Thursday, March 20, 2008

ജമ്പറ്‍ / Jumper (2008)


വളരെ പ്രതീക്ഷയോടെ കാണാനിരുന്ന ഒരു ചിത്രമാണ്‌ ജമ്പറ്‍. അതിനു കാരണം, ഇതൊരു സയന്‍സ്‌ ഫിക്ഷന്‍ ചിത്രമാണ്‌ എന്നറിഞ്ഞതു കൊണ്ടാണ്‌. ആദ്യം ഈ ജമ്പറ്‍ എന്താണെന്ന്‌ മനസ്സിലായില്ലെങ്കിലും, കഥ പുരോഗമിച്ചതോടെ കാര്യങ്ങള്‍ പിടി കിട്ടി. ലോജിക്കുകള്‍ ഉപയോഗിക്കാതെ കാണാനുള്ള ചിത്രമാണെന്നും അപ്പോള്‍ തന്നെ പിടികിട്ടി.

കഥയുടെ ആരംഭം 15 വയസ്സുകാരനായ ഡേവിഡിന്‌ (മാക്സ്‌ തിരിയോട്ട്‌), തനിക്ക്‌ ടെലിപ്പോറ്‍ട്ട്‌ ചെയ്യാനുള്ള കഴിവുണ്ടെന്ന്‌ മനസ്സിലാക്കുന്നതോടെയാണ്‌.
ഏതെങ്കിലും ഒരു സ്ഥലത്തോ ചിത്രത്തിലോ ശ്രദ്ധകുലനായി ഇരുന്നാല്‍, ആ സ്ഥലത്തേക്ക്‌ ഒരു ഞൊടിയിടയില്‍ പോകാന്‍ കഴിയും എന്നതാണ്‌ ജമ്പിങ്ങ്‌ എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. (വിശ്വാസം വരുന്നില്ല അല്ലെ?, വിശ്വസിച്ചേ മതിയാവൂ). ആ കഴിവ്‌ വികസിപ്പിച്ചെടുക്കുന്ന ഡേവിഡ്‌, പതുക്കെ കുടിയനായ പിതാവില്‍ നിന്നും രക്ഷപ്പെട്ടോടുന്നു. ബാങ്കുകള്‍ കൊള്ളയടിച്ച്‌ അയാള്‍ ഉല്ലസിച്ച്‌ ജീവിക്കുവാന്‍ തുടങ്ങുന്നു. പക്ഷേ 20 വയസ്സാകുന്നതോടെ അയാളുടെ കഷ്ടകാലം ആരംഭിക്കുന്നു. സ്വന്തം നാട്ടിലേക്ക്‌ തിരിച്ചു ചെന്ന്‌ തണ്റ്റെ ബാല്യകാല സുഹൃത്തുക്കളെ കാണുന്ന അയാളെ കഷ്ടകാലം പിന്തുടരുവാന്‍ തുടങ്ങുന്നു. ഒരു നിമിഷം കൊണ്ട്‌ ടോക്കിയോവിലും, ലണ്ടനിലും, ഈജിപ്റ്റിലും എത്തുന്ന അയാളെ കാണാന്‍ അയാളുടെ വീട്ടില്‍ സാമുവല്‍ ജാക്സണ്‍ എത്തുന്നതോടെ കാര്യങ്ങള്‍ മാറി മറിയുന്നു. ഒരു ബാങ്ക്‌ കൊള്ളയെക്കുറിച്ചന്വേഷിക്കാന്‍ എത്തുന്ന അയാള്‍, ഡേവിഡിനെ അതിശക്ത്മായ വൈദ്യുതികൊണ്ട്‌ ബന്ധിക്കാന്‍ നോക്കുന്നുവെങ്കിലും, അയാള്‍ രക്ഷപ്പെടുന്നു. അവിടെ നിന്ന്‌, തണ്റ്റെ കാമുകിയേയും കൂട്ടി റോമിലെത്തുന്ന ഡേവിഡ്‌, അവിടെ ഗ്രിഫിനെ പരിചയപ്പെടുന്നു. അതോടെ ലോകത്ത്‌ താന്‍ മാത്രമല്ല ജമ്പറ്‍ എന്ന്‌ ഡേവിഡ്‌ മനസ്സിലാക്കുന്നു. ഗ്രിഫിനില്‍ നിന്നും സാമുവലിനേക്കുറിച്ചും അയാളുടെ ലക്ഷ്യങ്ങളെക്കുറിച്ചും അറിയുന്ന ഡേവിഡ്‌. ഗ്രിഫിനെ പിന്തുടരാന്‍ തുടങ്ങുന്നു. ഒരു പലാഡിനായ സാമുവലിണ്റ്റെ ലക്ഷ്യം, ജമ്പറ്‍മാരുടെ ഉന്‍മൂലനമാണെന്ന്‌ മനസ്സിലാക്കുന്ന ഡേവിഡ്‌ എങ്ങനെയും രക്ഷപ്പെടാന്‍ തീരുമാനിക്കുന്നു. പക്ഷെ അതിനിടയില്‍ റോമന്‍ പോലീസിണ്റ്റെ കയ്യിലകപ്പെടുന്ന ഡേവിഡിനെ, അയാളുടെ അമ്മ രക്ഷിക്കുന്നു. നാട്ടിലേക്ക്‌ പോയ ഡേവിഡിണ്റ്റെ കാമുകിയെ സാമുവല്‍ തടവിലാക്കുന്നു. അവളെ രക്ഷിക്കുന്ന ഡേവിഡിനെ ഒരു പ്രത്യേക യന്ത്രത്തിണ്റ്റെ സഹായത്താല്‍ സാമുവല്‍ പിന്തുടരുന്നു. പിന്തുടറ്‍ന്നെത്തുന്ന സാമുവലിനെ ഡേവിഡും ഗ്രിഫിനും ചേറ്‍ന്ന്‌ നേരിടുന്നു. അതി സാഹസികമായ അവരുടെ പോരാട്ടമാണ്‌ ബാക്കിയുള്ള കഥ.



ബോണ്‍ ഐഡെണ്റ്റിറ്റി എന്ന ചിത്രത്തിണ്റ്റെ സംവിധായകന്‍ ഡൌഗ്‌ ലീമാനാണ്‌ ഈ ചിത്രം പ്രേക്ഷകറ്‍ക്കായി ഒരുക്കിയിരിക്കുന്നത്‌. ബോണ്‍ ഐഡെണ്റ്റിറ്റി പോലൊരു ചിത്രമാക്കി മറ്റാന്‍ അദ്ദേഹം കിണഞ്ഞു ശ്രമിച്ചിട്ടുണ്ടെങ്കിലും, അതിനടുത്തു പോലും വയ്ക്കാന്‍ ഈ ചിത്രത്തിന്‌ വകയില്ല. മെട്രിക്സ്‌ എന്ന ചിത്രത്തിലേതു പോലുള്ള ഇഫക്ടുകള്‍ ഇതിലുണ്ടെങ്കിലും, പ്രേക്ഷകരെ ആകറ്‍ഷിച്ചു നിറ്‍ത്താനുള്ള ഒന്നും തന്നെ ഇതിലില്ല എന്നു പറയാം. ചിത്രം കണ്ടിറങ്ങുന്നവരും ഒരു നൂറായിര്‍ം ചോദ്യങ്ങള്‍ ഉത്തരം തേടി അലയുന്നുണ്ടാവും. അതിനൊന്നും ഉത്തരം ഈ ചിത്രം നല്‍കുന്നില്ല എന്നതാണ്‌ ഇതിണ്റ്റെ വലിയ ഒരു പോരായ്മ. ജമ്പറ്‍മാരുടെ ഉത്ഭവത്തെപ്പറ്റി അധികം വിവരങ്ങള്‍ നല്‍കാത്തതും പ്രേക്ഷകരെ വിഷമവൃത്തത്തിലാക്കും. ആഴമില്ലാത്തെ പാത്ര രചനയും കഥയെ തികച്ചും പ്രതികൂലമായി തന്നെ ബാധിച്ചു. ഇതിലെ സംഘട്ടന രംഗങ്ങള്‍ മികച്ച നിലവാരം പുലറ്‍ത്തിയുട്ടുണ്ട്‌. സാമുവല്‍ എന്ന കഥാപാത്രം മികച്ച പ്രകടനമാണ്‌ കാഴ്ചവച്ചിരിക്കുന്നത്‌. അയാളുടെ വെളുത്ത കുറ്റി മുടി ചിത്രത്തിണ്റ്റെ ആദ്യന്തം നമ്മെ ആകറ്‍ഷിക്കുന്ന ഘടകമാണ്‌. ഒരു ശരാശരി ചിത്രം എന്നതിലുപരി സവിശേഷതകള്‍ ഒന്നും പറയാനില്ലാത്തെ ചിത്രമാണിത്‌. സയന്‍സ്‌ ഫിക്ഷനുകളില്‍ താല്‍പര്യമുള്ളവറ്‍ക്ക്‌ ഒരു പക്ഷേ ഈ ചിത്രം ഇഷ്ടപ്പെട്ടേക്കാം...

