Monday, August 2, 2010

ഇതാ മറ്റൊരു പ്രഹസ്സനം.....

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തു വന്ന ഐഡിയാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4ന്റെ വിജയിയായി ജോബിജോണിനെ തിരഞ്ഞെടുത്തു.തിരുവന്തപുരത്ത് ഞായാറാഴ്ച നടന്ന മെഗഷോയില്‍ ശരത്, എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, എന്നീ സ്ഥിരം ജൂറി അംഗങ്ങളും ഫൈനലിലെ പ്രത്യേക ജഡ്ജുമായ എസ്.പി. ബാലസുബ്രഹ്മണ്യം തുടങ്ങിയവര്‍ ചേര്‍ന്നാണ് വിജയികളെ തിരെഞ്ഞെടുത്തത് .ഇത് കൂടാതെ പ്രേക്ഷകരുടെ എസ് എം എസ്സും വിജയിയെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു .കോഴിക്കൊട് സ്വദേശിയായ ജോബി ജോണിന് ഒരു കോടി രൂപ വിലയുള്ള വില്ലയാണ് സമ്മാനമായി ലഭിച്ചത്. പാലക്കാട്ടുനിന്നുള്ള ശ്രീനാഥ് രണ്ടാംസ്ഥാനാം നേടിയപ്പോള്‍ മുംബൈയില്‍ നിന്നുള്ള പ്രീതിവാര്യര്‍ മൂന്നാം സ്ഥാനവും കോട്ടയത്തുനിന്നുള്ള അഞ്ജുജോസഫ് നാലാം സ്ഥാനവും നേടി ചെന്നൈയില്‍ നിന്നുള്ള വിദ്യാശങ്കറിനാണ് അഞ്ചാം സ്ഥാനം.

വിധിപ്രഖ്യാപനത്തിന്റെ ആവേശവും, വിജയിയുടെ ആഹ്ലാദ പ്രകടനവും കഴിയുമ്പോള്‍ സംഗീതത്തെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ അറിയാതെ ചോദിച്ചു പോകുന്നു. ഈ സ്റ്റാര്‍ സിങ്ങര്‍ പദവി എത്തിച്ചേര്‍ന്നിരിക്കുന്നത്‌ യഥാര്‍ത്ഥ കരങ്ങളിലാണോ? ഒരു സാധാരണക്കാരനായ സംഗീതാസ്വാദകനായ എനിക്ക്‌ തോന്നിയത്‌, അല്ല എന്നാണ്. ചാനല്‍ ഏഷ്യാനെറ്റാവുമ്പോള്‍ എന്തും സംഭവിക്കാം എന്നറിയാം. എന്നിരുന്നാല്‍ പോലും, ഇത്ര വലിയ ഒരു വങ്കത്തരമാകും ഈ വിധി എന്നു ഒട്ടും പ്രതീക്ഷിച്ചില്ല. ജോബി ഒരു നല്ല ഗായകനാണ് എന്നതില്‍ യാതോരു സംശയവുമില്ല. അതു അദ്ദേഹം പല തവണ തെളിയിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഫൈനലിസ്റ്റുകളായ ശ്രീനാഥിനേയോ പ്രീതിയെയോ മറികടക്കാനുള്ള ടാലന്റ്‌ അദ്ദേഹത്തിന് ഉണ്ടെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. രണ്ടു, ക്ലാസിക്കലി ട്രെയിന്‍‌ഡ് ഗായകരാണ് ശ്രീനാഥും പ്രീതിയും. ജോബിയേക്കാള്‍ ശ്രുതിശുദ്ധമായി, അനായാസമായി പ്ലാനുകള്‍ പാടാനും കഴിവുള്ളവരാണ് ഇവര്‍ രണ്ടു പേരും. ഫൈനലില്‍ അതങ്ങനെ തന്നെയായിരുന്നു. പിന്നെ എങ്ങനെ ജോബി വിജയിയായി? ഏഷ്യാനെറ്റിന്റെ ഉത്തരം എസ്.എം.എസ് എന്നായിരിക്കും. ഏകദേശം 5 ലക്ഷം എസ്.എം.എസ്സുകളാണ് ജോബിക്കു കിട്ടിയത്‌. ശ്രീനാഥിനു കിട്ടിയത്‌ ഒന്നര ലക്ഷവും, പ്രീതിക്കു കിട്ടിയത്‌ വെറും അരലക്ഷവും. അങ്ങനെ എസ്.എം.എസ്സിന്റെ ബലത്തില്‍ ജോബി വിജയിയായി. ഇവിടെ പരാജയപ്പെട്ടത്‌ ശ്രീനാഥോ പ്രീതിയോ അല്ല, ശുദ്ധസംഗീതമാണ്. മികച്ച ഗായകനെ കണ്ടെത്താനുള്ള ഒരു ഷോയാണ്.

