൂടി, അച്ചുവെന്ന ഊമ കഥാപാത്രത്തെ വളരെ നന്നയി തന്നെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു.



രാഹുല്‍ രാജ്‌ - വയലാറ്‍ ശരത്‌ ചന്ദ്ര വറ്‍മ്മ, ബിച്ചു തിരുമല, സന്തോഷ്‌ വറ്‍മ്മ ടീമിണ്റ്റെ ഗാനങ്ങള്‍ മികച്ച നിലവരം പുലറ്‍ത്തുന്നവയാണ്‌. മേലെ മാനത്ത്‌, കണ്‍മണിയേ തുടങ്ങിയ ഗാനങ്ങള്‍ ഇമ്പമാറ്‍ന്നതും പ്രേക്ഷകരെ ആകറ്‍ഷിക്കുന്നതുമാണ്‌. രാഹുല്‍ രാജ്‌ വ്യത്യസ്തമായ രീതിയിലൊരുക്കിയ സംഗീതം, ചിത്രം തമിഴ്‌ ചുവയായിരുന്നിട്ടു കൂടി, അത്‌ ഗാനങ്ങളെ ബാധിക്കാതിരിക്കാന്‍ സഹായിച്ചു. ലോകനാഥണ്റ്റെ ഛായാഗ്രഹണവും, സുരേഷിണ്റ്റെ കലാസംവിധാനവും ചിത്രത്തിണ്റ്റെ സാങ്കേതിക വശങ്ങളെ വളരെയധികം സഹായിച്ചിരിക്കുന്നു. അന്‍ വര്‍ റഷീദിണ്റ്റെ സംവിധാന മികവിതില്‍ പ്രകടമാണ്‌. ആദ്യം കാണിക്കുന്ന കുട്ടിയെ, ഇവന്‍ നായകനല്ല എന്നു പറഞ്ഞവതരിപ്പിക്കുന്ന അന്‍ വറ്‍ അവസാന രംഗത്തില്‍ വരെ ആ സസ്‌പെന്‍സ്‌ കാത്തു വച്ചിരിക്കുന്നു. ഇതിണ്റ്റെ ഒരു ന്യൂനതയായി തോന്നിയത്‌, ചിതസംയോജനമാണ്‌. കൂടാതെ, മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ തമ്മിലുള്‍ല സംഘട്ടന രംഗം, ഒരു ആനിമേറ്റട്‌ ചിത്രം പോലിരിക്കുന്നു. ഇത്തരം ന്യൂനതകള്‍ മലയാലം ചിത്രങ്ങളില്‍ പതിവായി കാണുന്നതാണെങ്കിലും, അതൊഴിവാക്കാന്‍ യാതോരു മാറ്‍ഗ്ഗങ്ങളും സ്വീകരിച്ചിട്ടില്ല. ഇത്രം സാങ്കേതിക വിദ്യകള്‍ നാമിനിയും ബോളീവുഡില്‍ നിന്നും സ്വായത്തമാക്കേണ്ടതാണ്‌. പക്ഷേ ഇതിനു മുന്നെ മമ്മൂട്ടി ഇരട്ട വേഷങ്ങളിന്‍ അഭിനയിച്ച, ബല്‍റാം താരദാസില്‍, ഇത്തരം രംഗങ്ങള്‍ ഇതിലും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നതായി ഓറ്‍ക്കുന്നു.

ഒരു ഫാമിലി എണ്റ്ററ്‍ടെയ്നറ്‍ എന്നതാവും ഈ ചിത്രത്തിനു യോജിച്ച തലക്കെട്ട്‌. മമ്മൂട്ടിയുടെ ഇരട്ടവേഷവും, ഊമ കഥാപാത്രവും കൊണ്ട്‌ ശ്രദ്ദേയമായ ഈ ചിത്രം, ഒരു വാന്‍ വിജയത്തിലേക്ക്‌ കുതിക്കുന്നതാണ്‌ കാണാന്‍ കഴിയുന്നത്‌. വിഷു ചിത്രമായ അണ്ണന്‍ തമ്പി ഞാന്‍ മേയ്‌ അവസാന വാരം കാണുമ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദറ്‍ശനം തുടരുന്നു. കുടുംബ സദസ്സുകളെ ആകറ്‍ഷിക്കാന്‍ കഴിഞ്ഞു എന്നത്‌ തന്നെയാണിതിണ്റ്റെ വിജയ രഹസ്യം.

Sunday, May 25, 2008

ഇന്ത്യന്‍ ഹോക്കിക്ക്‌ ജീവന്‍ വയ്ക്കുന്നു


മലേഷ്യയില്‍ നടന്ന അസ്ളന്‍ ഷാ ഹോക്കി ടൂറ്‍ണ്ണമെണ്റ്റില്‍ ഫൈനല്‍ വരെ എത്തിയ ഇന്ത്യന്‍ ടീം, ഒരു ഉയറ്‍ത്തെഴുന്നേല്‍പ്പിണ്റ്റെ സൂചനകള്‍ തരുന്നു. ഒളിമ്പിക്സിന്‌ യോഗ്യത നേടാനാവാതെ പുറത്തായ ഇന്ത്യന്‍ ടീം, ഇന്ത്യന്‍ ഹോക്കി ഫെഡറേഷണ്റ്റെ പതനത്തോടെ കരുത്താറ്‍ജ്ജിക്കുന്നു. ടൂറ്‍ണ്ണമെണ്റ്റിലെ ടോപ്‌ സ്കോററായി മാറിയ സന്ദീപ്‌ സിംഗ്‌ ഈ ഉയറ്‍ത്തെഴുന്നേല്‍പ്പിന്‌ രാജകീയ പരിവേഷം നല്‍കിയിരിക്കുന്നു. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും, ഈ ടോപ്‌ സ്കോററ്‍ പദവി, രാജ്യത്തിനഭിമാനിക്കാനുതകുന്നതാണ്‌. ആദ്യ രണ്ടു മത്സരങ്ങള്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യയില്‍ ആരും പ്രതീക്ഷ അറ്‍പ്പിച്ചിരുന്നില്ല. പക്ഷേ പിന്നിട്‌ തുടറ്‍ച്ചയായ ജയങ്ങളോടെ ഫൈനലില്‍ കടന്ന ഇന്ത്യ, പൊരുതിയാണ്‌ പരാജയം ഏറ്റുവാങ്ങിയത്‌. സന്ദീപ്‌ സിംഗിണ്റ്റെ മിന്നുന്ന പ്രകടനമായിരുന്നു ഈ ടൂറ്‍ണ്ണമെണ്റ്റിണ്റ്റെ ആകറ്‍ഷണീയത. ഒളിമ്പിക്‌ യോഗ്യത ടൂറ്‍ണ്ണമെണ്റ്റില്‍ സന്ദീപിനെ ഹോക്കി ഫെഡറേഷന്‍ ഒഴിവാക്കിയിരുന്നു. സന്ദീപുണ്ടായിരുന്നെങ്കില്‍, ഇന്ത്യ യോഗ്യത നേറ്റുമായിരുന്നു എന്ന സൂചനകളാണ്‌ അദ്ദേഹത്തിണ്റ്റെ നിലവില ഫോം നല്‍കുന്നത്‌. എന്തായാലും ഇന്ത്യന്‍ ഹോക്കിക്കൊരു ഉയറ്‍ത്തെഴുന്നേല്‍പ്പു തന്നെയാണിത്‌.

