ഒന്നര ആഴ്ചയിലേറെ നീണ്ടു നിന്ന വിവാദത്തിനൊടുവില്‍, നാം ആദ്യമേ സംശയിച്ചതു പോലെ ശശി തരൂരിനു തന്റെ മന്ത്രിപദവി നഷ്ടമായി. ഇന്നലെ രാത്രി രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തരൂര്‍ രാജി വയ്ക്കുകയായിരുന്നു. എന്താണ് തരൂര്‍ ചെയ്ത തെറ്റ് എന്ന് രാജി ആവശ്യപ്പെട്ടവര്‍ ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു. കൊച്ചിക്ക് ഒരു ഐ.പി.എല്‍ ടീം ലഭിക്കാനായി മുന്നിട്ടിറങ്ങി, ഉത്തരേന്ത്യന്‍ ലോബികളെ പിണക്കിയതാണോ തരൂര്‍ ചെയ്ത കുറ്റം എന്ന് ഇതൊക്കെ കാണുന്നവര്‍ സംശയിച്ചു പോകും.
- കൊച്ചി, ഐ.പി.എല്ലുമായി തരൂരിനുള്ള ബന്ധം ഉപദേശകന്റെ മാത്രമാണ്.
- അതില്‍ ഓഹരികളോ, സാമ്പത്തിക ലാഭമോ ഇല്ല.
- ടീമിനായി മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തിട്ടില്ല.
- പത്തു പൈസ കൈക്കൂലി വാങ്ങിയിട്ടില്ല..
- സുനന്ദാ പുഷ്ക്കറിന് ഓഹരി ലഭിച്ചത് അവരുടെ ജോലിയുടെ പ്രതിഫലമായിട്ടായിരുന്നു.
പിന്നെ എന്താണ് തരൂര്‍ ചെയ്ത കുറ്റം? അതു മാത്രം ആര്‍ക്കും അറിയില്ല. അഹമ്മദാബാദിലേക്ക് പോകേണ്ടിയിരുന്ന ഒരു ടീമിനെ കൊച്ചിയില്‍ എത്തിച്ചു എന്നുള്ളതു തന്നെയാണ് കുറ്റം. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പിയെ ചൊടിപ്പിച്ചത് ഇതു തന്നെയാണ്. ലളിത് മോഡി അവരുടെ ആയുധമായി മാത്രം മാറുകയായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സോ സി.പി.ഐ എമ്മോ പ്രതീക്ഷിക്കാത്ത വിജയമാണ് തരൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയത്. അതിന്റെ ചൊരുക്കു തീര്‍ക്കുക മാത്രമാണ് സി.പി.എം ചെയ്തത്. സി.പി.എമ്മിന്റെ ഷുവര്‍ സീറ്റ് നഷ്ടപ്പെട്ടതിന്റെ പ്രതികാരം. അതിനൊപ്പം മാധ്യമങ്ങള്‍ക്കൂടി ചേര്‍ന്നപ്പോള്‍ എല്ലാം ശുഭമായി. തരൂരിന്റെ വ്യക്തി ജീവിതത്തെ വരെ കരിവാരിത്തേക്കാന്‍ അവര്‍ ശ്രമിച്ചു. തരൂരിന്റെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്തിയത് മാധ്യമങ്ങളായിരുന്നു.