ഈ ഷോയ്കു മുന്നെ 5 ഫൈനലിസ്റ്റുകളുടെ നേട്ടങ്ങള്‍ ഇതാണ്.

1. ശ്രീനാഥ്‌ - ജനപ്രിയഗായകന്‍ ഗന്ധര്‍വ്വ സംഗീതം, യുവജനോത്സവം ലളിത ഗാനം, ശാസ്ത്രീയ സംഗീതം ഒന്നാം സ്ഥാനം
2. പ്രീതി വാര്യര്‍ - ഒന്നാം സ്ഥാനം രാഗാലയ, അമൃതാ ടിവി, വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം
3. വിദ്യാശങ്കര്‍ - ജയ ടിവി രാഗമാലിക, രാജ് ടിവി രാഗഗീതം വിജയി
4. ജോബി ജോണ്‍ - കാലിക്കറ്റ് സര്‍വകലാശാല ലളിതഗാനം ഒന്നാം സ്ഥാനം, കേരളോത്സവം ലളിതഗാനം ഒന്നാം സ്ഥാനം.
5. അഞ്ജു ജോസഫ്‌ - ഗന്ധര്‍വ്വ സംഗീതം മൂന്നാം സ്ഥാനം, പി.ഭാസ്കരന്‍ സംഗീതോത്സവം വിജയി

ഇതില്‍ നിന്നും നമുക്ക്‌ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്‌. ജോബി ഒരു നല്ല ഗായകനാണെങ്കില്‍ കൂടി, ശാസ്ത്രീയ സംഗീതം അഭ്യസിച്ച മറ്റു മത്സരാര്‍ത്ഥികളേക്കാള്‍ ഒരു ചുവടു പിന്നിലാണ് അദ്ദേഹം, പക്ഷേ അദ്ദേഹം നന്നായി ഇം‌പ്രൂവ്‌ ചെയ്തിട്ടുമുണ്ട്‌. പക്ഷേ അതൊന്നും ഇവരെ മറികടക്കാന്‍ തക്കവണ്ണം ഉയര്‍ന്നിട്ടില്ല എന്നതു തന്നെയാണ് എന്റെ പക്ഷം.

ഇതിനു മുന്നെയുള്ള സീസണുകളിലെല്ലാം ഈ എസ്.എം.എസ് കളികള്‍ നടത്തിയിട്ടുണ്ട്‌. അതൊക്കെ സ്റ്റൂഡിയോക്കുള്ളില്‍ ആയിരുന്നു. എന്നാല്‍ ആദ്യമായാണ് ഫൈനലില്‍ ഇത്തരം ഒരു കളി നടക്കുന്നത്‌. ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികള്‍, പോസ്റ്ററുകളും ഫ്ലക്സ് ബോര്‍ഡുകളും വച്ച്‌ എസ്.എം.എസ്സ് വോട്ടു ചോദിക്കുന്ന പ്രവണത നാം കണ്ടു തുടങ്ങിയിട്ട്‌ അധികകാലമായില്ല. വോട്ട്‌ ചോദിച്ച്‌, ഓര്‍ക്കുട്ട് കമ്മ്യൂണിറ്റികള്‍ വരെ വന്നു തുടങ്ങി. ജോബിയെ പിന്തുണച്ചവരെല്ലം, അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടാവാം വോട്ടു ചെയ്തിട്ടുണ്ടാവുക. അദ്ദേഹത്തിന്റെ ജീവിത പ്രശ്നങ്ങളെല്ലാം തന്നെ ചാനലിലൂടെ പുറത്തു വന്നിരുന്നു. അതാവും ആളുകളെ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌.  പക്ഷേ, അത്തരം ഒരു പ്രോത്സാഹനം കൊണ്ട്‌ അദ്ദേഹത്തെ അനര്‍ഹമായ ഒരു പൊസിഷനിലാണ് അവര്‍ എത്തിച്ചത്‌. സ്നേഹദയാവായ്പിനപ്പുറം ഇതൊരു മികച്ച ഗായകനെ കണ്ടെത്താനുള്ള വേദിയാണെന്ന്‌ പലരും മറന്നു കഴിഞ്ഞു.  ഇതിനു മുന്നെയുള്ള രണ്ടു സീസണിലെ വിജയികള്‍, നജീം അര്‍ഷാദും വിവേകാനന്ദനും, സ്റ്റാര്‍ സിംഗര്‍ പദവിക്ക് അവര്‍ അനുയോജ്യരായിരുന്നു, അവരേക്കാള്‍ മികച്ച ഗായകര്‍ ഫൈനലില്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. പക്ഷേ ഇവിടെ മികച്ച ഗായകര്‍ എസ്.എം.എസ്സിന്റെ പേരില്‍ പിന്തള്ളപ്പെടുന്നത്‌ ദുഖകരമായ വസ്തുതയാണ്. എന്തായാലും ഒരു മികച്ച ഗായകനെ കണ്ടെത്താനുള്ള മത്സരത്തിന്റെ വിധി ഇങ്ങനെ ഒരു ദുരന്തത്തില്‍ അവസാനിച്ചത്‌ കഷ്ടമായി. മികച്ച ഗായകനെന്നാല്‍ ഏറ്റവും കൂടുതല്‍ എസ്.എം.എസ്സ്‌ ലഭിക്കുന്നവനല്ല എന്ന യാഥാര്‍ത്ഥ്യം ഒന്നു കൂടെ അടിവരയിടുകയാണ് ഈ മത്സര ഫലത്തിലൂടെ... എന്തായാലും ഈ പ്രഹസ്സനം ഇവിടെ അവസാനിക്കുന്നില്ല.. സീസണ്‍ 5 തുടങ്ങിക്കഴിഞ്ഞു...