Wednesday, March 19, 2008

രഘുവരന്‌ ആദരാഞ്ജലികള്‍


തമിഴ്‌-മലയാള ചലച്ചിത്ര താരം രഘുവരന്‍ നിര്യാതനായി. ചലച്ചിത്ര താരം രോഹിണിയാണ്‌ ഭാര്യ. ആറുവയസ്സുള്ള സായ്‌ ഋഷി ഏക മകനാണ്‌. പാലക്കാട്‌ കൊല്ലങ്കോട്‌ എന്ന ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം, തമിഴ്‌ സിനിമ രംഗത്താണ്‌ സജീവമായത്‌. പക്ഷേ അദ്ദേഹത്തിണ്റ്റെ ആദ്യത്തെ ചിത്രം, മലയാളത്തില്‍ കക്ക ആയിരുന്നു. നിരവധി വില്ലന്‍ കഥാപത്രങ്ങളിലൂടെ പ്രശസ്തനായ രഘുവരന്‍, നല്ല കാമ്പുള്ള കഥാപാത്രങ്ങളെയും അവതരിപ്പിച്ച്‌ ജനസമ്മതി നേടിയിട്ടുണ്ട്‌. പരുക്കനായ വില്ലന്‍ കഥാപാത്രങ്ങള്‍ക്കു വേണ്ട എല്ലാ സവിശേഷതകളും ഒത്തിണങ്ങിയ ഒരു നടനായിരുന്നു അദ്ദേഹം. സിഗരറ്റ്‌ വ്ലിച്ചു കൊണ്ട്‌, വിശാലമായി ചിരിച്ചു കൊണ്ട്‌, അലസമായ ഒരു വ്യക്തിത്വം. വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ പോലും ഒരു സൌന്ദര്യം. ഒരു പ്രത്യേക സംഭാഷണ രീതി. ഇതെല്ലാം ചേറ്‍ന്നതായിരുന്നു രഘുവരന്‍ എന്ന നടണ്റ്റെ ശൈലി. ഞാന്‍ കാണുന്ന അദ്ദേഹത്തിണ്റ്റെ ആദ്യ ചിത്രം, സംഗീത്‌ ശിവന്‍ സംവിധാനം ചെയ്ത, വ്യൂഹമാണ്‌. അതിലെ പോലീസ്‌ കഥാപാത്രത്തില്‍ രഘുവരണ്റ്റെ പ്രകടനം മികച്ചതായിരുന്നു. അദ്ദേഹത്തെ ഇഷ്ടപ്പെടാനുണ്ടായ കാരണം ഇന്നും അറിയില്ല. പക്ഷേ, ആ കഥാപാത്രം എന്ന വളരെയധികം ആകറ്‍ഷിച്ചു. പിന്നിട്‌ അദ്ദേഹത്തിണ്റ്റെ വളരെയധികം ചിത്രങ്ങള്‍ ഞാന്‍ തിരഞ്ഞു പിടിച്ച്‌ കണ്ടിട്ടുണ്ട്‌. അദ്ദേഹത്തിലെ വില്ലനേയും, പ്രത്യേക തരം വ്യക്തിത്വത്തേയും ഇഷ്ടപ്പെട്ട എന്നെ ഞെട്ടിക്കുന്ന പ്രകടനമാണ്‌, ലെനിന്‍ രാജേന്ദ്രണ്റ്റെ ദൈവത്തിണ്റ്റെ വികൃതികള്‍ എന്ന ചിത്രം കണ്ടപ്പോള്‍ ഞാന്‍ കണ്ടത്‌. അതെന്നെ അതിശയപ്പെടുത്തിക്കളഞ്ഞു എന്ന്‌ തന്നെ പറയാം. അതിലെ അല്‍ഫോണ്‍സച്ചന്‍, എനിക്കൊരിക്കലും മറക്കാനാവാത്ത ഒരു കഥാപാത്രമാണ്‌. അതിനദ്ദേഹത്തിന്‌, ആ വറ്‍ഷത്തെ സംസ്ഥാന സറ്‍ക്കാറ്‍ പുരസ്കാരം ലഭിച്ചു എന്നാണ്‌ എണ്റ്റെ ഓറ്‍മ്മ. സൂര്യമാനസത്തിലെ ശിവന്‍, കിഴക്കന്‍ പത്രോസിലെ ലൂയിസ്‌ തൂടങ്ങിയ കഥാപാത്രങ്ങള്‍ എങ്ങനെയാണ്‌ നാം മറക്കുക? തമിഴില്‍ അദ്ദേഹത്തിണ്റ്റെ ആദ്യ ചിത്രം ഏഴാമത്‌ മനിതന്‍ ഒരു വലിയ ഹിറ്റായിരുന്നു. ഇതു വാരിക്കൂട്ടിയ പുരസ്കാരങ്ങള്‍ക്ക്‌ കയ്യും കണക്കുമില്ല. ഭാഗ്യരാജിണ്റ്റെ പവനു പവ്നു താന്‍, കമലഹാസണ്റ്റെ മകളിറ്‍ മട്ടും, ബാലു മഹേന്ദ്രയുടെ മറുപക്കം എന്നിവ, അദ്ദേഹത്തിണ്റ്റെ ഹിറ്റുകളില്‍ ചിലതു മാത്രം. അദ്ദേഹത്തിണ്റ്റെ വില്ലന്‍ സ്ഥാനം ഊട്ടി ഉറപ്പിച്ഛ്‌ ചിത്രങ്ങളായിരുന്നു ഉദയവും, അഞ്ജലിയും. ഉദയത്തിലെ ദവാനി എന്ന വില്ലനെ മറക്കുവാന്‍ ആ ചിത്രം കണ്ട ആറ്‍ക്കും കഴിയില്ല. അത്ര മനോഹരമായാണ്‌, രഘുവരന്‍ ദവാനിക്കു ജീവന്‍ പകറ്‍ന്നത്‌. കാതലനില്‍, ഗിരീഷ്‌ കറ്‍ണ്ണാടിനൊപ്പം മത്സരിച്ചഭിനയിച്ച വില്ലന്‍ വേഷവും അദ്ദേഹത്തിന്‌ ജനങ്ങള്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്‌. വളരെ കുറച്ച്‌ ചിത്രങ്ങളില്‍ മാത്രമാണ്‌ അദ്ദേഹം അഭിനയിച്ചത്‌. പക്ഷേ എല്ലാം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍, വില്ലനും, നായകനും, കൊമേഡിയനും, സീരിയ്സ്‌ റോളുകളുമെല്ലാം അദ്ദേഹം മികവോടെ കൈകാര്യം ചെയ്തിരുന്നു. അദ്ദേഹം നമ്മൂടെ ചലച്ചിത്ര രംഗത്തുണ്ടാക്കുന്ന വിടവ്‌ ആറ്‍ക്കും നികത്താന്‍ പറ്റാത്തതാണ്‌. അദ്ദേഹത്തിണ്റ്റെ ആത്മാവിന്‌ നിത്യശാന്തി കിട്ടാന്‍ പ്രാറ്‍ത്ഥിക്കുന്നു. ഒരിക്കള്‍ക്കൂടിയാ അഭിനയ ചക്രവറ്‍ത്തിക്ക്‌ ആദരാഞ്ജലികള്‍....

വാണ്ടേജ്‌ പോയിണ്റ്റ്‌ / Vantage Point (2008)


ബാരി ലെവി എഴുതി പീറ്റ്‌ ട്രാവിസ്‌ സംവിധാനം ചെയ്ത ചിത്രമാണ്‌ വാണ്ടേജ്‌ പോയിണ്റ്റ്‌. ഇതിലെ അഭിനേതാക്കള്‍, ഡെന്നിസ്‌ ക്വൈഡ്‌, മാത്യു ഫോക്സ്‌, വില്യം ഹറ്‍ട്ട്‌ എന്നിവരാണ്‌. സ്പെയിനിലെ സലമാങ്കാ എന്ന സ്ഥലത്ത്‌ ടെററിസത്തെക്കുറിച്ചൊരു ചറ്‍ച്ചയ്ക്കായി എത്തുന്ന അമേരിക്കന്‍ പ്രസിഡണ്റ്റിനെ കൊലപ്പെടുത്താന്‍ നീക്കം നടക്കുന്നത്‌്‌. ഇരുപത്തി മൂന്നു മിനിറ്റിനുള്ളില്‍ ആ ശ്രമത്തിണ്റ്റെ ചുരുളഴിയുന്നതുമാണീ ചിത്രത്തിണ്റ്റെ കഥാ തന്തു. ഈ സംഭവങ്ങള്‍, ആ സമയത്തവിടെ സന്നിഹിതരായിരുന്ന ചില ആള്‍ക്കാരുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയും, ഒടുവില്‍ അവയെല്ലാം കോറ്‍ത്തിണക്കി, കൊലപാതക ശ്രമത്തിന്‌ പിറകിലെ യഥാറ്‍ത്ഥ വസ്തുത കണ്ടെത്തുകയാണ്‌.

ആദ്യം, ക്യാമറയും റിപ്പോറ്‍ട്ടറ്‍മാരേയും നിയന്ത്രിക്കുന്ന ടിവി റിപ്പോറ്‍ട്ടറായ റെക്സ്‌ ബ്രൂക്സിണ്റ്റെ (സിഗ്നോണി വീവര്‍) കണ്ണുകളിലൂടെയാണ്‌ പ്രസിഡണ്റ്റിണ്റ്റെ കൊലപാതക ശ്രമം കാണുന്നത്‌. മേയറുടെ പ്രസംഗത്തിനു ശേഷം, ജനാവലിയെ അഭിവാദ്യം ചെയ്യാന്‍ മുന്നോട്ടായുന്ന പ്രസിഡണ്റ്റിനെ ആരോ വെടിവച്ചു വീഴ്ത്തുകയാണ്‌. അതിനു ശേഷം, അല്‍പം അകലെ ഒരു സ്ഫോടന ശബ്ദം കേള്‍ക്കുന്നു. അതിനു പിന്നാലെ ആ വേദി തന്നെ ഒരു സ്ഫോടനത്തില്‍ കത്തിക്കരിയുന്നു. അതിനിടയില്‍ ബ്രൂക്സിണ്റ്റെ ഒരു റിപ്പോറ്‍ട്ടറ്‍ കൊല്ലപ്പെടുന്നു.

ഇതേ സംഭവങ്ങള്‍, അടുത്തതായി കാണിക്കുന്നത്‌, സീക്രട്ട്‌ സര്‍വ്വീസ്‌ ഏജണ്റ്റുമാരായ തോമസ്‌ ബ്രയിന്‍സിണ്റ്റേയും (ഡെന്നിസ്‌ ക്വൈഡ്‌) കെണ്റ്റ്‌ ടെയിലറിണ്റ്റേയും (മാത്യു ഫോക്സ്‌) കാഴ്ചപ്പാടുകളിലൂടാണ്‌. മേയര്‍ പ്രസംഗിക്കുന്ന വേളയില്‍, അടുത്തുള്ള ഒരു കെട്ടിടത്തിലെ ഒരു ജനല്‍ കര്‍ട്ടന്‍ പതുക്കെ ചലിക്കുന്നത്‌ ശ്രദ്ധിക്കുന്ന ബ്രയിന്‍സ്‌, അതന്വേഷിക്കുവാന്‍ ഏജണ്റ്റുകളെ അയക്കുന്നു. കൂടാതെ, ജനക്കൂട്ടത്തിനിടയില്‍ ക്യാമറയുമായി ഒരാളെയും അദ്ദേഹം ശ്രദ്ധിക്കുന്നു. പ്രസിഡണ്റ്റിന്‌ വെടിയേറ്റതിനു ശേഷം, ആ വേദിയിലേക്ക്‌ ഓടിക്കയറിയ ഒരാളെ അദ്ദേഹം ഇടിച്ചു വീഴ്ത്തി കീഴ്പ്പെടുത്തുന്നു. ബ്രയിന്‍സും ടെയ്ലറും, ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ട ആളുടെ വീഡിയോ പരിശോധിക്കുന്നു. അതില്‍ കൊലയാളിയുടെ സ്ഥാനം മനസ്സിലാക്കുന്ന ബ്രയിന്‍സ്‌ അങ്ങോട്ട്‌ പോകാന്‍ തുടങ്ങുന്നു. പക്ഷേ ടെയിലര്‍, കൊലയാളിയെ മുന്നെ കണ്ടെത്താന്‍ കഴിയാത്തതില്‍ ബ്രെയിനിനെ കുറ്റപ്പെടുത്തുകയും, അങ്ങോട്ട്‌ കുതിക്കുകയും ചെയ്യുന്നു. വീഡിയോ പരിശോധനന്‍ തുടരുന്ന ബ്രെയിന്‍സ്‌, അവിടെ ബോംബ്‌ വച്ചിട്ടുണ്ടെന്ന്‌ കണ്ടെത്തുമെങ്കിലും, എല്ലാവരേയും അറിയിക്കുന്നതിന്‌ മുന്നെ തന്നെ സ്ഫോടനം നടക്കുന്നു. അതിനു ശേഷം, ബ്രൂക്സിണ്റ്റെ ക്യാമറാ സെണ്റ്ററില്‍ എത്തുന്ന ബ്രെയിന്‍സ്‌, ടെയിലറുമായി ബന്ധപ്പെടുന്നു. അപ്പോള്‍ അയാള്‍ കൂടുതല്‍ സഹായത്തിനായി ആവശ്യപ്പെടുന്നു. ബ്രെയിന്‍സ്‌ സീക്രട്ട്‌ സര്‍വ്വിസിണ്റ്റെ കമാന്‍ഡ്‌ സെണ്റ്ററുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുവെങ്കിലും, തിരിച്ചൊരു മറുപടിയും കിട്ടുന്നില്ല. അതിനിടെ ബ്രൂക്സിണ്റ്റെ ടിവി സ്ക്രീനില്‍ എന്തോ കാണുന്ന ബ്രെയിന്‍സ്‌ ഞെട്ടുന്നു. അവിടെ അദ്ദേഹത്തിണ്റ്റെ കാഴ്ച്ച അവസാനിക്കുന്നു. അതിനു ശേഷം, എന്‌റിക്ക്‌ (എഡുരാഡോ നോറീജിയ) എന്ന പോലീസ്‌ ഓഫീസറുടെ കാഴ്ച്ചയിലെ സംഭവങ്ങളാണ്‌ വിവരിക്കുന്നത്‌. അദ്ദേഹത്തെ മേയറുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കയാണ്‌. വേദിക്കരികിലിലെത്തുന്ന അയാള്‍, തണ്റ്റെ കാമുകിയെ മറ്റൊരാള്‍ ചുംബിക്കുന്നതും, അല്‍പസമയത്തിനകം, അടുത്തുള്ള കീഴ്‌പ്പാതയ്ക്ക്‌ സമീപം കാണാമെന്ന്‌ പറയുന്നതും കേള്‍ക്കുന്നു. അയാള്‍ അവളെ ചോദ്യം ചെയ്യുന്നുവെങ്കിലും, അയാളെ മാത്രമെ സ്നേഹിക്കുന്നുവുള്ളുവെന്ന്‌ അവള്‍ സത്യം ചെയ്യുന്നു. എന്‌റിക്ക്‌ താന്‍ കൊണ്ടു വന്ന അവളുടെ ബാഗ്‌ അവള്‍ക്ക്‌ കൈമാറുന്നു. പ്രസിഡണ്റ്റിന്‌ വെടിയേല്‍ക്കുമ്പോള്‍, മേയറെ രക്ഷിക്കാനായി വേദിയിലെത്തുന്ന അയാളെ ഏജണ്റ്റ്സ്‌ ഇടിച്ച്‌ വീഴ്ത്തുന്നു. പക്ഷെ അതിനിടെ അയാളുടെ കാമുകി കയ്യിലുള്ള ബാഗ്‌ വേദിക്കടിയില്‍ ഉപേക്ഷിക്കുന്നത്‌ കാണുന്ന അയാള്‍, അതില്‍ ബോംബുണ്ടെന്ന്‌ സംശയം തോന്നി, ഏജണ്റ്റ്സിണ്റ്റെ കൈകളില്‍ നിന്നും ഓടി രക്ഷപ്പെടുന്നു. അയാള്‍ ഓടുന്ന വഴി, തണ്റ്റെ കാമുകിയെ ഒരു ആംബുലന്‍സില്‍ കാണുന്നു. ഏജണ്റ്റ്സില്‍ നിന്നും രക്ഷപ്പെട്ട്‌ അയാള്‍ ഓടി എത്തുന്നത്‌, കീഴ്പ്പാതയ്ക്കടുത്താണ്‌. അവിടെ അയാള്‍ ആരോട്‌ കയറ്‍ത്ത്‌ സംസാരിച്ച്‌ തുടങ്ങുന്നതോടെ ആ രംഗം അവസാനിക്കുന്നു.