തരൂര്‍ രാജിവച്ച ദിവസം ഇന്ത്യന്‍ രാഷ്ട്രീയത്തിലേയും കായികരംഗത്തേയും കറുത്തദിനമായി ഞാന്‍ കാണുന്നു. തരൂര്‍ പടിയിറങ്ങുമ്പോള്‍, ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് വളരെക്കാലമായി കേട്ടു വരുന്ന ഒരു ആക്ഷേപം വീണ്ടും തെളിയിക്കപ്പെടുകയാണ്. വിവരവും വിദ്യാഭ്യാസവുമുള്ള രാഷ്ട്രീയക്കാരെ ഇന്ത്യന്‍ രാഷ്ട്രീയം വാഴിക്കില്ല എന്ന സത്യം വീണ്ടും പുറത്തു വരികയാണ്. നമുക്കിപ്പോഴും പഥ്യം അഴിമതിക്കാരും സ്കൂളിന്റെ പടികടന്നിട്ടില്ലാത്ത രാഷ്ട്രീയ കോമരങ്ങളെയാണ്. യാഥാര്‍ത്ഥ്യ ബോധവും ഭാവിയെക്കുറിച്ച് കാഴ്ചപ്പാടുമുള്ള തരൂരിനെപ്പോലുള്ള രാഷ്ട്രീയക്കാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ വിരളമാണ്. അങ്ങനെയുള്ളവരെ എന്നും അകറ്റി നിര്‍ത്താന്‍ രാഷ്ട്രീയക്കാര്‍ ശ്രമിച്ചിരുന്നു. കോണ്‍ഗ്രസ്സില്‍ പോലും അസ്വാരസ്യമുണ്ടാക്കിയ തീരുമാനമായിരുന്നു, തരൂരിനെ മത്സരിപ്പിക്കുക എന്നത്. അന്ന് പ്രതികരിക്കാന്‍ കഴിയാത്തവരാണ് ഈ വിവാദത്തെ മുതലെടുത്ത് തരൂരിനെ പുറത്താക്കാന്‍ മുറവിളി കൂട്ടിയത്. തരൂരിലെ പോലെ സുതാര്യതയുള്ള രാഷ്ട്രീയക്കാരെ ഇവിടുത്തെ മറ്റു രാഷ്ട്രീയക്കാരും രാഷ്ട്രീയ പാര്‍ട്ടിക്കളും ഇഷ്ടപ്പെടുന്നില്ല എന്നത് മറനീക്കി പുറത്തു വന്നിരിക്കയാണ്. ആദര്‍ശം പ്രസംഗത്തില്‍ മാത്രം സൂക്ഷിക്കുന്ന ഇത്തരം രാഷ്ട്രീയക്കാരാണ് നമ്മുടെ ശാപം. അതില്‍ പാര്‍ട്ടിഭേദമില്ല എന്ന വസ്തുതയും പ്രകടമാണ്.
സാധാരണ രാഷ്ട്രീയക്കാരെപ്പോലെ ആയിരുന്നില്ല തരൂര്‍. ട്വിറ്ററിലൂടെ അദ്ദേഹം സംവദിക്കുകയും, അദ്ദേഹം എന്തൊക്കെയാണ് ചെയ്യുന്നതെന്നും ചെയ്യാന്‍ ശ്രമിക്കുന്നതെന്നും വ്യക്തമാക്കാന്‍ എന്നും ശ്രമിച്ചിരുന്നു. ഹൈഫൈ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങളുമായി സംവദിക്കുകയും യുവജനങ്ങളുടെ ആദരവ് പിടിച്ചു പറ്റുകയും ചെയ്ത വ്യക്തിയാണ് തരൂര്‍. രാജിക്കു ശേഷം അദ്ദേഹത്തിന് ട്വിറ്ററിലൂടെ ലഭിക്കുന്ന പിന്തുണ സൂചിപ്പിക്കുന്നത് അതാണ്. കാറ്റില്‍ ക്ലാസ് വിവാദം പോലും, ഇവിടുത്തെ മീഡിയ ഉണ്ടാക്കിയതാണ്. കാറ്റില്‍ ക്ലാസ് എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം മനസ്സിലാകാത്ത ഇന്ത്യന്‍ മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയത്. രാഷ്ട്രീയ ഉന്നം വച്ച് ഇവിടുത്തെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും അദ്ദേഹത്തെ ആക്രമിച്ചപ്പോള്‍ പിന്തുണയ്ക്കാന്‍ ഒരാള്‍ പോലുമില്ലാതായിപ്പോയി എന്നുള്ളത് ഒരു ദുഖകരമായ വസ്തുതയാണ്. എന്നാല്‍ ഇന്ത്യയിലെ യുവാക്കള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു കഴിഞ്ഞു. അദ്ദേഹത്തിന് ട്വിറ്ററിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ലഭിക്കുന്ന പിന്തുണ അതാണ് സൂചിപ്പിക്കുന്നത്. ഈ അവസരത്തില്‍ തരൂരിനോട് പറയുവാന്‍ ഒന്നേയുള്ളൂ, ഭാരതത്തിലെ യുവജനത താങ്കള്‍ക്കൊപ്പമുണ്ട്, ധൈര്യമായി മുന്നോട്ടു നീങ്ങൂ.. അഴിമതിക്കാരും, വിദ്യാഭ്യാസമില്ലാത്തവരും, സ്വജനപക്ഷപാതികളുമായ രാഷ്ട്രീയക്കാരെ പടിയടച്ച് പിണ്ഡം വച്ച്, കഴിവും, കാഴ്ചപ്പാടുമുള്ള തരൂരിനെപ്പോലെയുള്ള രാഷ്ട്രീയക്കാര്‍ നയിക്കുന്ന ഒരു ഇന്ത്യ ഉയര്‍ന്നു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം...