അവലംബം: ഐഡിയ സ്റ്റാര്‍ സിംഗര്‍ വിവിധ സീസണുകള്‍ & ഈ പ്രൊഫൈല്‍ ലിങ്ക്‌.

15 comments:

  1. ഇങ്ങനെയുള്ള പല റിയാലിറ്റി ഷോകളിലും സംഭവിക്കാവുന്നത്‌ മാത്രമല്ലേ ഇവിടെയും സംഭവിച്ചിട്ടുള്ളു? ഇവിടെ നല്ല ഗായകനേക്കാളും നല്ല ടി. ആര്‍. പി കിട്ടുന്ന ഗായകനെ അവര്‍ തുണയ്ക്കും. അതിന്‌ ശാരീരിക വൈകല്യങ്ങളോ ദാരിദ്ര്യമോ ഒക്കെ സഹായിക്കുമെങ്കില്‍ അവര്‍ക്കുള്ള സാദ്ധ്യത കൂടും.

    ഒരു സന്നിധാനന്ദനോ ഒരു സിന്ധുമോളോ ഒക്കെ എപ്പോഴും കാണും. ഗ്ളിസറിന്‍ പോക്കറ്റില്‍ സൂക്ഷിക്കുന്ന ചില ജഡ്ജിമാരും. നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങളിലല്ലാതെ സ്ക്രീനില്‍ കാണുന്ന കാഴ്ചകളില്‍ കരയാന്‍ ഏതു നിമിഷവും തയ്യാറായിരിക്കുന്ന നമ്മള്‍ കാണികളും.

    ഇതില്‍ വ്യത്യസ്ഥമായി എന്തെങ്കിലും സംഭവിച്ചാലല്ലേ അത്ഭുതമുള്ളു.

    ReplyDelete
  2. two questions:

    1. why Joby got 90+ marks from the juries? yea.. that is fake?

    2. why joby got 5Lakhs+ votes? yea.. its only because he is poor.


    buddy criticize KJY then you get much better comments :)

    ReplyDelete
  3. @ വിനോദ്, റിയാലിറ്റി ഷോകളുടെ ടി.ആര്‍.പി കൂട്ടാന്‍ പല തറ വേലകളും പല ചാനലുകളും കാണിക്കാറുണ്ട്‌. പക്ഷേ അവസാന വിജയി നല്ലൊരു ഗായകന്‍ തന്നെയാകും. ഇവിടെ സംഭവിച്ചത്‌ മറിച്ചാണ്.