Saturday, May 24, 2008

കള്ളനാണയങ്ങള തിരിച്ചറിയുക

കേരളം - ദൈവത്തിണ്റ്റെ സ്വന്തം നാട്‌ - ഇന്ന്‌ സന്തോഷ്‌ മാധവനേയും ഹിമവല്‍ ഭദ്രാനന്ദയേയും പോലുള്ളവരേക്കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. ആദ്യമായി സന്തോഷ്‌ മാധവന്‍ എന്ന പേര്‍ നാം കേള്‍ക്കുന്നത്‌, അദ്ദേഹത്തിണ്റ്റെ പേരില്‍ ഇണ്റ്ററ്‍പോള്‍ ചാറ്‍ജ്ജ്‌ ചെയ്ത വഞ്ചനക്കുറ്റത്തിനെക്കുറിച്ചുള്ള വാറ്‍ത്തയിലാണ്‌. അതിനുശേഷമാണ്‌, അദ്ദേഹം കൊച്ചിയില്‍ ആശ്രമമുള്ള ഒരു സന്ന്യാസിയാണെന്ന്‌ മനസ്സിലായത്‌. മാധ്യമങ്ങളില്‍ തുടറ്‍ച്ചയായി അദ്ദേഹത്തിനെതിരായി വാറ്‍ത്തകള്‍ വന്നുകൊണ്ടിരുന്നപ്പോഴും അയാറ്‍ സ്വതന്ത്രനായി വിഹരിക്കുകയും, ഒരു പ്രമുഖ വാറ്‍ത്താ ചാനലില്‍ അഭിമുഖം നടത്തുകയും ചെയ്തു. ആദ്യം അദ്ദേഹത്തിണ്റ്റെ സുഹൃത്തുക്കളായി അദ്ദേഹം പറയുകയും, ഫോട്ടോകള്‍ ദൃശ്യമാക്കുകയും ചെയ്ത, സിനിമാ താരങ്ങളും, രാഷ്ട്രീയക്കാരേയുംക്കുറിച്ച്‌ പിന്നീട്‌ മിണ്ടാട്ടമില്ലാതാകുകയും, സമയമെടുത്ത്‌ പോലീസ്‌ സന്തോഷ്‌ മാധവനെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, ഹിമവല്‍ ഭദ്രാനദ എന്ന സ്വാമിയെ പോലീസ്‌ ആലുവായില്‍ അറസ്റ്റ്‌ ചെയ്തു. അയാളുടെ കൈവശമിരുന്ന തോക്ക്‌ പൊട്ടുകയും പോലീസുകാരന്‌ പരിക്കേല്‍ക്കുകയും ചെയ്തു. ഈ സ്വാമി അവകാശപ്പെട്ടത്‌, ആഭ്യന്തരമന്ത്രിയെ അയാള്‍ ബാലേട്ടാ എന്നാണ്‌ വിളിച്ചിരുന്നത്‌ എന്നാണ്‍്‌. ഇതില്‍ നിന്നും തന്നെ, ഇതരം കപട സന്ന്യാസിമാരും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം വെളിച്ചത്‌ വരികയാണ്‌. ഇതേ തുടര്‍ന്ന്‌ അനേകം സ്വാമിമാര്‍ക്കെതിരേയും സ്വാമിനിമാര്‍ക്കെതിരേയും അന്വേഷണങ്ങള്‍ ഉണ്ടാകുകയും, പലരേയും അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. ഇങ്ങനെയുള്ള സംഭവങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ, ഇത്തരം കപട സന്ന്യാസിമാര്‍ക്ക്‌ ഉന്നതന്‍മാരുമായുള്ള ബന്ധത്തേക്കുറിച്ച്‌ ആക്ഷേപമുയരാന്‍ തുടങ്ങി. അതിനിടെ അന്വേഷണം ചില കൃസ്ത്യന്‍ പുരോഹിതന്‍മാറ്‍ക്കും, ചില വചന പ്രഘോഷകറ്‍ക്കുമെതിരെ തിരിഞ്ഞതോടെ വിദേശ ഫണ്ടുകള്‍ കൈപറ്റുന്ന ഇവിടുത്തെ ന്യൂനപക്ഷ സമൂഹത്തിലെ ചില പ്രമാണിമാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുവാന്‍ തുടങ്ങി. അതോടെ ഇവിടുത്തെ യഥാറ്‍ത്ഥ സന്ന്യാസി സമൂഹത്തിനു നേരെ ആക്ഷേപങ്ങള്‍ അഴിച്ചു വിട്ട്‌ ഒരു മന്ത്രിയടക്കം മുന്നോട്ട്‌ വന്നു. വോട്ട്‌ ബാങ്കിനെ തൊട്ടു കളിക്കാന്‍ തയാറാവാതെ, യഥാറ്‍ത്ഥ സന്ന്യാസി സമൂഹത്തെ ആക്ഷേപിച്ചുകൊണ്ട്‌ ശ്രദ്ധ തിരിച്ചു വിടാന്‍ ബോധപൂറ്‍വ്വമായ ശ്രമം നടക്കുകയുണ്ടായി. എന്നാല്‍ ലോകാ സമസ്താ സുഖിനൊ ഭവന്തു എന്ന ധറ്‍മ്മം അനുശാസിക്കുന്ന സന്ന്യാസി വര്യന്‍മാരെ അവഹേളിക്കാനുള്ള ഒരു കമ്മ്യൂണിസ്റ്റ്‌ തന്ത്രം പോലെയെ ഇതിനെ കാണാന്‍ കഴിയൂ.. നിസ്വാറ്‍ത്ഥ സേവനം നടത്തുന്ന സംഘടനകളേയും ട്റസ്റ്റുകളേയും ഇതിണ്റ്റെ പേരില്‍ വേട്ടയാടുന്ന സമീപനമാണ്‌ സറ്‍ക്കാരിണ്റ്റെ ഭാഗത്തു നിന്നുമുണ്ടായത്‌. പല സംഘടനകളും അതേറ്റു പിടിക്കുകയും ചെയ്തു. കെ.പി.യോഹന്നാനെപ്പോലെയുള്ളവരെ ദൈവത്തിണ്റ്റെ സ്വന്തം കുഞ്ഞാടെന്ന്‌ മുദ്രകുത്തി, ജനങ്ങളെ സേവിക്കുന്ന സന്ന്യാസി സമൂഹത്തിനെതിരെ പടവാളെടുക്കുകയാണ്‌ അവറ്‍ ചെയ്തത്‌. ഇവിടെ സുനാമിയും, ഭൂകമ്പവും പോലെയുള്ള പ്രകൃതി ദുരിതങ്ങള്‍ വന്നപ്പോള്‍, സറ്‍ക്കാറ്‍ നല്‍കിയതിനേക്കാള്‍ നല്ല പുനരധിവാസവും, സഹായങ്ങളും നല്‍കിയ സംഘടനകളെ വരെ ഈ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ആക്ഷേപിക്കുവാന്‍ ഇവിടുത്തെ ഖദറണിഞ്ഞ ഇവിടുത്തെ ചില തെമ്മാടി രാഷ്ട്രീയക്കാറ്‍ക്ക്‌ യാതോരു മടിയുമുണ്ടായില്ല. കള്ളനാണയങ്ങളെ തിരിച്ചറിയണം, പക്ഷേ ഒരാള്‍ കള്ളനാനെന്നു കരുതി സന്ന്യാസിമാറ്‍ മുഴുവന്‍ കള്ളനമാരാണെന്ന രീതിയിലുള്ള പ്രചാരണം നന്നല്ല. ഇത്‌ വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തിണ്റ്റെ പുതിയ മുഖം!!!!

