Sunday, November 30, 2008
മുംബൈ ആക്രമണം : നാം എന്താണ് പഠിക്കേണ്ടത്?
മൂന്ന് ദിവസത്തെ രൂക്ഷമായ ഏറ്റുമുട്ടലിനൊടുവില്‍ എന്‍.എസ്.ജി കമാന്‍ഡോകള്‍ താജ് ഹോട്ടലിന്റെ നിയന്ത്രണവും പിടിച്ചെടുത്തു. ഭീകരര്‍ കൈയടക്കിയിരുന്ന ട്രൈഡന്റ് ഹോട്ടലും നരിമാന്‍ ഹൗസും ഇന്നലെ തന്നെ അവര്‍ സ്വതന്ത്രമാക്കിയിരുന്നു. മൂന്ന് ഭീകരരെ വധിച്ചാണ് കമാന്‍ഡോകള്‍ ഉച്ചയോടുകൂടി താജിന്റെ നിയന്ത്രണം പൂര്‍ണമായും കൈപ്പിടിയിലൊതുക്കിയത്. ബോംബെ ആക്രമണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ രാജി വെച്ചു. എന്നാല്‍ എവിടെയൊക്കെയാണ് നമുക്കു യഥാര്‍ത്ഥത്തില്‍ വീഴ്ച സംഭവിച്ചത്? ആരൊക്കെയാണ് ഇതിന് ഉത്തരവാദികള്‍? എവിടെയൊക്കെയാണ് നമുക്കു തിരുത്തലുകള്‍ വേണ്ടത്?
രണ്ടു കപ്പല്‍ വഴി തീവ്രവാദികള്‍ ആയുധങ്ങളുമായി കറാച്ചിയില്‍ നിന്നു ഗുജറാത്ത് വഴി ബോംബെയില്‍ എത്തുകയായിരുന്നു. ഇതു കണ്ടെത്താനും പ്രതിരോധിക്കാനും കഴിയാഞ്ഞത് കോസ്റ്റ് ഗാര്‍ഡിന്റെ വ്യക്തമായ വീഴ്ചയാണ്. ഇതില്‍ ആഭ്യന്തര വകുപ്പിനെക്കാളും ഗുരുതരമായ കഴിവുകേട് പ്രതിരോധ വകുപ്പാണ് നടത്തിയത്. അല്പമെങ്കിലും ആത്മാര്ത്ഥതയുണ്ടെന്കില്‍ ഈ വീഴ്ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് ആദ്യം രാജി വെക്കെണ്ടിയിരുന്നത്. അതുപോലെ തന്നെ കോസ്റ്റ് ഗാര്‍ഡിന്റെ ഉന്നതരെ പുറത്താക്കുകയും വേണം. ഇത്രയും വലിയ ഒരു ആക്രമണം ഒരേ പോലെ പത്തു സ്ഥലത്ത് നടത്തിട്ടും ഫലപ്രദമായ വിധത്തില്‍ സൂചനകള്‍ നല്‍കാന്‍ സാധിചില്ലെന്കില്‍ പിന്നെയെന്തിന് ഒരു ഇന്റെലിജെന്‍സ് വകുപ്പ്? ഇന്റെലിജെന്‍സ് വകുപ്പിന്റെ കഴിവുകെട്ട മേധാവികളെ പുറത്തു ആക്കി കൊണ്ടു വകുപ്പ് അഴിച്ചു പണിയണം. ഇത്ര വലിയ ഒരു ആക്രമണം ഉണ്ടായിട്ടും നമ്മുടെ വീര ശൂര പരാക്രമികളായ എന്‍ എസ് ജീക്കാര്‍ ഡല്‍ഹിയില്‍ നിന്നു ഒരുങ്ങി കെട്ടി ബോംബെയില്‍ എത്താന്‍ ഒന്‍പതു മണിക്കൂര്‍ എടുത്തെങ്കില്‍ ഇതു പോലെ ഒരു സംഭവം തിരുവനന്തപുരത്തോ, ആസ്സാമിലോ, ലക്ഷദീപിലോ, ആണ്ടമാന്‍സിലോ ആണെന്കില്‍, എത്ര സമയം എടുക്കും? ഇത്രയും സമയം കൊണ്ടു എന്തൊക്കെ സംഭവിക്കാം. എന്‍ എസ് ജീയുടെ തലപ്പത്തുള്ളവര്‍ ഇതിന് ഉത്തരം പറഞ്ഞെ പറ്റൂ... ഈ താമസത്തിന് എന്‍ എസ് ജീ തലവന്‍ ജെ കെ ദത്തക്ക് ഉത്തരവാദിത്തം ഇല്ലേ? രാത്രി 9:40 നു ആക്രമണം നടന്നിട്ട് അവിടുത്തെ ക്രമ സമാധാനത്തിന്റെ കാവല്‍ ഭടന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ബിലാസ് റാവു ദേഷ്മുഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ കിടന്നു ഉറങ്ങുകയായിരുന്നു...അങ്ങേരു ഉണര്‍ന്നു വന്നപ്പോള്‍ മണി പതിനൊന്നു കഴിഞ്ഞു ... പിന്നെ ഒരു വിമാനം കണ്ടു പിടിച്ചപ്പം മണി രണ്ട്... ശിവരാജ് പാട്ടീലിന് രാജി വെക്കാമെങ്കില്‍ , ശിവരാജ് പാട്ടീലിന്റെ രാജി സ്വീകരിക്കാമെങ്കില്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ബിലാസ് റാവു ദേശ്മുഖിനെ അടിയന്തിരമായി പുറത്താക്കുകയാണ് വേണ്ടത്. ആക്രമണങ്ങള്‍ക്ക് എതിരെയുള്ള നടപടികള്‍ക്ക് തടസ്സമായി അവിടെ തടിച്ചു കൂടിയ മാധ്യമ പ്രവര്‍ത്തകര്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ഉത്സവങ്ങള്‍ ആക്കി മാറ്റാതിരിക്കാന്‍ ശക്തമായ നിയമ നിര്‍മാണം കൂടിയേ മതിയാവൂ.