അടുത്തതായി, അമേരിക്കന്‍ ടൂറിസ്റ്റായ ഹൊവാര്‍ഡ്‌ ലൂയിസിണ്റ്റ്‌ (ഫോറസ്റ്റ്‌ വിറ്റേക്കര്‍)ണ്റ്റെ ദൃഷ്ടിയിലുള്ള സംഭവങ്ങളെയാണ്‌ കാണിക്കുന്നത്‌. അദ്ദേഹം സ്പെയിനിലെ കാഴ്ചകളെല്ലാം വീഡിയോയില്‍ പകര്‍ത്തുന്നതിനിടയിലാണ്‌, കൊലയാളിയും ഇതില്‍ പെടുന്നത്‌. പ്രസിഡണ്റ്റിണ്റ്റെ പ്രസംഗത്തിനു മുന്നെ സാം എന്നയാളുമായി അയാള്‍ കുശലപ്രശ്നങ്ങള്‍ നടത്തുകയും, അന്ന എന്ന കുട്ടിയുമായി കൂറ്റിമുട്ടി, അവളുടെ ഐസ്ക്രീം താഴെക്കളയുകയും ചെയ്യുന്നു. അയാള്‍ ക്ഷമ ചോദിക്കുകയും, പുതിയൊരെണ്ണം വാങ്ങി നല്‍കാമെന്ന്‌ പറയുകയും ചെയ്യുന്നുവെങ്കിലും, അവളുടെ അമ്മ അത്‌ നിഷേധിക്കുന്നു. പ്രസിഡണ്റ്റ്‌ വേദിയിലെത്തുമ്പോള്‍, ഏജണ്റ്റ്‌ ബ്രെയിന്‍സ്‌, അടുത്തുള്ള കെട്ടിടത്തിലെ ജനലിനു നേരെ സംശയാസ്പദമായി നോക്കുന്നത്‌ കണ്ട്‌, അയാള്‍ അത്‌ വീഡിയോയില്‍ പകര്‍ത്തുന്നു. അതിനിടെ പ്രസിഡണ്റ്റിന്‌ വെടിയേല്‍ക്കുകയും, ബ്രെയിന്‍സ്‌ അയാളുടെ അടുത്തെത്തി വീഡിയോ പരിശോധിക്കുകയും ചെയ്യുന്നു. പക്ഷേ അപ്പോഴേക്കും സ്ഫോടനം നടക്കുന്നു. അതിനൊടുവില്‍, അമ്മയെക്കാണാതെ വിഷമിച്ച്‌ കരയുന്ന അന്നയെ കാണുന്ന ലൂയിസ്‌ അവളെയുമെടുത്ത്‌, എന്‌റിക്കിനു പിറകെ ഓടുന്നു. അതിനിടയില്‍ അന്നയെ ഒരു സ്പാനീഷ്‌ പോലിസ്കാരിയെ ഏല്‍പ്പിച്ച്‌, എന്‌റിക്കിനെ പിന്തുടരുന്ന അയാള്‍, ഒരു കീഴ്പ്പാതയ്ക്ക്‌ സമീപം, എന്‌റിക്കിനെ കാണുന്നു. പക്ഷെ അവിടെയെത്തിന്ന പോലീസുകാറ്‍ അയാളെ വെടിവച്ചു വീഴ്‌ത്തുന്നു. ഇതെല്ലാം, ലൂയിസ്‌ വീഡിയോയില്‍ പകറ്‍ത്തുന്നു. അതിനിടെ, റോഡിണ്റ്റെ മറു വശത്ത്‌ അമ്മയെക്കാണുന്ന അന്ന, പോലീസുകാരിയുടെ കൈകളില്‍ നിന്നും, കുതറി ഓടുന്നു. തിരക്കേറിയ റോഡിണ്റ്റെ നടുവില്‍ പകച്ചു നില്‍ക്കുന്ന അവളെ ഒരു ആംബുലന്‍സ്‌ ഇടിക്കാന്‍ വരുന്നു. പക്ഷെ ലൂയിസ്‌ അവളെ രക്ഷിക്കുന്നു. അവിടെ ആ രംഗം അവസാനിക്കുന്നു. പിന്നിട്‌ പ്രസിഡണ്റ്റ്‌ ആഷ്ടണ്റ്റെ (വില്യം ഹര്‍ട്ട്‌) കണ്ണുകളിക്കൂടി സംഭവങ്ങള്‍ കടന്നു പോകുന്നു. ഈ ആക്രമണത്തെക്കുറിച്ച്‌ വിവരം മുന്‍ കൂട്ടി ലഭിക്കുന്നതിനാല്‍, പ്രസിഡണ്റ്റിനെ ഹോട്ടലിലേക്ക്‌ മാറ്റുന്നു. അതേ സമയം അദ്ദേഹത്തിണ്റ്റെ സമരൂപി, വേദിയില്‍ എത്തുന്നു. ഒരു വര്‍ഷത്തിന്‌ മുന്‍പെ തന്നെ മറ്റൊരാക്രമണത്തില്‍ നിന്നും രക്ഷിച്ച ബ്രെയിന്‍സിനെ വേദിയില്‍ കണ്ട അദ്ദേഹം, വളരെയധികം വിഷമിക്കുന്നു. അപ്പോള്‍, ഹോട്ടലിണ്റ്റെ പുറത്ത്‌ ഒരു സ്ഫോടന ശബ്ദം കേള്‍ക്കുന്നു. അതേ സമയം തന്നെ, ഒരു മുഖംമൂടിധാരി, മുറിയില്‍ കടന്ന്‌ വരികയും, കൂടെ ഉണ്ടായിരുന്നവരെ വെടി വച്ചു വീഴ്ത്തുകയും ചെയ്യുന്നു. പീന്നിടുള്ള രംഗങ്ങള്‍, ഈ കൊല ആസൂത്രണം ചെയ്ത കൊലയാളിയുടെ കണ്ണുകളിലൂടെയാണ്‌. ഇതു കാണുമ്പോള്‍, എല്ലാ സംഭവങ്ങളേയും കൂട്ടി വായിക്കുവാന്‍ പ്രേക്ഷകന്‌ കഴിയുന്നു. ഉദ്ദ്വേഗ ഭരിതമായ രംഗങ്ങള്‍ക്കൊടുവില്‍, പ്രസിഡണ്റ്റിനെ ബ്രെയിന്‍സ്‌ രക്ഷിക്കുന്നു.



ഈ ചിത്രത്തിണ്റ്റെ കഥാഗതി വളരെ നല്ലതും രസകരവുമാണ്‌. പലരുടേയും കണ്ണുകളിലൂടെ കഥ പറയുകയും, അവ ഒന്നിച്ചു ചേറ്‍ത്ത്‌ ഒടുവില്‍ കൊലയാളിയിലേക്കെത്തുകയും ചെയ്യുന്ന ആഖ്യാന രീതി വളരെ വിഭിന്നമായിരിക്കുന്നു. ഈയൊരു രീതി അവലംബിച്ചിരിക്കുന്നതിനാല്‍ ഒരേ സംഭവ വികാസങ്ങളായിരുന്നുട്ടു കൂടെ, പ്രേക്ഷകരെ അത്‌ ബോറടിപ്പിക്കുന്നില്ല. കഥാപാത്ര രചനയും മികച്ചതാണ്‌. അനാവശ്യമായ കഥാപത്രങ്ങള്‍ കുത്തി നിറയ്ക്കാതിരുന്നത്‌, അതിണ്റ്റെ മാറ്റ്‌ കൂട്ടിയിരിക്കുന്നു. ഇരുപത്തി മൂന്നു മിനിട്ടിലെ കഥ, ഒന്നര മണിക്കൂറുകള്‍ കൊണ്ട്‌ പറഞ്ഞപ്പോള്‍, അതു തീറ്‍ത്തും വ്യത്യസ്തമായ ഒരനുഭവമായി മാറി... ചുരുക്കം പറഞ്ഞാല്‍ വളരെ മികച്ച ഒരു ആക്ഷന്‍ ത്രില്ലറാണ്‌ വാണ്ടേജ്‌ പോയിണ്റ്റ്‌. പ്രേക്ഷകരെ അതൊട്ടും നിരാശപ്പെടുത്തുന്നതെയില്ല. ഡെന്നിസ്‌ ക്വൈഡിണ്റ്റെ ആരാധകറ്‍ക്ക്‌ നിറഞ്ഞ സംതൃപ്തി പകരുന്ന ചിത്രമാണിത്‌...