Friday, May 23, 2008

ഷേക്‌സ്പിയറ്‍ M.A മലയാളം- നിരൂപണം


ജയഭാരതി തീയറ്റേഴ്സിന് വേണ്ടി നാടകം എഴുതുന്നത് ഷേക്സ്പിയര്‍ പവിത്രനാണ് ( ജയസൂര്യ ). ജീവിത ഗന്ധിയായ ഒരു നാടകം മാത്രമെ താന്‍ എഴുതൂ എന്ന്‌ വാശിയുള്ള പവിത്രന്‍ ഇപ്പോള്‍ ഒരു പ്രശ്‌നത്തിലാണ്‌. ജയഭാരതി തീയറ്റേഴ്സിന് ഉടനെ ഒരു പുതിയ നാടകം വേണം, പക്ഷേ ഒരു നല്ല കഥ ലഭിക്കുന്നില്ല. ജയഭാരതി തീയറ്ററുകാര്‍ പവിത്രനെ ഒരു നാട്ടിന്‍പ്രദേശത്ത് കൊണ്ടുപോയി താമസിപ്പിക്കുന്നു, എഴുതുവാനായി. തന്‍റെ പുതിയ വാസസ്ഥലത്ത് വെച്ച് പവിത്രന്‍ ഒരു പെണ്‍കുട്ടിയെ ( റോമ ) പരിചയപ്പെടുന്നു. അയാള്‍ ആ പെണ്‍കുട്ടിയുടെ കഥ നാടകമാക്കിത്തുടങ്ങുന്നു. കഥക്ക് വേണ്ടി നാടകകൃത്ത്, ജീവിതത്തില്‍ പ്രയോഗിക്കാനായി അവളില്‍ പല ആശയങ്ങളും കുത്തിവെക്കുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ പെണ്‍കുട്ടി അപ്രത്യക്ഷയാവുന്നു - പണമുണ്ടാക്കി കുടുംബം രക്ഷിക്കാനായി ബാംഗ്ലൂരിലേക്ക്. നായകന്‍ തന്‍റെ കാമുകിയെ അന്വേഷിച്ച് ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നു. മാസങ്ങള്‍ക്ക് ശേഷം അയാള്‍ അവളെ കണ്ടെത്തുന്നു, വിചിത്രമായ കഥകളറിയുന്നു, പിന്നെ ക്ലൈമാക്സ്. ഇതാണ്‌ ഷേക്‌സ്പിയറ്‍ M.A മലയാളം എന്ന ചിത്രത്തിണ്റ്റെ ഇതിവൃത്തം.