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കര, നാവിക, വായു സേനകളുടെ പ്രാദേശിക കമ്മാണ്ടുകളും ക്യാമ്പുകളും സ്ഥാപിച്ചുകൊണ്ട് അടിയന്തിരഘട്ടങ്ങളില്‍ പട്ടാളത്തിന്റെ സേവനം ഒരു മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും എല്ലാ അതിരുകളിലും ലഭ്യമാക്കണം. സാങ്കേതികമായി വളരെയേറെ മുമ്പിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ എല്ലാ അതിരുകളും, കര, സമുദ്രം, ആകാശം, വഴിയുള്ള എല്ലാ അതിരുകളും, ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിക്കാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ഉപഗ്രഹ സംവിധാനങ്ങള്‍ ഉണ്ടാവണം. ഇന്ത്യ രൂപം കൊണ്ടത് മുതല്‍ പാരയായി നില്ക്കുന്ന പാകിസ്ഥാന്‍ എന്ന കാന്‍സര്‍ മുറിച്ചുമാറ്റാന്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിക്കൊണ്ട്, ആ രാജ്യത്തെ ഭൂപടത്തില്‍ നിന്നു തുടച്ചു നീക്കണം. രാജ്യത്തിന്റെ പല ഭാഗത്തും തീവ്രവാദത്തിനു ചുക്കാന്‍ പിടിച്ചിട്ടുള്ള ദാവൂദ് ഇബ്രാഹിം എന്ന കൊടും ഭീകരനെ പാക്കിസ്ഥാനില്‍ നിന്നു റാഞ്ചിയെടുത്ത് ബോംബെയില്‍ കൊണ്ടു വന്ന്മറ്റു പലര്ക്കും പാഠമായി, പരസ്യമായി വെടി വെച്ചു കൊല്ലണം. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നിന്നിരിക്കുന്നത് നമ്മുടെ രാജ്യക്കാരായ വര്‍ഗീയ സന്ഘടകള്‍ ആണ്. ഇതുപോലെയുള്ള പ്രവര്‍ത്തങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നവര്‍ക്ക് വിചാരണയും കോടതിയുമായി വര്‍ഷങ്ങളുടെ സാവകാശം നല്‍കാതെ ദിവസങ്ങള്‍ക്കു ഉള്ളില്‍ തന്നെ പരസ്യമായി ശിക്ഷ നല്‍കണം.
ഭീകരാക്രമണം യഥേഷ്ടം തുടരുമ്പോള്‍ ഇന്ത്യയുടെ ഭാവി എങ്ങോട്ട് എന്നൊരു ചോദ്യം നമ്മുടെ മനസ്സില്‍ ഉയര്‍ന്നേക്കാം... ഈ വര്‍ഷം 10ലധികം സ്ഫോടനങ്ങള്‍ ഇന്ത്യയില്‍ നടന്നു. എന്നിട്ട് ഒരു മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഇവിടുത്തെ സര്‍ക്കാരിനു കഴിഞ്ഞോ..? കഴിഞ്ഞ ദിവസം പത്രത്തില്‍ വായിച്ചു, അമിതാബ് ബച്ചന്‍ കിടക്കക്കടിയില്‍ തോക്കുമായി ആണ് കിടന്നുറങ്ങുന്നതെന്ന്... നമ്മെ പോലുള്ള എത്ര പേര്‍ക്കിത് പറ്റും...? സാധാരണക്കാരന്‍ എന്തു ചെയ്യണം..? വിരിമാറു കാണിച്ചു കൊടുക്കണോ? സര്‍ക്കരിന്റെ കയ്യിലെ തെറ്റാണ് മുംബൈ സംഭവം...തെറ്റ് ഒരിക്കല്‍ സംഭവിച്ചാല്‍ ക്ഷമിക്കാം, മറ്റൊരു അവസരം കൊടുക്കാം...തുടര്‍ച്ചയായി തെറ്റുകള്‍ തന്നെ സംഭവിച്ചാലോ...? അതിനെ പിടിപ്പു കേടെന്നാ വിളിക്യാ....
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകുമ്പോള്‍ ഉത്തരവാദിത്വപ്പെട്ട മന്ത്രി രാജി വയ്ക്കുന്ന,അല്ലെങ്കില്‍ വയ്പ്പിക്കുന്ന ഒരു രീതി കണ്ടുവരാറുണ്ട്. ഒരാള്‍ക്ക് പകരം അടുത്ത ആള്‍ അധികാരമേല്‍ക്കുന്നു. പക്ഷെ ശങ്കരന്‍ പിന്നെയും തെങ്ങേല്‍ തന്നെ ആയിരിക്കും എന്നാണ് എന്‍റെ പക്ഷം. ആളുകള്‍ മാറുന്നു എങ്കിലും ഗവണ്മെന്‍റിന്‍റെ നയങ്ങളും ഇവിടുത്തെ വ്യവസ്ഥിതികളും മാറുന്നില്ല എന്നതൊരു സത്യമല്ലേ? അങ്ങനെയാണെങ്കില്‍ ഒരു ഭരണ സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ സ്ഥാന ചലനം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്?
ReplyDelete