    ReplyDelete
  4. @ മുക്കുവന്‍

    ജോബിക്ക്‌ ജൂറിയുടെ മാര്‍ക്കും എസ്.എം.എസ്സും ചേര്‍ത്താണ് 90 മാര്‍ക്ക്‌ കിട്ടിയത്‌. അല്ലാതെ ജൂറിയുടെ മാര്‍ക്ക്‌ മാത്രമല്ല 90. വോട്ട്‌:മാര്‍ക്ക്‌ അനുപാതം വ്യക്തമല്ല. 5 ലക്ഷം വോട്ടാണ് അവിടെ മാര്‍ക്കായി മാറിയത്‌ എന്ന് വ്യക്തം. അതിന്റെ പേരില്‍ മികച്ച ഗായകര്‍ പിറകില്‍ പോയി. സംഗീതം ആസ്വദിക്കുന്ന പലരുടേയും അഭിപ്രായം ഇതു തന്നെയാണ് എന്നാണ് പല ഡിസ്‌കഷന്‍ ഫോറങ്ങളില്‍ നിന്നും എനിക്കു മനസ്സിലാകുന്നത്‌.

    ആരും വിമര്‍ശനത്തിനതീതരല്ല.. ജോബിയും ഏഷ്യാനെറ്റും അതില്‍ ഉള്‍പ്പെടും..

    ReplyDelete
  5. ‎"ഗ്രാന്‍ഡ്‌ ഫിനാലെ" ലൈവ് ആയിരുന്നില്ല. മുക്കാല്‍ മണിക്കുറോളം ഡിലേ ആയുള്ള ടെലികാസ്റ്റ് ആയിരുന്നു. എസ്‌.എം.എസ് കുമിഞ്ഞു കുടാന്‍ ഏഷ്യാനെറ്റിന്റെ കുതന്ത്രം !

    ReplyDelete
  6. @ കരിയില

    ഏഷ്യാനെറ്റല്ലേ..? ഇതിന്റെ അപ്പുറവും പ്രതീക്ഷിക്കാം.. എലിമിനേഷന്‍ എപ്പിസോഡ്‌ ഷൂട്ട്‌ ചെയ്ത്‌ വച്ചിട്ട്‌ എസ്.എം.എസ്സിനു വേണ്ടീ പിള്ളേരെക്കൊണ്ട്‌ തെണ്ടിച്ച ടീമാണവര്‍. ഇതിനപ്പുറം പ്രതീക്ഷിക്കണം...

    ReplyDelete
  7. Sorry Mr.pillachen. I cannot agree with u. Jobi is talented and he deserved it. Y all judges should favor him. 528728 votes are not a small count. All these comments says about sms....come on you jealous people.....don’t u guys see the score Joby got...85.69 and sreenath only got 81.2....now who is the best singer....stop making senseless comments.... Around 5.4l sms gives joby only around 3 points & 1.4l sms gives sreenath less than 1 point. If joby doesn’t received any sms also he is the winner, according to the final round of song. Realy the 3rd round helped joby...