വളരെ രസകരമായ ഒരു കഥയാണ്‌ ചിത്രത്തിണ്റ്റേത്‌. നമ്മുടെ സാധാരണ ചിത്രങ്ങളെപ്പോലെ തന്നെ, കണ്ണീരും ദുരിതവും എല്ലാം ഇതിണ്റ്റെ ഭാഗമാണ്‌. പക്ഷേ, ഒരു നാടകകൃത്ത്‌ ഒരു പുതിയ കഥയ്ക്കുവേണ്ടി, തണ്റ്റെ ആശയങ്ങള്‍ ഒരാള്‍ക്കു പറഞ്ഞു കൊടുക്കുകയും, അതു വഴി അയാളുടെ ജീവിതത്തില്‍ അയാള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരികയും ചെയ്യുന്നു. പക്ഷേ നിനച്ചിരിക്കാതെ കഥയില്‍ വരുന്ന വ്യതിയാനത്തെ ശരിയായ രീതിയില്‍ അവതരിപ്പിക്കുവാന്‍ കഴിയാതെ പോയി എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ ന്യൂനത. ചിത്രത്തിണ്റ്റെ ക്ളൈമാക്സ്‌ നന്നായെങ്കിലും, അതിനു മുന്നെയുള്ള സംഭവങ്ങള്‍ അവിശ്വസനീയമായി തോന്നും. പക്ഷേ യഥാറ്‍ത്ഥ സംഭവങ്ങളിലേക്ക്‌ നമ്മെ കൈപിടിച്ചു കൊണ്ട്‌ പോകും മുന്നെ, പ്രേക്ഷകരെ അവരുടേതായ വഴിയില്‍ ചിന്തിക്കാനൊരു വഴിമരുന്നിട്ടിട്ടുണ്ടെന്നുള്ളതൊരു വളരെ പ്രധാന ഘടകമാണ്‌. ശക്തമായ ഒരു കഥയുണ്ടെങ്കിലും, അതിനെ ചൂഷണം ചെയ്യാനുള്ള ഒരു തിരക്കഥയുടെ അഭാവം, ഇതില്‍ പ്രകടമായിക്കാണം. ഇതില്‍ പ്രേക്ഷകരെ ചിരിപ്പിക്കുവാനുള്ള വളരെയധികം രംഗങ്ങള്‍ ഉണ്ട്‌. തീയേറ്ററുകളില്‍ ഇതൊരു ചിരിയുടെ മാലപ്പടക്കം തന്നെ സൃഷ്ടിക്കുന്നുണ്ടെങ്കിലും, പല രംഗങ്ങളും തിരുകി കയറ്റിയതു പൊലെ തോന്നുന്നു. പാത്ര സൃഷടിയും അങ്ങനെ തന്നെ. തമാശ രംഗങ്ങള്‍ക്കായി കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയതു പോലെ തോന്നുന്നു. കലാഭവന്‍ മണിയും, ഇന്നസെണ്റ്റും, ജഗതിയും, രാജന്‍ പി. ദേവും, അനൂപും, ബിജുക്കുട്ടനും, കുളപ്പുള്ളി ലീലയുമെല്ലാം തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്‌. സായി കുമാറും, ജയകൃഷ്ണനും പ്രധാന വേഷത്തില്‍ വരുമ്പോള്‍ ചെറിയ ചെറിയ കഥാപത്രങ്ങള്‍ പോലും നന്നായി അവതരിപിച്ചിരിക്കുന്നു. തമാശ രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ സലീം കുമാറാണ്‌. അദ്ദേഹത്തിണ്റ്റെ സ്വതസിദ്ധമായ ശൈലിയില്‍, കഥാപാത്രത്തെ അവതരിപ്പിച്ചുവെങ്കിലും, അശ്ളീലം നിറഞ്ഞ തമാശകള്‍ അദ്ദേഹത്തിണ്റ്റെ തമാശകളുടെ ഭാഗമായിക്കഴിഞ്ഞു എന്നു തോന്നുന്നു. പക്ഷേ ഈ ചിത്രത്തിലെ തമാശകള്‍, അത്രയും തരം താഴുന്നില്ല എന്നുള്ളത്‌ ഒരു നല്ല കാര്യമാണ്‌. ജഗതി ശ്രീകുമാറിനെ വേറുതെ ഒരു കഥാപാത്രമായി ഉപയോഗിച്ചിരിക്കുന്നു. അദ്ദേഹത്തിണ്റ്റെ കഴിവുകളെ അല്‍പമെങ്കിലും ഉപയോഗിക്കാന്‍ ആ കഥാപാത്രത്തിനു കഴിഞ്ഞിട്ടുണ്ടോ എന്ന്‌ സംശയമാണ്‌.



എന്നാല്‍ റോമ എന്ന നടിക്ക്‌ ഒരു ഗ്രാമീണപ്പെണ്‍കൊടിയുടെ റോള്‍ അത്ര കണ്ട്‌ ചേരുന്നില്ല എന്നാണ്‌ എനിക്ക്‌ തോന്നിയത്‌. പല സ്ഥലത്തും അത്‌ നിഴലിച്ച്‌ കാണൂന്നതുമുണ്ട്‌. രണ്ടു രംഗങ്ങളിലേക്കായി സുരാജ്‌ വെഞ്ഞാറമൂടിനെ അവതരിപ്പിച്ചതും അല്‍പം ബോറായി. ഇടവേളയില്‍ സംവിധായകറ്‍ ഒരുക്കിവയ്ക്കുന്ന ആ സസ്‌പെന്‍സ്‌ കൊള്ളാം. പക്ഷേ, ഇടവേളയ്ക്കു ശേഷം അത്‌ പ്രേക്ഷകരെ നിരാശപ്പെടുത്തുക തന്നെ ചെയ്യും. ജയസൂര്യ തണ്റ്റെ വേഷം നന്നയി അഭിനയിച്ചിട്ടുണ്ട്‌. പക്ഷേ, ആ പഴയ മിമിക്രിക്കാരണ്റ്റെ ഭാവാഭിനയത്തില്‍ നിന്നും പുറത്തു വരാന്‍ അദ്ദേഹത്തിന്‌ ഇനിയും കഴിഞ്ഞിട്ടില്ല. പക്ഷേ, ഈ വേഷം അദ്ദേഹത്തിന്‌ നല്ല കുറേ വേഷങ്ങള്‍ സമ്മാനിക്കും എന്നത്‌ തീറ്‍ച്ച. സംഗീതത്തിന്‌ അധികം പ്രാധാന്യമൊന്നുമില്ലാത്തെ ചിത്രത്തില്‍, കുറേ ഗാനങ്ങള്‍ കുത്തി നിറച്ചിട്ടുണ്ട്‌. തികച്ചു അനാവശ്യമായ ഗാനങ്ങളാണവ എന്നതിലുപരി, കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനങ്ങള്‍ ഒന്നും തന്നെ ഇല്ല. മോഹന്‍ സിത്താര നമ്മെ നിരാശപ്പെടുത്തിക്കളഞ്ഞു. പക്ഷേ, ഒരു നാടക ഗാനത്തിണ്റ്റെ കെട്ടിലും മട്ടിലും അവതരിപ്പിച്ചിരിക്കുന്ന ടൈറ്റില്‍ ഗാനം, മികച്ച നിലവാരം പുലറ്‍ത്തിയിരിക്കുന്നു. പഴയ നാടക കാലത്തേക്ക്‌ നമ്മെ കൂട്ടിക്കൊണ്ട്‌ പോകാന്‍ ഇതു നമ്മേ സഹായിക്കുന്നുണ്ട്‌. അനില്‍ പനച്ചൂരാന്‍ എന്ന ഗാനരചയിതാവ്‌ ഈ ഗാനം മനോഹരമായി എഴുതിയെങ്കിലും, മറ്റുള്ളവ ആകറ്‍ഷണീയമല്ലാതെ പോയി. കലാസംവിധാനവും ഛായാഗ്രഹണവും മികച്ചതായി തോന്നി. ഗ്രാമത്തിണ്റ്റെ ഭംഗി ഒപ്പിയെടുത്തുള്ള ക്യാമറാ വറ്‍ക്ക്‌ ആകറ്‍ഷണീയമായി തോന്നി.