Sunday, March 16, 2008

ശംഭുവിണ്റ്റെ ആദ്യത്തെ കാറ്‍ യാത്ര...


തലക്കെട്ട്‌ കണ്ടിട്ട്‌ ഞാനൊരു ചെറുകഥ എഴുതുകയാണെന്ന്‌ വിചാരിച്ചുവോ? അല്ല. ഇതൊരു ചെറുകഥയോ നോവലോ ഒന്നുമല്ല. എണ്റ്റെ ജീവിതത്തിലെ ഒരു ചെറിയ സംഭവം. ഇനി ഇതിലെ കഥാ നായകനെ പരിചയപ്പെടുത്താം. ശംഭു. എണ്റ്റെ വീട്ടിലുണ്ടായിരുന്ന ഒരു പൂച്ചക്കുട്ടിയാണ്‌ കക്ഷി. വെളുത്ത്‌ സുന്ദരനായ, ഓമനത്തം തുളുമ്പുന്ന ഒരു പൂച്ചക്കുട്ടി... അവനെ ഞങ്ങള്‍ക്ക്‌ കിട്ടിയത്‌ തന്നെ ഒരു വലിയ കഥയാണ്‌. ജൂലൈയിലെ ഒരു ഞായറാഴ്ച രാത്രി. നല്ല കാറ്റും മഴയും ഉണ്ടായിരുന്നു. അത്താഴമൊക്കെ കഴിഞ്ഞ്‌ ഉറങ്ങാന്‍ തയ്യാറെടുക്കുന്ന നേരം. പുറത്തു നിന്ന്‌ ഒരു പൂച്ചയുടെ കരച്ചില്‍ കേട്ടു. വീട്ടില്‍ പൂച്ച ഇല്ലാത്തതിനാല്‍, അയല്‍ വക്കത്തുള്ള പൂച്ചയാണെന്ന്‌ കരുതി. പക്ഷെ കുറച്ചു നേരം കഴിഞ്ഞിട്ടും കരച്ചില്‍ നില്‍ക്കുന്നതേയില്ല. പതുക്കെ പുറത്തിറങ്ങി നോക്കി. കരച്ചില്‍ കാറ്‍ പോറ്‍ച്ചില്‍ നിന്നാണ്‌ വരുന്നത്‌. അവിടെ ചെന്ന്‌ നോക്കിയിട്ട്‌ പൂച്ചയുടെ പൊടിപോലുമില്ല. കരച്ചിലാണെങ്കില്‍ കേള്‍ക്കുന്നുമില്ല. പിന്നെ അതിനേക്കുറിച്ച്‌ അധികം ചിന്തിക്കാതെ പോയിക്കിടന്നുറങ്ങി. പക്ഷെ പിറ്റെ ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍, കാറ്‍പ്പോറ്‍ച്ചില്‍ തണുത്ത്‌ വിറച്ചൊരു പൂച്ചക്കുട്ടിയെ കണ്ടു. തണുപ്പടിച്ച്‌ രാത്രി മുഴുവന്‍ കിടന്നതിനാല്‍ ഒന്നു കരയാന്‍ പോലുമാവതെ അവശനായിരുന്നു അത്‌. വെള്ളമെല്ലാം തുടച്ച്‌ കളഞ്ഞ്‌, കഴിക്കാന്‍ പാലും ഭക്ഷണവും നല്‍കിയതോടെ അതിനൊരു ജീവന്‍ വച്ചു. അധികകാലം ജീവിക്കില്ല എന്ന്‌ തോന്നിയ ആ പൂച്ചക്കുട്ടി, ഒരാഴ്ചകൊണ്ട്‌ പൂറ്‍ണ്ണ ആരോഗ്യവാനായി. പെട്ടെന്ന്‌ തന്നെ അവന്‍ ഞങ്ങളുടെ വീട്ടിലെ ഒരംഗമായി മാറി. അതിനകം അവന്‌ ശംഭു എന്നൊരു പേരുമിട്ടു. ജനിച്ചിട്ട്‌ ഏതാനും ആഴ്ചകള്‍ മാത്രമായ അവന്‍ വീട്ടിലെ എല്ലാവരുടേയും ഓമനയാകാന്‍ അധികം താമസിച്ചില്ല. എല്ലായിടത്തും കയറി ഇറങ്ങി, എല്ലാം തട്ടിമറിച്ചും ആറ്‍ത്തുല്ലസിച്ചവനിങ്ങനെ നടന്നു. ഭക്ഷണം കിട്ടേണ്ട സമയമാകുമ്പോള്‍ ചെറിയൊരു കരച്ചിലോടെ അടുക്കള വാതിലിന്‍ ചുവട്ടില്‍ അവനുണ്ടാകും. വീട്ടുകാരുടെ സമയക്രമങ്ങളും അവന്‍ വളരെ പെട്ടെന്ന്‌ ശീലിച്ചെടുത്തു. അവനുറങ്ങാന്‍ പട്ടുമെത്തയെ വെല്ലുന്ന ഒരു സജ്ജീകരണം അവിടെ ഉണ്ടായിരുന്നു. അതില്‍ ചുരുണ്ടു കൂടിക്കിടന്ന്‌ രാവിലെ എട്ടു മണിവരെ ഉറക്കം അവണ്റ്റെ പതിവായിരുന്നു. രണ്ടു മൂന്നു മാസത്തിനുള്ളില്‍ അവന്‍ നന്നായി വളറ്‍ന്നു. അവണ്റ്റെ മുഖ്യ എതിരാളികള്‍ പറമ്പില്‍ എത്തുന്ന കോഴികളായിരുന്നു. അവയെ ഓടിച്ച്‌ അതിരു കടത്തുന്നത്‌ അവണ്റ്റെ ഇഷ്ടവിനോദവും. പക്ഷേ ഒരിക്കല്‍ ഒരു പൂവന്‍ കോഴി അവനെ എതിരിട്ട്‌ കൊത്തി പരിക്കേല്‍പ്പിച്ചതോടെ, കോഴികളുടെ ശബ്ദം കേട്ടാല്‍ പിന്നെ അവന്‍ ഒളിച്ചിരിക്കും. അതിനിടെ അവണ്റ്റെ കുറുമ്പും കൂടിയിരുന്നു. അവണ്റ്റെ മെത്തവിട്ട്‌ കസേരയിലും കിടക്കയിലുമൊക്കെയായി ഉറക്കം. അതോടെ അവണ്റ്റെ ഉറക്കം രാത്രി വീട്ടില്‍ നിന്നും പുറത്താക്കാന്‍ തീരുമാനമായി.. അതോടെ അവണ്റ്റെ സ്ഥിരം ഉറക്കസ്ഥാനം, ഉമ്മറത്തുള്ള സെറ്റിയായി. അങ്ങനെ ഒന്നു രണ്ടു മാസങ്ങള്‍ കഴിഞ്ഞ്‌ ഒരു പ്രഭാതത്തില്‍ അവനെ കാണ്‍മാതായി. പറമ്പിലും, പരിസരത്തുമെല്ലാം അന്വേഷിച്ചു. രാവിലെ അമ്മ കതക്‌ തുറക്കുമ്പോള്‍ പാലിനായി അടുക്കളയുടെ വാതിക്കല്‍ കാത്തിരിക്കാറുള്ള അവനെ, അന്ന്‌ കണ്ടതേയില്ല. വൈകിട്ടു വരെ നീണ്ട തിരച്ചിലിനൊടുവില്‍ നിരാശയായിരുന്നു ഫലം. അവന്‍ എങ്ങോട്ട്‌ പോയി എന്നറിയാതെ ഞങ്ങള്‍ വിഷമിച്ചിരിക്കേ, തട്ടിന്‍ പുറത്തു നിന്നും ഒരു ഞരക്കം കലറ്‍ന്ന കരച്ചില്‍ കേട്ടു. അവിടെ കയറി നോക്കിയപ്പോള്‍, കാലൊടിഞ്ഞ്‌ ദേഹമാസകലം മുറിവു പറ്റി വിറകു കഷണങ്ങള്‍ക്കിടയില്‍ ശംഭു കിടക്കുന്നു. ഒന്നു കരയാന്‍ പോലുമാകാതെയുള്ള ആ കിടപ്പ്‌ ഹൃദയഭേദകം എന്നു വേണമെങ്കില്‍ പറയാം. എടുത്ത്‌ താഴേക്ക്‌ കൊണ്ടുവന്ന്‌ മുറിവൊക്കെ കെട്ടി വച്ചെങ്കിലും,കാല്‍ ഒടിഞ്ഞ കാരണം നടക്കാന്‍ അവനു പറ്റുന്നുണ്ടായിരുന്നില്ല. രണ്ടു ദിവസം അവനെ അങ്ങനെ തന്നെ നോക്കിയെങ്കിലും, നടക്കാന്‍ അവനു സാധിക്കുന്നുണ്ടായിരുന്നില്ല. മുറിവുകള്‍ കരിഞ്ഞിരുന്നെങ്കിലും, എല്ലാത്തിനേയും ഒരു പേടിയോടെയാണവന്‍ നോക്കിക്കണ്ടിരുന്നത്‌. അവണ്റ്റെ കണ്ണുകളില്‍ നമുക്കത്‌ കാണുവാന്‍ കഴിഞ്ഞിരുന്നു. മുറിവിണ്റ്റേയും ഒടിഞ്ഞ കാലിണ്റ്റേയും വേദന കാരണം പലപ്പോഴും അവണ്റ്റെ കരച്ചില്‍ ഉയറ്‍ന്നു കേള്‍ക്കാമായിരുന്നു. അതു കൊണ്ടു തന്നെ അടുത്ത ദിവസം അവനെ മൃഗാശുപത്രിയില്‍ കൊണ്ടു പോകാന്‍ തീരുമാനമായി. രാവിലെ, കാറിലാണ്‌ അവനെ ആശുപത്രിയിലേക്ക്‌ കൊണ്ട്‌ പോയത്‌. അതായിരുന്നു അവണ്റ്റെ ആദ്യത്തെ കാറ്‍ യാത്ര. അവിടെയെത്തി, ഡോക്ടറ്‍ അവനെ പരിശോധിക്കുന്നതിനിടയില്‍, അവനവിടെ നിന്നും പുറത്തേക്കോടി. ഞങ്ങള്‍ പുറകെ പാഞ്ഞെങ്കിലും, അടുത്തുള്ള വിശാലമായ റബ്ബറ്‍ തോട്ടത്തിലേക്കവന്‍ ഓടിപ്പോകുന്നത്‌ മാത്രമേ കാണുവാന്‍ കഴിഞ്ഞുള്ളു. അവന്‍ ഓടുന്നത്‌ കണ്ടപ്പോള്‍, അവണ്റ്റെ കാലുകള്‍ക്കൊരു കുഴപ്പവുമില്ല എന്ന്‌ ഞങ്ങള്‍ക്ക്‌ തോന്നി. പിറകെ പോയ ഞങ്ങള്‍ അവിടെയെല്ലാം അരിച്ചു പറുക്കി തപ്പിയെങ്കിലും, അവനെ കണ്ടുപിടിക്കാനെ കഴിഞ്ഞില്ല. ശംഭൂ, ശംഭൂ എന്ന്‌ വിളിച്ച്‌ അവിടമാസകലം നടന്നുവെങ്കിലും, അവനൊന്ന്‌ കരഞ്ഞു പോലുമില്ല. ഏകദേശം ഒരു ദിവസം മുഴുവന്‍ ആ ആശുപത്രി പരിസരത്ത്‌ ഞങ്ങള്‍ അവനെ നോക്കി അലഞ്ഞു. പക്ഷെ കണ്ടെത്താനായില്ല. ആ വഴി പോയ പലരും കൌതുകത്തോടെ ഞങ്ങളെ നോക്കി നില്‍ക്കുന്നത്‌ ഞാന്‍ കണ്ടു. പലരും വന്ന്‌ കാര്യങ്ങള്‍ അന്വേഷിച്ചു, മറ്റു പലരും അടക്കം പറഞ്ഞ്‌ നടന്നു പോയി. അവിടുള്ള വീടുകളില്‍ കയറി, ശംഭുവിനെ കണ്ടാല്‍ അറിയിക്കുവാനായി ഫോണ്‍ നമ്പറും നല്‍കി. അടുത്ത ദിവസവും ഞങ്ങള്‍ തിരച്ചില്‍ തുടറ്‍ന്നെങ്കിലും, അവനെ കണ്ടെത്താനെ കഴിഞ്ഞില്ല. ഒടുവില്‍ തിരച്ചിലുപേക്ഷിച്ച്‌ ഞങ്ങള്‍ മടങ്ങുമ്പോള്‍, മനസ്സിനുള്ളില്‍ ഒരു നൊമ്പരം ബാക്കി നിന്നിരുന്നു. വളരെ അടുപ്പമുള്ള ആരെയോ നഷ്ടപ്പെട്ട ഒരു വേദന... ചുരുങ്ങിയ കാലം കൊണ്ട്‌ ഞങ്ങളുടെയെല്ലാം മനസ്സില്‍ കടന്നു കൂടിയ ആ കൊച്ചു സുന്ദരണ്റ്റെ വിയോഗം ഞങ്ങള്‍ക്കാറ്‍ക്കും എളുപ്പം മറക്കാന്‍ പറ്റിയതായിരുന്നില്ല. അതു കൊണ്ട്‌ തന്നെ, ഇനി വീട്ടില്‍ പട്ടിയേയോ, പൂച്ചയേയോ ഒന്നും വളറ്‍ത്തില്ല എന്ന്‌ അച്ഛന്‍ തീരുമാനിച്ചു. ഇപ്പോഴും ആ മൃഗാശുപത്രിക്കരികില്‍ക്കൂടി പോകുമ്പോള്‍, അറിയാതെ പാളി നോക്കും, ഞങ്ങളുടെ ശംഭു അവിടെയെങ്ങാനും നില്‍ക്കുന്നുണ്ടോ എന്നറിയാന്‍... അവനെന്തു പറ്റി എന്നറിയാന്‍ ഇന്നും അതിയായ ആഗ്രഹം ഉണ്ട്‌. പക്ഷേ.... ശംഭുവിണ്റ്റെ ആദ്യത്തെ കാറ്‍ യാത്ര, നിറ്‍ഭാഗ്യവശാല്‍ അവസാനത്തേതായി മാറി....