തരൂര്‍ എന്‍.ഡി.ടി.വി ക്കു നല്‍കിയ അഭിമുഖം

തരൂരിന്റെ ലോക്‌സഭയിലെ പ്രസംഗം
തരൂര്‍ എന്‍.ഡി.ടി.വി ക്കു നല്‍കിയ അഭിമുഖം
നല്ല പോസ്റ്റ് . ഞാനും ചിന്തിക്കയായിരുന്നു എന്തിനാ അദ്ദേഹം രാജി വച്ചത് എന്ന് .
ReplyDeleteഞാനും ശശി തരൂരിന്റെ കൂടെ ഉണ്ട് !
@ ഹേമാംബിക
ReplyDeleteഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നെറികെട്ട മുഖമാണ് ഈ കാണുന്നത്. തരൂരിനെപ്പോലെയുള്ള ഒരാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുമെന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്.
@ കിരണ്‍
ReplyDeleteഅതെ. ഈ നാടിന്റെ ശാപവും അതു തന്നെ..!!!
ശശി തരൂരിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രതീക്ഷാ പൂര്‍വ്വം കാത്തിരുന്ന അഭ്യസ്ത വിദ്യരായ യുവ തലമുറയ്ക്ക് ഇത് ഒരു തിരിച്ചടി തന്നെ.
ReplyDeleteതരൂര്‍ വീഴ്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്താര്‍ജിച്ചു തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.
@ കൊറ്റായി
ReplyDeleteതരൂര്‍ വീണതല്ലല്ലോ വീഴ്ത്തിയതല്ലേ? എന്തായാലും നിരാശാജനകമായ ഒരു കാര്യമായിപ്പോയി.
എന്തിനാണ് അഭിപ്രായങ്ങള്‍ക്ക് ഈ മോഡറേഷന്‍ ? പിള്ളേച്ചന്റെ ബ്ലോഗിലും വെട്ടിച്ചുരുക്കാതെ അഭിപ്രായങ്ങള്‍ വരട്ടെ. ആരെയെങ്കിലും പേടി...;)
ReplyDeleteഅതുപോലെ ഈ വേര്‍ഡ് വരിഫിക്കേഷന്‍ ? അതും കൂടി ഒന്ന് മാറ്റൂ .
(ഒരു നിര്‍ദേശം വച്ചു എന്നേയുള്ളൂ , താങ്കളുടെ ഇഷ്ട്ടം .)
@ ഹേമാംബിക
ReplyDeleteആരെയും പേടിച്ചിട്ടല്ല. ഒരു കമന്റും ഞാന്‍ ഡിലീറ്റ് ചെയ്യാറുമില്ല. കാര്യമെന്താണെന്നു വച്ചാല്‍, വളരെയധികം സ്പാം കമന്റുകള്‍ വരുന്നു, ചൈനീസ് ഭാഷയിലും മറ്റും. ബ്ലോഗില്‍ വന്നാല്‍ പിന്നെ ഞാന്‍ അതു ഡിലീറ്റ് ചെയ്യണം. മോഡറേറ്റ് ചെയ്താല്‍ മെയിലായി വരുമ്പോള്‍ റിജക്ട് ചെയ്താല്‍ മതിയല്ലോ..? വേര്‍ഡ് വേരിഫിക്കേഷനും സ്പാമുകളെ കുറയ്ക്കാന്‍ വച്ചിരിക്കുന്നതാണ്. ഇതൊക്കെ ചെയ്തിട്ടും ധാരളം സ്പാം കമന്റുകള്‍ വരുന്നു. അതു കൊണ്ട് മോഡറേഷന്‍ മാറ്റുന്നില്ല എന്നു തീരുമാനിച്ചിരിക്കയാണ്.. സഹകരിക്കുമല്ലോ? നന്ദി...