ചുരുക്കിപ്പറഞ്ഞാല്‍ കണ്ടിരിക്കവുന്ന ഒരു ചിത്രം. ചെറിയ ചിതമെങ്കിലും, വലിയ ഒരു താരനിരയോട്‌ കൂടിയ ഒരു തമാശ ചിത്രം. ഇതിനെ ഒരു കുടുംബ ചിത്രം എന്ന പേരിലും കാണാം പക്ഷേ അതെത്രത്തോളം എന്നുള്ളത്‌ പ്രേക്ഷകനെ ആശ്രയിച്ചിരിക്കും. മറ്റൊരു തലത്തിലേക്ക്‌ കൊണ്ടു പോകാമായിരുന്ന ഈ ചിത്രത്തെ ഭാവനാശൂന്യമായ തിരക്കഥ ചതിച്ചു. മലയാളത്തിലെ എന്നത്തേയും മികച്ച ചിത്രമാവാന്‍ ഈ ഷേക്സ്‌പിയറിനു കഴിയുമായിരുന്നു, തിരക്കഥയ്ക്കൊരല്‍പ്പം കൂടി കാതലുണ്ടായിരുന്നെങ്കില്‍. ജയസൂര്യയും കലാഭവന്‍ മണിയുമടങ്ങുന്ന തമാശക്കാരുടെ ഒരു നിരയും, ഷേക്‌സ്പിയറ്‍ M A മലയാളമെന്ന വിചിത്രമായ പേരും ഈ ചിത്രത്തെ രക്ഷിച്ചുവെന്നു തോന്നുന്നു, കാരണം ഞാനീ ചിത്രം കാണുമ്പോഴും ഇതിനു നല്ല തിരക്കായിരുന്നു, 3 ആഴ്ചക്കു ശേഷം!!!

Wednesday, May 21, 2008

അവള്‍ ഒരു മരീചിക



കമലദളം പോല്‍ മനോഹരമീ മിഴികളും
താരം പോല്‍ വിളങ്ങുമീ കൃഷ്ണമണികളും
സുന്ദരമാമീ കണ്‍പീലികളും
ഇടതൂറ്‍ന്ന്‌ നില്‍ക്കുമാ പുരികങ്ങളും
അഴകേറും കാറ്‍കൂന്തലില്‍
ഒരു നറു തുളസിക്കതിരും
വിസ്താരമേറുമാ നെറ്റിയില്‍
ഒരു ചെറു ചന്ദനക്കുറിയും
രക്ത വറ്‍ണ്ണമാം കപോലങ്ങളൂം, ചുണ്ടില്‍
ആരെയും ആകറ്‍ഷിക്കും ഒരു ചെറു പുഞ്ചിരിയും
നറുനിലാവു പോലെ പ്രഭ ചൊരിയും
സുന്ദരമാമീ വദനം ഒന്നു കണ്ടെങ്കില്‍
ഒരു മാത്ര കാണുവാനെന്നന്തരംഗം
ഇച്ഛിക്കുന്നുവല്ലോ കാലങ്ങളായ്‌
ഒരു മിന്നല്‍ പിണറ്‍ പോല്‍ മിന്നി മായുമീ
അവറ്‍ണ്ണ്യമാം വശ്യ സുന്ദര വദനം
ഒരു സ്വപ്നത്തിലെങ്കിലും കാണുവാന്‍
മോഹിക്കുന്നുവല്ലോ മമഹൃദയം
അടുക്കുമ്പോളകലുന്ന മരീചിക പോല്‍
ആ മുഖമിന്നുമെനിക്കന്യമല്ലോ....

Friday, May 16, 2008

കാത്തിരിപ്പിനു വിരാമമായി...


മേയ്‌ 16,2008, എണ്റ്റെ ജീവിതത്തിനെ സുപ്രധാനമായ ദിനം. ഇനിയുള്ള ജീവിത പന്ഥാവില്‍ എന്നോടോപ്പം കൈപിടീച്ചു നടക്കുവാന്‍ ഒരാള്‍ കൂടി വരികയായി. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം, ഇന്ന്‌ തിരുവനന്തപുരം, നന്തകോട്‌, സുമംഗലി കല്യാണ മണ്ഡപത്തില്‍ വച്ച്‌ ഉച്ചക്ക്‌ 12:20നും 12:42നും ഇടക്കുള്ള ശുഭ മുഹൂറ്‍ത്തത്തില്‍, മനീഷയുടെ കഴുത്തില്‍ ഞാന്‍ താലികെട്ടിയപ്പോള്‍, അതൊരു പുതിയ ജീവിതത്തിണ്റ്റെ തുടക്കമായി. രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍, സാഹചര്യങ്ങളില്‍ ജീവിച്ച ഞങ്ങള്‍ ഒരുമിച്ചു ചേരുമ്പോള്‍, അത്‌ കേരളത്തിലെ തന്നെ രണ്ടൂ സംസ്കാരങ്ങളുടെ കൂടിച്ചേരലായി മാറുന്നു. ജീവിതത്തില്‍ കുറെ അധികം ആളുകളെക്കൂടി ബന്ധുക്കളായി ലഭിക്കുവാനും, കുറച്ചധികം പേരെ അടുത്തറിയുവാനും ഇതിലൂടെ സാധികുന്നു. ജീവിതത്തിണ്റ്റെ പുതിയ ഒരു തലത്തിലേക്ക്‌ കടക്കുന്ന ഈ വേളയില്‍, എണ്റ്റെ ജീവിതത്തിലേക്ക്‌ കൈപിടിച്ചു വന്നയാളെ ഞാന്‍ പരിചയപ്പെടുത്താം. പേര്‌ മനീഷ, ഞാന്‍ പറഞ്ഞു കഴിഞ്ഞു. സ്വദേശം, മേനം കുളം, തിരുവനന്തപുരം. ഇപ്പോള്‍ ബാംഗളൂരില്‍ ഒരു സോഫ്റ്റ്‌വെയറ്‍ എഞ്ചിനീയറായി ജോലി നോക്കുന്നു. പുതിയൊരു ജീവിതത്തിലേക്ക്‌, മനസ്സിണ്റ്റെ വാതായനങ്ങള്‍ തുറന്നിട്ടുകൊണ്ട്‌, ഇതാ.. പുതിയൊരു കാല്‍ വെയ്പ്‌....