    ReplyDelete
  8. @ ടോണി,
    അസൂയയുടെ കാര്യം ഇവിടെ വരുന്നില്ലല്ലോ? കാരണം ആ ഫൈനലില്‍ മത്സരിച്ച ശ്രീനാഥിന്റെയോ പ്രീതിയുടേയോ ടാലന്റ്‌ ജോബിക്കില്ല. പക്ഷേ ജോബി നല്ലോരു ഗായകനാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ നന്നായി പാടുന്നുണ്ട്‌. പക്ഷേ മികച്ച ഗായകനാണോ എന്നു ചോദിച്ചാല്‍ അല്ല. ജോബിക്കു കിട്ടിയ 85.69, ശ്രീനാഥിനു കിട്ടിയ 81.2, ഇത്‌ ജഡ്ജസ് ഇട്ട മാര്‍ക്കല്ല. ജഡ്ജസിന്റെ മാര്‍ക്കും എസ്.എം.എസ്സിന്റെ ആനുപാതികമായി ലഭിച്ച മാര്‍ക്കും ചേര്‍ന്നതാണ്. 5 ലക്ഷം വോട്ട്‌ കിട്ടിയാല്‍ 3 മാര്‍ക്ക്‌ മാത്രമാണ് കൂടുന്നതെങ്കില്‍, എഷ്യാനെറ്റ്‌ ജനങ്ങളെ വിഡ്ഡികളാക്കുകയല്ലേ? 528728 വോട്ടിന് മൂന്നു മാര്‍ക്ക് മാത്രമാണ് ജോബ്ബിക്കു ലഭിച്ചതെന്ന്‌ താങ്കള്‍ക്കെങ്ങനെയാണ് മനസ്സിലായത്‌? എനിക്കറിയാവുന്നിടത്തോളം, ഏഷ്യാനെറ്റ്‌ ഇതു വരെ വോട്ട്:മാര്‍ക്ക്‌ എന്ന അനുപാതം പുറത്തു വിട്ടിട്ടില്ല കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി. അപ്പോള്‍ ഈ മൂന്നു മാര്‍ക്കെന്നത്‌ ഒരു ഊഹാപോഹം മാത്രമെന്നു കരുതുന്നു. ജോബിക്ക്‌ അഞ്ചു ലക്ഷം വോട്ട്‌ കിട്ടിയതെങ്ങനെ എന്ന്‌ മുകളില്‍ മുക്കുവന്‍ എഴുതിയിട്ടുണ്ട്. ഏഷ്യാനെറ്റ്‌ ജോബിയെ എസ്.എം.എസ് കിട്ടാനുള്ള കറവപ്പശുവായി തന്നെയാണ് കണ്ടത്‌. അയാളുടെ വീട്ടിലെ പട്ടിണിയും പരിവട്ടങ്ങളും എത്ര തവണ ഐഡിയാ സ്റ്റാര്‍ സിംഗറില്‍ കാണിച്ചുവെന്ന്‌ അവര്‍ക്ക്‌ തന്നെ അറിയില്ല. അങ്ങനെ ഉണ്ടാക്കിയ ഒരു സഹതാപ തരംഗമാണ് ഇത്രയധികം എസ്.എം.എസ് ജോബിക്കു നേടിക്കൊടുത്തത്‌ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്‌. സംഗീതത്തിന്റെ ബാലപാഠങ്ങള്‍ മാത്രം അഭ്യസിച്ചിട്ടുള്ള ഒരു സംഗീതാസ്വാദകനാണ് ഈയുള്ളവന്‍. എന്റെ പരിമിതമായ അറിവില്‍ നിന്ന് എനിക്കു തോന്നിയത്‌ ശ്രീനാഥിനേയോ പ്രീതിയേയോ മറികടക്കാനുള്ള ടാലന്റ്‌ ജോബിക്കില്ല എന്നാണ്, അതിനൊപ്പം ഫൈനലില്‍ നല്ല ഗാനങ്ങള്‍ ആലപിച്ചെങ്കിലും അതൊന്നും മാര്‍ക്കില്‍ അവരെ മറികടക്കാന്‍ തക്കവണ്ണം മികച്ചതുമായിരുന്നില്ല. എസ്.എം.എസ്സിന്റെ പ്രളയം മാത്രമാണ് ജോബിയെ സ്റ്റാര്‍ സിംഗര്‍ ആക്കിയത്.

    ReplyDelete
  9. പിള്ളാച്ചാ‍ാ‍.. in performance round and bhavam round Joby did get 90+ marks. these marks were not merged with votes.. those were simply the numbers given by the judges. thats what I saw from the relay.

    people who sings karnatic songs is the only one good singer? its shame on you to criticize a such a talent buddy.. Mr Sreenath itslef called him junior KJ. why? he was admired by his simplicity and attracting voice.

    ReplyDelete
  10. @ മുക്കുവന്‍
    ജോബി മോശം പാട്ടുകാരനാണ് എന്നു ഞാന്‍ പറഞ്ഞില്ല. എന്നാല്‍ ടാലന്റു കൊണ്ട്‌ ശ്രീനാഥിനേയോ പ്രീതിയെയോ മറികടക്കാന്‍ ജോബിക്കു കഴിയുമെന്ന്‌ എനിക്കു തോന്നുന്നില്ല.

    പിന്നെ ശാസ്ത്രീയ സംഗീതം അഭ്യസിക്കാത്ത എത്ര പിന്നണി ഗായകര്‍ നമുക്കുണ്ട്‌ ? ആരും ഇല്ല. അങ്ങനെ വന്നവര്‍ എത്രപേര്‍ നീണ്ടകാലം നിലനിന്നിട്ടുണ്ട് ? ആര്‍ക്കും പാട്ടു പാടാം. പക്ഷേ ശാസ്ത്രീയമായി അത്‌ അഭ്യസിക്കുന്നതു വഴി ഒരാള്‍ മികച്ച ഗായകനായി മാറുകയാണ്. പിന്നണി ഗായകനാകുമ്പോള്‍ അത്‌ വളരെ പ്രധാനവുമാണ്.

