വിശ്വവിഖ്യാതമായ കൊഡാക് തിയേറ്ററില്‍, 82-ാം ഓസ്കാര്‍ പുരസ്കാരം വിതരണം ചെയ്തപ്പോള്‍, ഓസ്കാര്‍ ചരിത്രത്തിലെ തന്നെ അനര്‍ഘ നിമിഷങ്ങളായിരുന്നു അതു സമ്മാനിച്ചത്. 82 വര്‍ഷം നീണ്ട ഓസ്കാര്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'ദ ഹര്‍ട്ട് ലോക്കറി'ന്റെ സംവിധായിക കാതറിന്‍ ബിഗലോയാണ് ഈ അപൂര്‍വ്വ ബഹുമതിക്ക് അര്‍ഹയായത്. തന്റെ മുന്‍ ഭര്‍ത്താവ് ജയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡചിത്രം 'അവതാറു'മായിട്ടാണ് കാതറിന്‍ ബിഗലോയുടെ 'ദ ഹര്‍ട്ട് ലോക്കര്‍' ആദ്യാവസാനം പോരാടിയത്. ഓസ്‌കറിന്റെ ചരിത്രത്തില്‍ മികച്ച സംവിധാനത്തിനുള്ള നാമനിര്‍ദേശം ലഭിക്കുന്ന നാലാമത്തെ വനിതയാണ് കാതറില്‍ ബിലഗോ. ലോക വനിതാദിനത്തിനെ ശതാബ്ദി ആഘോഷിച്ച വേളയിലാണ് ബിലഗോയ്ക്ക് ഓസ്കാര്‍ പുരസ്കാരം ലഭിക്കുന്നത് എന്നത് അതിന്റെ മാറ്റേറ്റുന്നു.
കാതറില്‍ ബിലഗോയ്ക്കൊപ്പം ഓസ്കാര്‍ വേദിയില്‍ തിളങ്ങിയ മറ്റൊരു വനിത സാന്ദ്രാ ബുള്ളോക്കാണ്. ഓസ്‌കര്‍ പ്രഖ്യാപനത്തിന്റെ തലേന്ന് നടന്ന ‘റാസീസ്‘ അവാര്‍ഡ് ദാനച്ചടങ്ങില്‍ ഏറ്റവും മോശം നടിക്കുള്ള ബഹുമതി സാന്ദ്രയ്ക്കായിരുന്നു. ഓസ്കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്ന സാന്ദ്രയ്ക്ക് റാസീസ് പുരസ്കാരം ലഭിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ഹോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഓസ്‌കറിന്റെ എതിരായി കൊടുക്കുന്ന ഈ റാസീസ് അവാര്‍ഡ് നേടുന്നവര്‍ ഒരിക്കലുംഓസ്കാര്‍ നേടിയ ചരിത്രമില്ല. എന്നാല്‍ സാന്ദ്ര ബുള്ളക്ക് ആ ചരിത്രം തിരുത്തിക്കുറിച്ചു. രണ്ട് അവാര്‍ഡുകളും നേടുന്ന ആദ്യതാരവും ആദ്യ വനിതയുമായി. യഥാര്‍ഥ കഥയെ ആധാരമാക്കിയുള്ള 'ബ്ലൈന്‍ഡ് സൈഡി'ല്‍ വഴി തെറ്റിയ ഒരു കൗമാരക്കാരനെ നേര്‍വഴിയിലേക്ക് കൊണ്ടു വന്ന് ഫുട്‌ബോള്‍ താരമാക്കുന്ന വീട്ടമ്മയായാണ് സാന്ദ്ര ബുള്ളക്ക് തിളങ്ങിയത്. 'ഓള്‍ എബൗട്ട് സ്റ്റീവ്' എന്ന ചിത്രത്തിലെ വേഷമാണ് റാസി പുരസ്‌കാരവേദിയില്‍ സാന്ദ്രയെ ഏറ്റവും മോശം നടിയാക്കിയത്. ഒരു കാലത്ത് ഹോളിവുഡില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമായിരുന്ന സാന്ദ്രയുടെ ആദ്യ ഓസ്‌കര്‍ നേട്ടമാണിത്.
എന്തായാലും 2010ലെ ഓസ്കാര്‍ വേദിയില്‍ തിളങ്ങിയത് ഈ രണ്ടു സ്ത്രീ രത്നങ്ങളായിരുന്നു.. അവര്‍ക്ക് തങ്ങളുടെ കരിയറില്‍ ഇനിയും മുന്നോട്ടു പോകുവാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട്.....

0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...