Wednesday, May 14, 2008

ക്രിക്കറ്റും ബിസിനസും പിന്നെ മല്യയും


ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പുതിയ കണ്ടുപിടുത്തമായ ഐ.പി.എല്ലിണ്റ്റെ ടീം ലേലത്തിനു ശേഷം സ്പിരിറ്റ്‌ രാജാവ്‌ വിജയ്‌ മല്യ സന്തോഷവാനായിരുന്നു. ബാംഗ്ളൂറ്‍ ടീമിനെ ലേലത്തില്‍ സ്വന്തമാക്കിയ ശേഷം അദ്ദേഹം നടത്തിയ പത്രപ്രസ്താവനകളില്‍ അദ്ദേഹം തണ്റ്റെ സന്തോഷം മറച്ചു വച്ചുമില്ല. വെങ്കിടേഷ്‌ പ്രസാദിനെ കോച്ചായും, ദ്രാവിഡിനെ ഐക്കോണ്‌ താരമായും തീരുമാനിച്ച അദ്ദേഹം, ടീമിണ്റ്റെ സറ്‍വ്വചുമതലകളും സി.ഇ.ഓ ആയ ചാരുശറ്‍മ്മയേയാണേല്‍പ്പിച്ചത്‌. ഐ.പി.എല്ലിണ്റ്റെ തുടക്കത്തിനു മുന്നെ തന്നെ, മറ്റ്‌ അഞ്ച്‌ ടീമുകളുടെ സ്പോണ്‍സറ്‍ഷിപ്പും നേടിയ അദ്ദേഹം, ഐ.പി.എല്ലില്‍ തന്നെ ശ്രദ്ധാകേന്ദ്രമായി തീറ്‍ന്നു. തണ്റ്റെ ഉടമസ്ഥതയിലുള്ള യു.ബി ഗ്രൂപ്പിണ്റ്റെ അധീനതയിലുള്ള മദ്യ ബ്രാന്‍ഡായ റോയല്‍ ചലഞ്ചേറ്ഴ്‌സ്‌ എന്നാണ്‌ അദ്ദേഹം തണ്റ്റെ ടീമിന്‌ പേരുനല്‍കിയത്‌. ടീമിണ്റ്റെ ഹോം ഗ്രൌണ്ടായ ബാംഗ്ളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിണ്റ്റെ പവലിയനുകളുടേയും, ഗാലറികളുടേയും പേരുകളെല്ലാം ഓരോ മദ്യ ബ്രാന്‍ഡുകളുടെ പേരുകള്‍കൊണ്ട്‌ പുനറ്‍നാമകരണം ചെയ്ത അദ്ദേഹം, ബോളിവുഡ്‌ താരം കത്രീന കൈഫിനെ ടീമിണ്റ്റെ ബ്രാന്‍ഡ്‌ അംബാസിഡറായി നിയമിച്ചു. തണ്റ്റെ അധീനതയിലുള്ള ഫോഴ്സ്‌ ഇന്ത്യ എന്ന എഫ്‌ വണ്‍ ടീമിണ്റ്റെ കാറും പ്രദറ്‍ശിപ്പിച്ച അദ്ദേഹം, തണ്റ്റെ ബ്രാന്‍ഡുകളുടെ പരസ്യം മാത്രമാണ്‌ ഐ.പി.എല്‍ വഴി ഉദ്ദേശിക്കുന്നത്‌ എന്ന്‌ വിളിച്ചറിയിക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ തന്നെ കൊല്‍ക്കട്ട നൈറ്റ്‌റൈഡേഴ്സിനോട്‌ അമ്പേ ദയനീയമായി പരാജയപ്പെട്ട അവറ്‍ക്ക്‌, പിന്നീടാ
തോല്‌വിയില്‍ നിന്നും കരകയറാനായില്ല. അനായാസം ജയിക്കാമായിരുന്ന ചില മത്സരങ്ങള്‍ എതിരാളികള്‍ക്ക്‌ സമ്മാനിച്ച അവറ്‍, ഒരു ടീമെന്ന നിലയില്‍ യാതോരു ഒത്തിണക്കവും കാണിച്ചില്ല. തുടറ്‍ച്ചയ്യായി മത്സരങ്ങള്‍ തോല്‍ക്കാന്‍ തുടങ്ങിയതോടെ മല്യയിലെ ക്രിക്കറ്റ്‌ പ്രേമി പോയ്‌മറഞ്ഞു. പകരം രംഗം ചെയ്തത്‌ പക്കാ ബിസിനസുകാരനായിരുന്നു. അദ്ദേഹം, സി.ഇ.ഓ ചാരു ശറ്‍മ്മയെ പുറത്താക്കിക്കൊണ്ടായിരുന്നു, ശുദ്ധികലശം ആരംഭിച്ചത്‌. (അദ്ദേഹം സ്വയം രാജി വച്ചതാണ്‌ എന്നാണ്‌ ഔദ്യോഗിക ഭാഷ്യം!). അടുത്തതായി കോച്ച്‌ വെങ്കിടേഷ്‌ പ്രസാദിനെയാണദ്ദേഹം ലക്ഷ്യമിട്ടതെങ്കിലും, ടൂറ്‍ണ്ണമെണ്റ്റ്‌ തുടങ്ങിയതിനാല്‍ പുതിയൊരു കോച്ച്‌ ഗുണം ചെയ്യില്ല എന്ന ബ്രിജേഷ്‌ പട്ടേലിണ്റ്റെ ഉപദേശം സ്വീകരിച്ച മല്യ, പ്രസാദിനെ നടപടിയില്‍ നിന്നും ഒഴിവാക്കി. പക്ഷേ അതുകൊണ്ടൊന്നും അടങ്ങാത്ത മല്യ, ദ്രാവിഡിനെതിരെ പത്രപ്രസ്താവനയുമായി രംഗത്തെത്തി. തണ്റ്റെ മനസ്സിലുണ്ടായിരുന്ന ടീമിനെയല്ല, ചാരുവും ദ്രാവിഡും ചേറ്‍ന്ന്‌ തിരഞ്ഞെടുത്തതെന്ന്‌ അദ്ദേഹം തുറന്നു പറഞ്ഞതോടെ പാളയത്തിലെ പട സമ്പൂറ്‍ണ്ണമായി. മത്സരങ്ങള്‍ പുരോഗമിക്കവെ, ചില മത്സരങ്ങള്‍ ദ്രാവിഡ്‌ തണ്റ്റെ ഒറ്റയാള്‍ പോരാട്ടത്തോടെ വിജയിപ്പിക്കുകയും, മറ്റു ചിലവ വിജയത്തോടടുപ്പിക്കുകയും ചെയ്തു. തണ്റ്റെ ബോസിന്‌ ബാറ്റിങ്ങിലൂടെ ഒരു മറുപടി നല്‍കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. പൊതുവെ ബാംഗ്ളൂറ്‍ ടീം, ടെസ്റ്റ്‌ ടീമാണെന്നൊരാരോപണം പൊതുവെ ഉണ്ടായിരുന്നെങ്കിലും, ക്രിക്കറ്റിണ്റ്റെ ഈ പുതിയ രൂപത്തിന്‌ യോജിച്ചവരായിരുന്നു അവരെല്ലം. മികച്ച ഫോമില്‍ കളിച്ചിരുന്ന ചില കളിക്കാറ്‍ മടങ്ങിയതും അവറ്‍ക്ക്‌ ക്ഷീണം ചെയ്തു. ക്രിക്കറ്റില്‍ ഒരു ടീം ജയിക്കും, മറ്റേ ടീം തോല്‍ക്കും. അതിനെ ബിസിനസായി കാണുന്നവറ്‍ക്ക്‌ തോല്‌വികള്‍ ഉറക്കം കെടുത്തുന്നവ തന്നെയായിരിക്കും. മല്യക്കും സംഭവിച്ചതിതു തന്നെ. കോടികള്‍ വാരാനിറങ്ങി, കോടികള്‍ നഷ്‌ടം വന്ന അദ്ദേഹത്തിണ്റ്റെ ദുഖം ആരു മനസ്സിലാക്കും... അടുത്ത വറ്‍ഷത്തേക്ക്‌ ശുഭപ്രതീക്ഷകള്‍ മാത്രം ബാക്കി....