    ReplyDelete
  11. @ മുക്കുവന്‍,
    ഞാന്‍ ആ ഫൈനലിന്റെ എല്ലാ പെര്‍ഫോര്‍മന്‍സും ഒന്നു കൂടി കണ്ടു നോക്കി. (ഐഡിയാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4ന്റെ സൈറ്റില്‍ ഉണ്ട്‌.)ശ്രീനാഥിനേക്കാള്‍ മാര്‍ക്ക്‌ നേടാനുള്ള ഒരു വകുപ്പും ഞാന്‍ കണ്ടില്ല. ഒപ്പത്തിനൊപ്പം നില്‍ക്കാവുന്ന ഗാനങ്ങള്‍ എന്നു പോലും എനിക്കു തോന്നിയില്ല.

    ReplyDelete
  12. it seems to all done well. I do not have much knowledge in music, as a listener for me all were good. so joby will be getting more marks because of his earlier performance marks. isn't that fair?

    ReplyDelete
  13. @ മുക്കുവന്‍,
    പലപ്പോഴും ഐഡിയാ സ്റ്റാര്‍ സിംഗറില്‍ മാര്‍ക്കിടുന്നതെങ്ങനെ എന്നു എനിക്കു മനസ്സിലാവാറില്ല. ക്ലീന്‍ സിങ്ങിങ്ങിനു പോലും ശരാശരി മാര്‍ക്കാണ് കൊടുക്കാറുള്ളത്‌. പലപ്പോഴും മുഖം നോക്കി മാര്‍ക്ക്‌ കൊടുക്കുന്നു എന്നു തോന്നിയിട്ടുണ്ട്‌. എനിക്ക്‌ സംഗീതത്തിലെ അറിവ്‌ പരിമിതമാണ്, വളരെ കുറച്ചെ പഠിച്ചിട്ടുള്ളൂ. അതിനുള്ളില്‍ നിന്നും എനിക്കു തോന്നിയ കാര്യമാണ് ഞാന്‍ പറഞ്ഞത്‌. ഫൈനലില്‍ ആദ്യം മുതലേ ഒരു ലക്ഷം വോട്ടിന് ജോബി മുന്നിലായിരുന്നു. അത്‌ മാര്‍ക്കിലും പ്രതിഫലിച്ചിട്ടുണ്ടാകും എന്നു ഞാന്‍ കരുതുന്നു.

    ReplyDelete
  14. @ pillachan,
    ഗായഗന്‍ പി ജയചന്ദ്രന്‍ സര്‍ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല എന്ന് കേട്ടിട്ടുണ്ട്. സീസണ്‍ 4 ഫൈനലില്‍ എന്റെ അഭിപ്രായത്തില്‍ ജോബിക്ക് തന്നെയാണ് നന്നായി പെര്ഫോം ചെയ്യനായതു . പാട്ട് തെരെഞ്ഞെടുത്തതിലും ജോബി തന്നെയാണ് മുന്നില്‍ .മത്സരിച്ച എല്ലാവരും ടാലെന്റെദ്‌ പാട്ടുകാര്‍ തന്നെ. ഒരാളുടെ സമയമാണ് എല്ലാം നിര്‍ണയിക്കുന്നത്,

    ReplyDelete
  15. @ വിരാജിതന്‍,

    പി.ജയചന്ദ്രന്‍ ജനിച്ചത്‌ സംഗീത കുടുംബത്തിലാണ്. ചെറുപ്പത്തില്‍ സംഗീതമഭ്യസിച്ച അദ്ദേഹം പിന്നീട്‌ മൃദംഗമാണ് അഭ്യസിച്ചത്‌. യേശുദാസ്‌ സംസ്ഥാന യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം ചെയ്ത വര്‍ഷം, മൃദംഗത്തിന് ഒന്നാം സ്ഥാനം ജയചന്ദ്രനായിരുന്നു.

    താങ്കള്‍ പറഞ്ഞതിന്റെ അവസാന ഭാഗത്തോട്‌ യോജിക്കുന്നു. ജോബിയുടെ സമയം, അല്ലെങ്കില്‍ പിന്നെ റെക്കോര്‍ഡ്‌ എസ്.എം.എസ്സ് അയാള്‍ക്കു ലഭിക്കില്ലായിരുന്നില്ലല്ലോ..!!!

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.