Tuesday, March 11, 2008

രൌദ്രം (2008)


രഞ്ജിപ്പണിക്കര്‍ എന്ന തീപ്പൊരി തിരക്കഥാകൃത്തിണ്റ്റെ രണ്ടാം സംവിധാന സംരംഭമാണ്‌ രൌദ്രം എന്ന ചിത്രം. ഭരത്‌ ചന്ദ്രന്‍ ഐ.പി.എസ്സ്‌ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം വലിയൊരു ഇടവേള നല്‍കിയാണ്‌ രഞ്ജി ഈ ചിത്രവുമായി രംഗത്തെത്തുന്നത്‌. സാധാരണ രഞ്ജി ചിത്രങ്ങളെപ്പോലെ ഒരു വലിയ താരനിരയുമായാണ്‌ രൌദ്രവും തിരശ്ശീലയില്‍ എത്തിയിട്ടുള്ളത്‌. മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍, രാജന്‍ പി ദേവ്‌, ലാലു അലക്സ്‌, സായി കുമാറ്‍, ജനാറ്‍ദ്ദനന്‍, രാമു, വിജയരാഘവന്‌ തുടങ്ങിയ ഒരു വലിയ താര നിരതന്നെയുണ്ട്‌. പുതുമുഖ താരം മഞ്ജുവാണ്‌ നായിക.

കമ്പിളിക്കണ്ടം ജോസ്‌ (സുബൈറ്‍) എന്ന കഞ്ചാവ്‌ കടത്തുകാരണ്റ്റെ മരണത്തോടെയാണ്‌ ചിത്രത്തിണ്റ്റെ ആരംഭം. അതന്വേഷിക്കാന്‍ മുഖ്യമന്ത്രി സഖാവ്‌ സി.പിയുടെ (ജനാറ്‍ദ്ദനന്‍) നിറ്‍ദ്ദേശപ്രകാരം കൊച്ചിയിലെത്തുകയാണ്‌ നരേന്ദ്രന്‍ (മമ്മൂട്ടി) എന്ന ആദറ്‍ശവാനായ പോലീസ്‌ ഓഫീസറ്‍. അദ്ദേഹത്തിനെ സഹായിക്കാനായി മുസ്‌തഫയും കുറുപ്പും (സ്ഫടികം ജോറ്‍ജ്ജ്‌). അന്വേഷണം പല വഴിയിലൂടെ പുരോഗമിക്കുമ്പോള്‍, നരേന്ദ്രന്‍ സംശയിച്ചവരൊന്നൊന്നവരായി കൊല്ലപ്പെടുന്നു. അന്വേഷണം ബലപ്പെടുമ്പോള്‍, കൊലപാത്കങ്ങള്‍ക്കു പിന്നില്‍ സേതുമാധവനും (സായി കുമാറും), സഹോദരി സുഭദ്രയും ഗോഡ്‌ ഫാദറ്‍ അപ്പിച്ചായിയും (വിജയരാഘവന്‍) ആണെന്ന്‌ നരേന്ദ്രന്‍ മനസ്സിലാക്കുന്നു. പിന്നീടിവരെ കുരുക്കിലാക്കാന്‍ നരേന്ദ്രന്‍ നടത്തുന്ന പോരാട്ടമാണ്‌ ഈ സിനിമ.

നരേന്ദ്രനെ ആദ്യമായി തിരശ്ശീലയില്‍ കാണിക്കുമ്പോള്‍ മുതല്‍ തുടങ്ങുന്ന തീപ്പൊരി ഡയലോഗുകള്‍, അങ്ങവസാനം ക്ളൈമാക്സ്‌ വരെ നീളുന്നു. ഐ.ജി.ബാലുവുനോടും (രാമു) മുഖ്യമന്ത്രിയോടും വരെ എത്തുന്ന ആ വാഗ്ഗ്വാദങ്ങള്‍, ഈ ചിത്രത്തിണ്റ്റെ മറ്‍മ്മപ്രധാനമായ ഭാഗങ്ങളാണ്‌. സംഘട്ടനത്തിനും ബുദ്ധിശക്തിക്കും ഒരു പോലെ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌ ഈ ചിത്രത്തില്‍. രാജന്‍ പി. ദേവ്‌ ഡി.ഐ.ജി ഷിഹാബുദ്ദിന്‍ എന്ന ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നരേന്ദനും ഷിഹാബുദ്ദീനും ഉള്‍പ്പെടുന്ന രംഗങ്ങള്‍ നറ്‍മ്മത്തിണ്റ്റെ മേമ്പൊടി ചാലിച്ച്‌ അവതരിപ്പിച്ചിരിക്കുന്നുവെങ്കിലും, അവരുടെ ആത്മബന്ധം വെളിവാക്കുന്ന പല രംഗങ്ങളും നമുക്കതില്‍ കാണാം. തോമസുകുട്ടി എന്ന അഴിമതിക്കാരനായ കഥാപാത്രത്തെ ലാലു അലക്സ്‌ നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌. ഒരു പോലീസ്‌ ആഫീസറ്‍ എന്നതിലുപരി, ഒരു തമാശക്കാരന്‍ എന്ന വേഷമായാണ്‌ അത്‌ നാം കാണുക. സംസ്‌കൃത ശ്ളോകം ചൊല്ലുന്ന വില്ലനായി സായികുമാറും തിളങ്ങുന്നു. നരേന്ദ്രനും സേതുമാധവനും തമ്മില്‍ നേരില്‍ കാണുന്ന രംഗങ്ങള്‍ കുറവാണെങ്കിലും അവറ്‍ തമ്മിലുള്ള പോരാട്ടം, ചിത്രത്തിണ്റ്റെ ആദ്യന്ത്യം നിലനിറ്‍ത്തുവാന്‍ കഴിഞ്ഞത്‌ പ്രേക്ഷകരില്‍ ഉദ്ദ്വേഗം നിലനിറ്‍ത്തുവാന്‍ സഹായകമായി. അപ്പിച്ചായി അഥവാ പുരുഷോത്തമന്‍ പിള്ള എന്ന കഥാപാത്രം വിജയരാഘവന്‌ ചേറാടിക്കറിയാ എന്ന ഏകലവ്യനിലെ കഥാപാത്രത്തിന്‌ ശേഷം ലഭിച്ച കാമ്പുള്ള, അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രമായി മാറി. അദ്ദേഷം അതിനെ അതീവ ഗംഭീരമാക്കിയിട്ടുമുണ്ട്‌. മഞ്ജു തണ്റ്റെ കഥാപാത്രം മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, പ്രകടനത്തിന്‌ സാധ്യതയില്ലാത്തെ രീതിയിലാണ്‌ കഥാപാത്രത്തിണ്റ്റെ രചന എന്നുള്ളത്‌ കഥാപാത്രത്തിണ്റ്റെ ശോഭകെടുത്തിയിരിക്കുന്നു. സ്ഫടികം ജോറ്‍ജ്ജെന്ന നടനെ ആദ്യമായി വില്ലനല്ലാതെ കാണാന്‍ സാധിച്ചു എന്നത്‌ ഇതില്‍ ശ്രദ്ധയാകറ്‍ഷിച്ച ഒരു കാര്യമാണ്‌.