Tuesday, May 13, 2008

എസ്‌ എസ്‌ എല്‍ സി റെക്കോര്‍ഡ്‌ വിജയം - ജയം ആര്‍ക്ക്‌ തോല്‌വിയാര്‍ക്ക്‌?


വിദ്യാഭ്യാസ രംഗത്ത്‌ കഴിഞ്ഞ കുറെ വറ്‍ഷങ്ങളായി നടന്നു വരുന്ന പരിഷകാരങ്ങള്‍, വിപ്ളവകരം എന്നാണ്‌ കഴിഞ്ഞ സര്‍ക്കാരിണ്റ്റെ കാലത്തു തന്നെ പ്രഖ്യാപിക്കപ്പെട്ടത്‌. ഇപ്പോഴത്തെ സറ്‍ക്കാറ്‍ ആ പരിഷ്‌കരണത്തിണ്റ്റെ ഉത്തുംഗശൃംഗത്തിലെത്തി നില്‍ക്കുകയാണ്‌. വിദ്യാഭ്യാസ വിചക്ഷണന്‍മാറ്‍ പല അഭിപ്രായങ്ങളും പറയുന്നുണ്ട്‌. എന്നാല്‍ നമുക്ക്‌ നമ്മുടേതായ കണ്ണിലൂടെ ഇതിനെ ഒന്നു വീക്ഷിക്കാം. പാഠപുസ്തകങ്ങളുടെ ഭാരം കുറച്ചതും, പാഠപുസ്തകങ്ങള്‍ ടേം അടിസ്ഥാനത്തില്‍ തിരിച്ചതും, സിലബസ്‌ ലഘൂകരിച്ചതുമെല്ലാം വളരെ നല്ല നടപടികള്‍ തന്നെ. കുട്ടികളുടെ നിരീക്ഷണ പാടവത്തെ അടിസ്ഥാനമാക്കിയുള്ള പ്രൊജക്ടുകളുമെല്ലാം കുട്ടികളെ സഹായിക്കാനുതകും വിധമുള്ളതാണ്‌. നിരന്തര മൂല്യ നിറ്‍ണ്ണയവും, ഇണ്റ്റേറ്‍ണല്‍ മാറ്‍ക്കുമെല്ലാം നല്ലൊരു ആശയത്തെ മുന്‍-നിറ്‍ത്തി നടപ്പിലാക്കിയവയാണ്‌. ഇതാണ്‌ ഇതിണ്റ്റെ "തിയറി". ഇനി ഒതിണ്റ്റെ പ്രാക്ടിക്കല്‍ വശം നമുക്കു പരിശോധിക്കാം. സിലബസ്‌ ലഘൂകരിച്ച അവസ്ഥ എന്നു പറയുന്നത്‌ കുളിപ്പിച്ച്‌ കുളിപ്പിച്ച്‌ കൊച്ചില്ലാതായിപ്പോയി എന്നു പറയുന്നതു പോലെയാണ്‌. ഗണിതം തന്നെ എടുക്കാം. സാമൂഹിക പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സിലബസില്‍ എട്ടാം തരത്തില്‍ വരെ സങ്കലന ഗുണനപട്ടികകള്‍ പഠിപ്പിക്കുനതേയില്ല. എട്ടാം തരത്തിലെത്തുന്ന ഒരു കുട്ടി, അഞ്ചും മൂന്നും എത്രയാണ്‌ എന്ന്‌ ചോദിച്ചാല്‍, കൈവിരല്‍ ഉപയോഗിച്ച്‌ കൂട്ടുന്ന തരത്തിലാണ്‌ കുട്ടികളുടെ നിലവാരം. പ്രൊജക്ടുകളും മറ്റു വറ്‍ക്കുകളുമെല്ലാം, സമറ്‍ത്ഥരായ കുട്ടികള്‍ തനിയേയും, മറ്റുള്ളവറ്‍ കോപ്പിയടിച്ചും ചെയ്യുന്നു. ഇവ മൂല്യനിറ്‍ണ്ണയം ചെയ്യുമ്പോള്‍ എന്താ സംഭവിക്കുക എന്നു നമുക്കൂഹിക്കാവുന്നതേയുള്ളു. അധ്യാപകറ്‍ സാക്ഷ്യപ്പെടുത്തുന്ന കാര്യങ്ങളാണിവ. പുതിയ സിലബസിണ്റ്റെ ഭാഗമയുള്ള പകറ്‍ത്തിയെഴുത്ത്‌ പരീക്ഷയും ഇണ്റ്റേറ്‍ണല്‍ മാറ്‍ക്ക്‌ കൂട്ടുവാന്‍ മാത്രമെ സഹായിക്കുന്നുള്ളു, അല്ലാതെ പഠന നിലവാരം അല്‍പം പോലുമുയറ്‍ത്തുന്നില്ല.