ജനാറ്‍ദ്ദനണ്റ്റെ മുഖ്യമന്ത്രിയും, ജയകൃഷ്‌ണണ്റ്റെ മന്ത്രിപുത്രണ്റ്റെ കഥാപാത്രവുമെല്ലാം മികച്ചതായിട്ടുണ്ട്‌. പക്ഷെ, അതിനൊരു അച്ചുമാമന്‍ ടച്ച്‌ കൊടുത്തിട്ടുണ്ടോ എന്നൊരു സംശയം തോന്നിയാല്‍ നിങ്ങളെ കുറ്റം പറയാനാവില്ല. സമകാലീക രാഷ്ടീയത്തിലെ പല സംഭവ വികാസങ്ങളേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌, അതു കൊണ്ട്‌ തന്നെ അച്ചുമാമ്മനു നേരെയുള്ള ആക്രമണമാണീ ചിത്രം എന്ന്‌ പരക്കെയൊരു ആരോപണം ഉയറ്‍ന്നിരുന്നു. എന്നാല്‍ വളരെ സൂക്ഷ്മതയോടെ തയ്യാറാക്കിയ തിരക്കഥ, വളരെ മനോഹരമായി തന്നെ ഈ പ്രമേയത്തെ അവതരിപ്പിച്ചിരിക്കുന്നു. രാജാമണിയുടെ പശ്ചാത്തല സംഗീതം മികച്ചതായിട്ടുണ്ട്‌. പക്ഷെ ദേശസ്നേഹം കാണിക്കാനെന്ന പേരില്‍, ഇടയ്ക്ക്‌ ചേറ്‍ത്ത വന്ദേമാതരത്തിണ്റ്റെ ഈണം ചെറിയൊരു കല്ലുകടിയായിപ്പോയി. കൂടാതെ, പല സ്ഥലങ്ങളിലും പിരിമുറുക്കത്തെ സൂചിപ്പിക്കാനായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു പശ്ചാത്തല സംഗീതം, ഗ്ളോബല്‍ ഓപ്പറേഷന്‍സ്‌ എന്ന വീഡിയോ ഗെയിമിണ്റ്റെ തീം മ്യൂസിക്കാണ്‌. മികച്ച സംഗീതമാണെങ്കിലും, അപ്പാടെ അത്‌ കോപ്പിയടിച്ച്‌ ഉപയോഗിച്ചത്‌ അല്‍പം ബോറായി എന്ന്‌ തോന്നുന്നു. സ ഞ്ജീവ്‌ ശങ്കറിണ്റ്റെ ഛായാഗ്രഹണം കൊള്ളാം പക്ഷേ പല സ്ഥലങ്ങളിലും, ക്യാമറ ഔട്ട്‌ ഓഫ്‌ ഫോക്കസായ പോലെ തോന്നിയിരുന്നു. എന്നിരുന്നാലും ചില അംഗിളുകളിലെ ഷോട്ടുകള്‍ മികച്ച നിലവാരം പുലറ്‍ത്തിയിരിക്കുന്നു.

ഒരു പോലീസ്‌ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളുമായാണ്‌ രൌദ്രത്തിണ്റ്റെ വരവ്‌. ആക്ഷനും ഡയലോഗുകളുമെല്ലാം കൊണ്ട്‌ നിറഞ്ഞിരിക്കുന്നു ഈ ചിത്രം. കറ്‍മ്മധീരനും ആദറ്‍ശവാനുമായ നരേന്ദ്രന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി തിളങ്ങിയിരിക്കുന്നു. കൊലപാതകവും കേസന്വേഷണവും മാത്രമല്ല, നരേന്ദ്രന്‍ എന്ന വ്യക്തിയേയും ഇതില്‍ പരിചയപ്പെടുത്തുന്നു എന്നത്‌ ഈ ചിത്രത്തെ സംബന്ധിച്ച്‌ എടുത്തു പറയാന്‍ കഴിയുന്ന ഒരു കാര്യമാണ്‌. അദ്ദേഹത്തിണ്റ്റെ കുടുംബത്തേയും, അദ്ദേഹത്തിണ്റ്റെ കാഴ്ചപ്പാടുകളേയുമെല്ലാം ഇതിലെ പല രംഗങ്ങളിലൂടെ വിളിച്ചറിയിച്ചിരിക്കുന്നു. ര ഞ്ജിപ്പണിക്കരുടെ സ്ഥിരം പാറ്റേണിലുള്ള ചിത്രം എന്നതിലുപരി അവകാശപ്പെടാന്‍ ഒന്നും തന്നെയില്ല ഇതില്‍. എന്നിരുന്നാലും, പ്രേക്ഷകരെ തീയേറ്ററുകളിലേക്കാകറ്‍ഷിക്കാനും, അവരെ പിടിച്ചിരുത്താനും തക്ക വണ്ണമുള്ള ഘടകങ്ങള്‍ കോര്‍ത്തിണക്കിയത്‌ കൊണ്ടാവാം, റിലീസിന്‌ ഏകദേശം ഒന്നര മാസത്തിനു ശേഷം, എറണാകുളം കവിതയില്‍ ഞാനീ ചിത്രം കാണുമ്പോഴും നിറഞ്ഞ സദസ്സിതിനുണ്ടായത്‌.

Friday, March 7, 2008

ആരാണ്‌ ദേശസ്നേഹികള്‍... ?


കഴിഞ്ഞ കുറെ നാളുകളായി നാം കണ്ടുവരുന്ന ഒരു സാധാരണ സംഭവത്തെക്കുറിച്ചാണിത്‌. ചോദ്യം കണ്ടിട്ട്‌ ഒന്നും മനസ്സിലായില്ല അല്ലെ? ചോദ്യം നിങ്ങളോട്‌ തന്നെയാണ്‌... ആരാണ്‌ യഥാര്‍ത്ഥ ദേശസ്നേഹി? ഇപ്പോഴും ഒന്നും മനസ്സിലായിട്ടില്ല എന്നുറപ്പാണ്‌. മുഖവുര ഒഴിവാക്കുന്നു. കാര്യത്തിലേക്ക്‌ കടക്കുന്നു. കായിക വിനോദങ്ങള്‍ക്ക്‌ അതീവ പ്രാധാന്യം കൊടുക്കുന്ന ഒരു രാജ്യമാണ്‌ നമ്മുടെ ഭാരതം. ക്രിക്കറ്റ്‌ ഹോക്കി മുതലിങ്ങ്‌ എഫ്‌ വണ്‍ വരെ എത്തിനില്‍ക്കുന്നു അതിപ്പോള്‍. ഇതൊന്നും കായിക രംഗത്ത്‌ താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള അമിതാവേശമൊന്നുമല്ല, മറിച്ച്‌ കച്ചവട അല്ലെങ്കില്‍ വാണീജ്യ താല്‍പര്യങ്ങള്‍ തന്നെയാണ്‌. ലോകത്തെ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ രാജ്യം എന്ന നിലയില്‍, എല്ലാ കച്ചവടക്കാരുടേയും സ്വര്‍ണ്ണഖനിയാണ്‌ ഭാരതം. വാണീജ്യതാല്‍പര്യങ്ങളെ മുന്‍ നിര്‍ത്തി ക്രിക്കറ്റിന്‌ ഇവിടെ അമിത പ്രാധാന്യം കൊടുക്കുന്നു എന്നത്‌ പണ്ടുമുതലേ കേള്‍ക്കുന്ന ഒരു മുറവിളിയാണ്‌. അന്നൊക്കെ ക്രിക്കറ്റ്‌ കളിക്കാര്‍ മാത്രമാണിവിടെ നന്നായി കളിക്കുന്നതെന്നും, ബാക്കിയുള്ളവര്‍ ലോക നിലവാരത്തിലും വളരെ താഴെയാണെന്നായിരുന്നു അന്നവരുടെ വിശദീകരണം. എന്നാല്‍ ഇന്നാ സ്ഥിതിക്ക്‌ മാറ്റം വന്നിരിക്കുന്നു. എല്ലാ കായിക ഇനങ്ങളിലും നമ്മൂറ്റെ ഭാരതം മുന്നേറ്റം നടത്തിക്കഴിഞ്ഞു. പക്ഷേ ഇന്നും ക്രിക്കറ്റ്‌ കളിക്കാറ്‍ക്ക്‌ കിട്ടുന്ന സൌഭാഗ്യങ്ങളൊന്നും മറ്റുള്ളവര്‍ക്ക്‌ ലഭ്യമാകുന്നില്ല.

നമ്മുടെ ദേശീയ വിനോദമാണ്‌ ഹോക്കി. തുടറ്‍ച്ചയായി എട്ടു തവണ ഒളിമ്പിക്സില്‍ സ്വറ്‍ണ്ണം നേടിയ രാജ്യമാണ്‌ നമ്മുടേത്‌. ധ്യാന്‍ചന്ദിനെപ്പോലുള്ള പ്രതിഭകള്‍ ജീവിച്ച രാജ്യം. ഇന്ന്‌ ഹോക്കിയുടെ അവസ്ഥ പരിതാപകരമാണ്‌. ആവേശത്തോടെ കളിക്കുന്ന കളിക്കാറ്‍ മാത്രം. അവരെ പിന്തുണയ്ക്കാന്‍ ഇവിടെ ഒരു വ്യവസ്ഥിതിയുമില്ല. ഈി പരിമിതികളെ അതിജീവിച്ച്‌, അവറ്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍, അവരെ കണ്ടില്ല എന്നു നടിക്കുന്നു ഇവിടുത്തെ സറ്‍ക്കാരും മാധ്യമങ്ങളും. ആറ്‌ സിക്സറടിച്ചതിന്‌ പോറ്‍ഷെ കാറ്‍ സമ്മാനം നേടിയ മഹാന്‍മാരുള്ള നാട്ടില്‍, ഹോക്കി കളിക്കാറ്‍ക്ക്‌ ലഭിച്ചതോ ഒരു ഗോളിന്‌ രണ്ടായിരം രൂപ!!! കൂടാതെ ഒരു ഗോള്‍ വഴങ്ങിയാല്‍ ആയിരം രൂപ തിരിച്ചെടുക്കുകയും ചെയ്യും!!! നല്ല പ്രോത്സാഹനം അല്ലെ? ഏഷ്യാക്കപ്പ്‌ കിരീടം നേടിയ ഭാരത ഹോക്കി ടീമിന്‌ നല്ല ഒരു താമസം പോലും ലഭ്യമാക്കാന്‍ ഇവിടുത്തെ സറ്‍ക്കാരിനോ അനുബന്ധ സമിതികള്‍ക്കോ കഴിഞ്ഞില്ല. നമ്മള്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന ഒരു വിനോദമാണ്‌ ഫുട്‌ബോള്‍. അനേകം പ്രതിഭകള്‍ ഉള്ള നമ്മുടെ രാജ്യത്ത്‌ ഈ കായിക ഇനം പുരോഗമിക്കാനുള്ള യാതോരു നടപടികളും നല്‍കുന്നില്ല എന്നതാണ്‌ സത്യം. പക്ഷെ, അവറ്‍ ഒരു ഉയറ്‍ത്തെഴുന്നേല്‍പ്പിണ്റ്റെ സൂചന നല്‍കി നെഹ്‌റു ട്രോഫി നേടിയപ്പോള്‍, അവരെ അനുമോദിക്കാനോ, വേണ്ടത്ര പ്രോത്സാഹനം നല്‍കാനോ ഇവിടെ ആരുമില്ല. സ്പോണ്‍സറ്‍ഷിപ്പിനു പോലും ആളേ കിട്ടാതെ വിഷമിച്ച ആ ടീമിണ്റ്റെ വിഷമതകള്‍ ഇവിടെ ആരും കണ്ടില്ല. ഈ നിര അവസാനിക്കുന്നില്ല. ബാറ്റ്‌മിണ്റ്റണില്‍ ഇന്ത്യയുടെ മാനം കാത്ത പുല്ലേല ഗോപിചന്ദ്‌, ചെസ്സില്‍ വിശ്വനാഥന്‍ ആനന്ദ്‌, ടെന്നിസില്‍ ലിയാണ്ടറ്‍ പേസ്‌, മഹേഷ്‌ ഭൂപതി, സ്നൂക്കറില്‍ പങ്കജ്‌ അദ്വാനി, ഗീത്‌ സേഥി, അത്‌ലറ്റിക്സില്‍ അഞ്ഞു ബോബി ജോറ്‍ജ്ജ്‌.. അങ്ങനെ നീളുന്നു ആ നിര. ഇവറ്‍ക്കൊന്നും പ്രോത്സാഹനം നല്‍കാനോ, അനുമോദിക്കാനോാരും തയാറായില്ല. ക്രിക്കറ്റു കളിക്കാരെ പണം കൊണ്ട്‌ പൊതിയുന്ന ഇവിടുത്തെ മാന്യന്‍മാറ്‍ ഇവരുടെ നേരെ തിരിഞ്ഞ്‌ പോലും നോക്കിയില്ല. ഹോക്കി ഫുട്‌ബോള്‍ കളിക്കാരില്‍ പലരും സ്വന്തമായി ജോലി പോലുമില്ലാതെ വിഷമിക്കുന്നവരാണ്‌. അവറ്‍ക്കൊരു ജോലി തരപ്പെടുത്താനോ, സ്പോണ്‍സറ്‍ഷിപ്പ്‌ നല്‍കാനോ ഇവിടെ ആരുമുണ്ടായില്ല എന്നത്‌ ഖേദകരമായ ഒരു കാര്യമാണ്‌. അവരെ അഭിനന്ദിക്കാനും വിമാനത്താവളത്തില്‍ സ്വീകരിക്കുവാനും തുറന്ന ബസ്സില്‍ ആഘോഷത്തോടെ എഴുന്നള്ളിക്കുവാനും ഇവിടെ ആരും തയ്യാറായില്ല. ഈ കളിക്കാരും ഇന്ത്യന്‍ പതാകയേന്തുന്നവരാണ്‌. ഇന്ത്യയെ വിവിധ ഇനങ്ങളില്‍ പ്രതിനിധീകരിക്കുന്നവരാണ്‌ ഇവരെല്ലാം. ക്രിക്കറ്റ്‌ കളിക്കാറ്‍ ലഭിക്കുന്നത്‌ പോലുള്ള പ്രതിഫലവും പ്രോത്സാഹനവും കിട്ടാന്‍ എന്തു കൊണ്ടും യോഗ്യരാണവറ്‍. അവരും രാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും സ്വീകരണത്തിനും വിരുന്നിനും അറ്‍ഹരാണ്‌. പക്ഷേ അവിടേയും ഇരട്ടത്താപ്പ്‌ നയമല്ലെ തുടറ്‍ന്നു വരുന്നത്‌???


ഇന്ത്യയില്‍ പുതിയതായി കണ്ടുവരുന്ന ഒരു പ്രവണത, ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം കളിക്കുമ്പോള്‍, അവര്‍ ഇന്ത്യയ്ക്കു വേണ്ടി പൊരുതുന്ന വീരജവാന്‍മാരായി അവരെ വാഴ്ത്തുന്നു. അതിനെ ഇവിടുള്ള ക്രിക്കറ്റ്‌ ഭ്രാന്തന്‍മാറ്‍ കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവരെ പ്രോത്സാഹിപ്പിക്കണം എന്നത്‌ തന്നെയാണ്‌ എണ്റ്റെ അഭിപ്രായം, പക്ഷെ അമിതമായ പ്രാധാന്യം കൊടുക്കുന്നത്‌ അനാവശ്യമാണ്‌. ഒരു കായിക വിനോദമെന്ന നിലയിലാവണം അവരെ പ്രോത്സാഹിപ്പിക്കേണ്ടത്‌. അല്ലാതെ, അവറ്‍ ഇന്ത്യക്ക്‌ വേണ്ടി പോരാടുന്ന പടയാളികളാണെന്നും, അവരുടെ ജയ പരാജയങ്ങള്‍ ഇന്ത്യയുടെ ജയ പരാജയമാണെന്നുമുള്ള കാഴ്‌ചപ്പാട്‌ മാറ്റേണ്ടതാണ്‌. അങ്ങനെ നോക്കുകയാണെങ്കില്‍, നമ്മുടെ അതിറ്‍ത്തി കാക്കുന്ന വീരജവാന്‍മാറ്‍ക്കാണ്‌ ഈ ബഹുമതികളും പാരിതോഷികങ്ങളും നല്‍കേണ്ടത്‌. സ്വന്തം ജീവന്‍ പോലും പണയം വച്ച്‌, മഞ്ഞത്തും, വെയിലത്തും മഴയത്തും കണ്ണുനട്ട്‌ ഭാരതമാതാവിണ്റ്റെ രക്ഷയ്ക്കായി കാവല്‍ നില്‍ക്കുന്ന അവറ്‍ക്ക്‌ നമ്മൂടെ സറ്‍ക്കാറ്‍ എന്താണ്‌ ചെയ്യുന്നത്‌? മരിച്ചു വീണാല്‍ പത്തു ലക്ഷം രൂപ, ഒരു വീരശൃഖല, പറ്റുകയാണെങ്കില്‍, ആശ്രിതനൊരു ജോലി. നമ്മെ ശത്രുക്കളില്‍ നിന്നും കാത്ത്‌ രക്ഷിച്ചതിനുള്ള പ്രതിഫലം!!! അതൊന്നും ചെയ്യാതെ ക്രിക്കറ്റ്‌ കളിച്ച്‌, നാട്ടിലെ ചെറുപ്പക്കാരെ അലസരാക്കുന്ന മഹാന്‍മാറ്‍ക്ക്‌, കോടികളും ഫ്ളാറ്റും, കാറും, പിന്നെ പരസ്യത്തില്‍ നിന്നും വേറെ കാശും. ഇവരൊക്കെ നമ്മുടെ നാടിനു വേണ്ടി എന്താണ്‌ ചെയ്തത്‌? ഒന്നും ചെയ്തില്ല എന്നത്‌ തന്നെയാണ്‌ സത്യം. ഇന്നും ഇന്ത്യ ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ ആഫീസില്‍ പോയി ജോലി ചെയ്യാതെ ക്രിക്കറ്റ്‌ കളികാണുന്ന എത്രയാളുകള്‍ ഇന്ത്യയില്‍ ഉണ്ട്‌? സ്കൂളിലോ കോളേജിലോ പോകാതെ വീട്ടില്‍ കുത്തിയിരിക്കുന്ന എത്ര കുട്ടികളൂണ്ട്‌? ഇതൊക്കെ നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന് ഘടകങ്ങള്‍ മാത്രമാണ്‌. അല്ലാതെ നമ്മെ സഹായികുന്ന ഒന്നും തന്നെയില്ല. അതും പോരാഞ്ഞ്‌. കീടനാശിനികള്‍ പോലെ ഹാനീകരമായ പദാറ്‍ത്ഥങ്ങള്‍ ഉള്ള കോളകളുടെ പരസ്യത്തില്‍ അഭിനയിച്ച്‌ കാശുണ്ടാക്കുന്നു. അതു വഴി നമ്മുടെ പുതു തലമുറയുടെ നശീകരണത്തില്‍ ഇവറ്‍ പങ്കാളികളുമാകുന്നു. എന്നിരുന്നാലും, ഇതൊക്കെ ക്ഷമിച്ചും പൊറുത്തും, ഇവരെ മഹാന്‍മാരാക്കി ആരാധിക്കുന്നു. അതിറ്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്‍മാരോട്‌ പുജ്ഞവും. ബാക്കിയുള്ള കളിക്കാര്‍ ഇന്ത്യക്കു വേണ്ടി പൊരുതിക്കളിച്ച്‌ കോമാളികളാകുമ്പോള്‍, ഇവിടെ ക്രിക്കറ്റ്‌ കളിക്കാരന്‍, ഒരു കളി പോലും കളിക്കാതെ, ടീമിലുണ്ടായതിണ്റ്റെ പേരില്‍ കോടികള്‍ വാരിക്കൂട്ടുന്നു. ഇവരില്‍ ആരാണ്‌ മഹാന്‍മാര്‍?? ആരാണ്‌ യഥാറ്‍ത്ഥ ദേശസ്നേഹികള്‍? സ്വന്തം താല്‍പര്യത്തിനും പണത്തിനും വേണ്ടി നിലനില്‍പ്പു നോക്കുന്ന ക്രിക്കറ്റ്‌ ദൈവങ്ങളോ അതോ ജീവന്‍ പോലും വക വയ്ക്കാതെ നമ്മെ കാക്കുന്ന ജവാന്‍മാരോ? ഇന്നത്തെ ഇന്ത്യയുടെ അവസ്ഥകാണുമ്പോള്‍ എനിക്ക്‌ തന്നെ ഒരു സംശയം തോന്നുന്നു. നിങ്ങള്‍ക്കാറ്‍ക്കെങ്കിലും ആ സംശയം തോന്നിയാല്‍ ഒട്ടും സംശയിക്കേണ്ട. ഇന്ത്യയുടെ പോക്ക്‌ ഇങ്ങനെ തന്നെയാണ്‌... ദേശസ്നേഹമളക്കാന്‍ ക്രിക്കറ്റ്‌ മാനദണ്ഡമാക്കുന്ന ഈ പുതിയ തലമുറ ഇനി എന്നാണ്‌ യഥാര്‍ത്ഥ ദേശസ്നേഹമെന്താനെന്നറിയുക?

Wednesday, March 5, 2008

വോയിസ്‌ ഓഫ്‌ ദ പാറ്‍ക്ക്‌ (Voice Of The Park)



തിരുവനന്തപുരം ടെക്‌നോപാറ്‍ക്കിലെ ഒരു പറ്റം ഐ.ടി. ഉദ്യോഗാറ്‍ത്ഥികള്‍ ചേറ്‍ന്നൊരുക്കിയ ഒരു മനോഹരമായ സംഗീത ആല്‍ബമാണിത്‌. മലയാളം, ഹിന്ദി, തമിഴ്‌, ഇംഗ്ളീഷ്‌ തുടങ്ങി നാലു ഭാഷകളിലായി ഏഴ്‌ മനോഹരമായ ഗാനങ്ങളാണ്‌ ഇതിലുള്ളത്‌. മെലഡിയും ഫ്യൂഷനും റോക്കുമെല്ലാം ചേറ്‍ന്ന ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ ആരെയും ആകറ്‍ഷിക്കുന്നവയാണ്‌. ഇതില്‍ സഹകരിച്ചിരിക്കുന്ന കലാകാരന്‍മാരുടെ ആദ്യത്തെ ഉദ്യമമാണിത്‌. പക്ഷെ ഗാനങ്ങള്‍ കേട്ടാല്‍ അത്‌ തോന്നുകയില്ല. ഇതിണ്റ്റെ സംഗീതമൊരുക്കിയതും, വരികളെഴുതിയതും മുതല്‍ ആല്‍ബത്തിണ്റ്റെ സി.ഡി കവറ്‍ ഡിസൈന്‍ ചെയ്തത്‌ വരെ ടെക്‌നോപാറ്‍ക്കിലെ ഐ.ടി.പ്രൊഫഷണലുകളാണ്‌. ഈ ആല്‍ബം കഴിഞ്ഞ ജനുവരി 25ന്‌ ടെക്‌നോപാറ്‍ക്കില്‍ വച്ചു നടന്ന പ്രൌഢശബളമായ ചടങ്ങില്‍, ചലച്ചിത്ര നടന്‍ ശ്രീ. ഭരത്‌ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. ഏകദേശം 8000ല്‍ അധികം സി.ഡികള്‍ സൌജന്യമായി വിതരണം ചെയ്തു കൊണ്ടാണ്‌ ഈ ആല്‍ബം പുറത്ത്‌ വന്നത്‌. ഇത്‌ ഒരു റെക്കാറ്‍ഡാണ്‌.