ഇനി ഈ വിജയത്തിണ്റ്റെ പൊള്ളത്തരത്തിലേക്ക്‌ കടക്കാം. ജയിക്കാന്‍ ആവശ്യമായത്‌ ഡി പ്ളസ്‌ എന്ന ഗ്രേഡ്‌, അതായത്‌ മുപ്പത്‌ മാറ്‍ക്ക്‌. ഇതിന്‍ ഇണ്റ്റേണല്‍ മാറ്‍ക്കും ഉള്‍പ്പെടും. ശരാശരിയില്‍ താഴെയുള്ള കുട്ടികള്‍ക്കു വരെ പതിനഞ്ചു മാറ്‍ക്ക്‌ ഇണ്റ്റേണല്‍ മാറ്‍ക്കായി ദാനം നല്‍കാണ്‌ വാക്കാലുള്ള നിറ്‍ദ്ദേശം. അങ്ങനെ വരുമ്പോള്‍ ജയിക്കാനായി പതിനഞ്ചു മാറ്‍ക്കിണ്റ്റെ ആവശ്യകതയെയുള്ളു. ചോദ്യങ്ങളിലെ തെറ്റും ഉദാരമായ മാര്‍ക്കിടലും കൂടിയാവുമ്പോള്‍ സറ്‍ക്കാരിന്‌ ഉയറ്‍ന്ന വിദ്യാഭ്യാസ നിലവാരവും, ഉയറ്‍ന്ന വിജയ ശതമാനവും അവകാശപ്പെടാം. കാര്യക്ഷമതാ വറ്‍ഷത്തിണ്റ്റെ അനന്തര ഫലമെന്ന പേരില്‍ സര്‍ക്കാരിനു ഞെളിയുകയും ചെയ്യാം. പരിഷ്കാരങ്ങളുല്‍ പലതും വളരെ നല്ലതാണ്‌. അവ നടപ്പിലാക്കുന്നതിലെ പിഴവാണ്‌ ഈ ദുരന്തത്തിനു കാരണം. ഇവ സമയമെടുത്ത്‌ നടപ്പിലാക്കിയാല്‍ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ നിലവാരം ഉയറ്‍ത്താന്‍ കഴിയും. അതും പടി പടിയായി. പക്ഷെ, ഇവിടെയിതെല്ലാം ഒരുമിച്ചു വാരിവലിച്ചു നടപ്പിലാക്കി ഉള്ള നിലവാരം കൂടി കളയുകയാണിവറ്‍ ചെയ്തത്‌. സറ്‍ക്കാരണ്റ്റെ കൈവശം ഓരോ സ്കൂളില്‍ നിന്നും ഈ പദ്ധതി വിജയമായതിണ്റ്റെ റിപ്പോറ്‍ട്ടുകള്‍ ഉണ്ട്‌. അതെങ്ങലെ ഉണ്ടാവുന്നു എന്നത്‌ അതിലിം വലിയ തമാശയാണ്‌. അതു കൂടി അറിയുമ്പോഴേ, വിദ്യാഭ്യാസ രംഗത്തെ കള്ളക്കളികള്‍ ജനങ്ങള്‍ക്ക്‌ മനസ്സിലാവൂ. കഴിഞ്ഞ വറ്‍ഷം, ചില തിരഞ്ഞെടുത്തെ പഞ്ചായത്തുകളില്‍ ഒരു പ്രത്യേകതരം സിലബസ്‌ നടപ്പിലാക്കിയിരുന്നു. (അതാണീ കൊല്ലം എല്ലാ സ്കൂളുകളിലും.) അമ്പെ പരാജയമായിരുന്ന ഈ പദ്ധതിയെക്കുറിച്ചുള്ള റിപ്പോറ്‍ട്ടുകള്‍, ടീച്ചറ്‍മാറ്‍ അതാത്‌ സ്കൂളുകളിലെ പ്രധാന അദ്ധ്യാപകനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോറ്‍ട്ട്‌ ശേഖരിക്കുവാന്‍ വന്ന വിദ്യാഭാസ വകുപ്പിലെ ഉദ്യോഗസ്ഥറ്‍, സത്യസന്ധമായ ആ റിപ്പോറ്‍ട്ടുകള്‍ വാങ്ങിക്കാന്‍ തയ്യാറായില്ല. പകര, അവറ്‍ ടീച്ചറ്‍മാരേക്കൊണ്ട്‌ നിറ്‍ബന്ധിച്ച്‌ പദ്ധതി വിജയമായിരുന്നു എന്ന റിപ്പോറ്‍ട്ട്‌ വാങ്ങി. ഒടുവില്‍ ഈ റിപ്പോറ്‍ട്ടിന്‍ പ്രകാരം ഇക്കൊല്ലം കേരളത്തിലുടനീളം ഈ പദ്ധതി പിന്തുടരാന്‍ പോകുന്നു.

പദ്ധതികള്‍ ധൃതിപിടിച്ച്‌ നടപ്പിലാക്കുന്നതുകൊണ്ട്‌ മറ്റൊരു ഹിഡ്ഡന്‍ അജന്‍ഡകൂടി സറ്‍ക്കാരിണ്റ്റെ മനസ്സിലുണ്ട്‌. ഇപ്പോഴത്തെ ധനകാര്യ സ്ഥിതി വച്ച്‌ ഇനി സറ്‍ക്കാരിന്‌ പൊതു വിദ്യാഭ്യാസ രംഗം കൈകാര്യം ചെയ്യുവാന്‍ വളരെ പ്രയാസകരമാണ്‌. കേരളത്തില്‍ ലാഭകരമല്ലാത്തെ സ്കൂളുകള്‍ പൂട്ടാന്‍ സറ്‍ക്കാര്‍ തീരുമാനിച്ചത്‌ ആരും മറന്നിട്ടില്ല എന്നു കരുതുന്നു. അന്നുണ്ടായ കോലാഹലങ്ങള്‍ അറിയാവുന്ന സറ്‍ക്കാറ്‍, സറ്‍ക്കാറ്‍-എയിഡഡ്‌ സ്കൂളുകളിലേക്ക്‌ കുട്ടികള്‍ വരാതിരിക്കാനുള്ള ഒരു സ്ഥിതി സംജാതമാക്കുകയാണ്‌. അങ്ങനെ സ്കൂള്‍ പൂട്ടേണ്ടി വന്നാല്‍ ആറ്‍ക്കും, സറ്‍ക്കാരിനെ കുറ്റം പറയാനാവില്ല. കുട്ടികള്‍ സി.ബി.എസ്‌.സി പോലുള്ള സിലബസിലേക്ക്‌ തിരിയുന്ന ഒരു സ്ഥിതി ഇപ്പോഴേ നമുക്കു കാണാം. വരും വറ്‍ഷങ്ങളില്‍ ഈ സ്ഥിതി വീണ്ടും രൂക്ഷമാകാനെ വഴിയുള്ളു. ഏതു മണ്ടനും ജയിക്കാവുന്ന പരീക്ഷയാണ്‌ എസ്‌.എസ്‌.എല്‍.സി എന്ന്‌ ഈ ഫലം തെളിയിച്ചു കഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പിണ്റ്റെ തലപ്പത്തിരിക്കുന്ന ശ്രാസ്ത്ര സാഹിത്യ പരിഷത്ത്‌ ബുദ്ധി ജീവികളുടെ ഈ ബുദ്ധി പെരുവഴിയിലാക്കിയിരിക്കുന്നത്‌ പാവപ്പെട്ട ഭാവി തലമുറയേയും, ഒരു കൂട്ടം അധ്യാപകരേയുമാണ്‌.
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.