ഈ ആല്‍ബത്തിന്‌ ഒരിക്കലുമുണ്ടാകാത്ത വിധം നല്ല പ്രതികരണമാണ്‌ ലഭിച്ചത്‌. ഇത്‌ തിരുവനന്തപുരം കടന്ന്‌ ബാംഗളൂറ്‍, ചെന്നൈ, മുംബെ പോലുള്ള മഹാനഗരങ്ങളില്‍ എത്തിക്കഴിഞ്ഞു. ടെക്‌നോപാര്‍ക്കിലെ ഉദ്യോഗാറ്‍ത്ഥികള്‍ടെ ഈ കൂട്ടായ്മ വിളിച്ചോതുന്നത്‌, കോറ്‍പ്പറേറ്റ്‌ വരമ്പുകള്‍ക്കപ്പുറം എല്ലവരും സംഗീതസ്നേഹികളാണെന്നും, സര്‍വ്വോപരി സാധാരണക്കാരായ മനുഷ്യരാണെന്നുമാണ്‌. ഒരേ ഹൃദയം, ഒരേ ആത്മാവ്‌, ഒരേ സ്വരം എന്ന ആശയത്തില്‍ ഇറങ്ങിയ ഈ ഉദ്യമം ലക്ഷ്യം കണ്ടുവെന്നു തന്നെ പറയാം. ഇതിനു പിറകില്‍ പ്രവറ്‍ത്തിച്ചത്‌ യു.എസ്‌. ടി ഗ്ളോബലിലെ ഉദ്യോഗാറ്‍ത്ഥികളായ അരുണ്‍ നാരയണന്‍, ആനന്ദ്‌ വെങ്കിട്ടരാമന്‍, കിരണ്‍ രാജേന്ദ്രന്‍, ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ്‌. ഇതിണ്റ്റെ രചനയും സംഗീതവും നിറ്‍വ്വഹിച്ചിരിക്കുന്നത്‌ അരുണ്‍.കെ.നാരായണന്‍ ആണ്‌. ഒരു ഗാനത്തിന്‌ ആനദ്‌ കൌശിക്കും സംഗീതം നല്‍കിയിരിക്കുന്നു. പാടിയിരിക്കുന്നത്‌ കിരണ്‍, ആനന്ദ്‌ വെങ്കിട്ടരാമന്‍, ടീന മേരി, ആദറ്‍ശ്‌, നന്ദകുമാറ്‍, നീലിമ, ശ്രീഹരി, മുരളീ രാമനാഥന്‍ (ഐഡിയ സ്റ്റാറ്‍ സിംഗറ്‍ ഫെയിം), ലൂയിസ്‌ എന്നിവരാണ്‌.

ഈ ആല്‍ബത്തിലെ ഗാനങ്ങള്‍...
1. ആംഖോംകി - കിരണ്‍ (ഹിന്ദി)
2. സെല്‍ഫോണ്‍ നിലവേ - ആനന്ദ്‌ വെങ്കിട്ടരാമന്‍ (തമിഴ്‌)
3. സംഗീതമേ - ടീന മേരി, ആദര്‍ശ്‌ (മലയാളം)
4. ഝൂമേ - നന്ദകുമാര്‍ (ഹിന്ദി)
5. കാറ്റ്രേ - നീലിമ, ശീഹരി (തമിഴ്‌)
6. ഏതോ കിനാവില്‍ - മുരളി രാമനാഥന്‍ (മലയാളം)
7. വോയിസ്‌ ഓഫ്‌ ദ പാറ്‍ക്ക്‌ - ലൂയിസ്‌ (ഇംഗ്ളീഷ്‌)
ബോണസ്സ്‌ ട്രാക്ക്‌ - ഝൂമേ - ആനന്ദ്‌ കൌശിക്ക്‌ (ഹിന്ദി)

ആദ്യത്തെ ഗാനം ആംഖോകി എന്നു തുടങ്ങുന്ന ഹിന്ദി ഗാനമാണ്‌. ഇതാലപിച്ചിരിക്കുന്നത്‌ കിരണാണ്‌. സംഗീതസാന്ദ്രമായ ഒരു ഗാനമാണ്‌. വരികള്‍ക്കൊപ്പിച്ചുള്ള സംഗീതം ഇതിനെ ആകറ്‍ഷകമാക്കുന്നു. സെല്‍ഫോണ്‍ നിലവേ എന്നു തുടങ്ങുന്ന തമിഴ്‌ ഗാനം കാതിനിമ്പമുള്ളതാണ്‌. ആനന്ദാണീ ഗാനം ആലപിച്ചിരിക്കുന്നത്‌. ഈ ആല്‍ബത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്ന ഏക ഗാനവും ഇതാണ്‌. സംഗീതമെ എന്ന മൂന്നാമത്തെ ഗാനം, സംഗീതപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാണ്‌. ആദറ്‍ശിണ്റ്റെ ആലാപനരീതി ഇതിലെ ശ്രദ്ധേയമായ ഒന്നാണ്‌. ഒരു ഗസല്‍ ടച്ചുള്ള ഗാനമാണ്‌ ഝൂമേ എന്ന നന്ദകുമാറ്‍ ആലപിച്ചിരിക്കുന്ന ഗാനം. ഇതിണ്റ്റെ വരികളുടെ സൃഷ്ടിയും മികച്ചതാണ്‌. അര്‍ത്ഥവത്തായ വരികള്‍ ഇതിലെ സംഗീതത്തെ കൂടുതല്‍ മനോഹരമാക്കുന്നു. കാറ്റ്റേ എന്ന ഗാനം നമ്മെ ആകറ്‍ഷിക്കുന്നത്‌, വ്യത്യസ്തമായ ശബ്ദത്തിലൂടെയാണ്‌. നീലിമയും ശ്രീഹരിയും വളരെ വ്യത്യസ്ത്മായ ഒരു റെണ്ടറിങ്ങാണീ ഗാനത്തിന്‌ നല്‍കിയിരിക്കുന്നത്‌. ഈ ആല്‍ബത്തിലെ ഏറ്റവും മെലോഡിയസായ ഗാനം ഐഡിയ സ്റ്റാറ്‍ സിംഗറ്‍ ഫെയിം മുരളി രാമനാഥന്‍ പാടിയിരിക്കുന്ന ഏതോ കിനാവിന്‍ എന്ന ഗാനമാണ്‌. അനായാസേനയുള്ള ആലാപന ശൈലിയും, മികച്ച സംഗീതവും, അതിലും മികച്ച വരികളൂം ഒത്തു ചേറ്‍ന്നപ്പോള്‍ ഈ ആല്‍ബത്തിലെ ഏറ്റവും മനോഹരമായ ഗാനത്തിനെ ജന്‍മം കുറിച്ചു. ലൂയിസാണ്‌ വോയിസ്‌ ഓഫ്‌ ദ പാര്‍ക്ക്‌ എന്ന ഇംഗ്ളീഷ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌. ഈ ഗാനവും ശരാശരിക്കു മുകളില്‍ നിലവാരം പുലര്‍ത്തിയിരിക്കുന്നു. ബോണസ്സ്‌ ട്രാക്കിലുള്ള ഗാനം ഝൂമേ എന്ന ഗാനം തന്നെയാണ്‌. പക്ഷെ അതാലപിച്ചിരിക്കുന്നത്‌, ഇതിന്‌ സംഗീതം നല്‍കിയ ആനന്ദ്‌ കൌശിക്കാണ്‌. സംഗീതജ്ഞണ്റ്റെ സ്വരത്തിലത്‌ കേട്ടപ്പോള്‍ കൂടുതല്‍ കൃത്യത തോന്നി. നല്ല ഭാവവും ഗസലിണ്റ്റെ ആ മാധുര്യവും ഈ ഗാനത്തിലാണ്‌ മികച്ച്‌ നില്‍ക്കുന്നത്‌.

ഗാനങ്ങളെല്ലാം മികച്ച നിലവാരം പുലറ്‍ത്തുന്ന ഈ ആല്‍ബം ആള്‍ക്കാരെ ആകറ്‍ഷിച്ചില്ലെങ്കിലെ അത്‌ഭുതമുള്ളു. എന്നിരുന്നാലും ടെക്‌നോപാറ്‍ക്കിണ്റ്റെ ഈ കൂട്ടയ്മയെ ലോകം അറിയണം എന്ന ആഗ്രഹത്തോടെ സൌജന്യമായി സി.ഡികള്‍ വിതരണം ചെയ്ത ഇതിണ്റ്റെ പിറകിലെ വ്യക്തികള്‍ തീറ്‍ച്ചയായും ഒരു നല്ല അഭിനന്ദനം അറ്‍ഹിക്കുന്നു. അവറ്‍ക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.... അതിനൊപ്പം ഈ വോയിസ്‌ ഓഫ്‌ ദ പാറ്‍ക്ക്‌ ഉയരങ്ങളിലെത്തട്ടെ എന്നും പ്രാറ്‍ത്ഥിക്കുന്നു...

വോയിസ്‌ ഓഫ്‌ ദ പാറ്‍ക്ക്‌ വെബ്‌സൈറ്റ്‌

Tuesday, March 4, 2008

ആഴ്സണല്‍ ചരിത്രം കുറിച്ചു...


ഇന്നലെ രാത്രി നടന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരത്തില്‍ ആഴ്സണല്‍ നിലവിലെ ചാമ്പ്യന്‍മാരായ എ.സി.മിലാനെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തി ചരിത്രം കുറിച്ചു. ഈ ജയത്തോടെ മിലാനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തുന്ന ആദ്യത്തെ ഇംഗ്ളീഷ്‌ ക്ളബ്ബായി മാറി ആഴ്സണല്‍. സ്വന്തം തട്ടകത്തില്‍ തങ്ങളെ സമനിലയില്‍ പിടിച്ച മിലാനെതിരെ ആക്രമണ ഫുട്‌ബോളാണ്‌ അവറ്‍ നടത്തിയത്‌. ജയത്തില്‍ കുറഞ്ഞ ഒന്നും നോക്കാനില്ലാതെ ഇറങ്ങിയ ആഴ്സണലിണ്റ്റെ പുലിക്കുട്ടികള്‍ അവസാന നിമിഷത്തില്‍ മിലാണ്റ്റെ വലയിലേക്ക്‌ പായിച്ച രണ്ട്‌ ഗോളുകള്‍ അവരുടെ വിധിയെഴുതി. സെസ്സ്‌ ഫാബറ്‍ഗാസും, ഇമ്മാനുവല്‍ അഡബായറുമാണ്‌ ഗോളുകള്‍ നേടിയത്‌. തുടറ്‍ച്ചയായി പ്രിമിയറ്‍ ലീഗില്‍ ജയം കണ്ടെത്താനാവാതെ വിഷമിച്ച ആഴ്സണലിന്‌ ആവേശം പകരുന്നതാണീ വിജയം. അതീവ ദുറ്‍ഘടമെന്ന്‌ ഫുട്‌ബോള്‍ പണ്ഡിതന്‍മാറ്‍ വരെ വിലയിരുത്തിയ മത്സരമായിരുന്നു ഇത്‌. അതില്‍ നേടിയ വിജയം, ആഴ്സണലിണ്റ്റെ മുന്നോട്ടുള്ള പ്രയാണത്തിന്‌ പ്രചോദകമാകും. മിലാനെ അവരുടെ മൈതാനത്തില്‍ തോല്‍പ്പിക്കുക വഴി ആഴ്സണല്‍ വിളിച്ചോതിയത്‌ മറ്റൊരു സത്യം കൂടിയാണ്‌. യുവരക്തത്തെ തടുക്കാന്‍, പരിചയ സമ്പന്നതകൊണ്ട്‌ മാത്രം കഴിയില്ല എന്ന്‌.... മുന്നോട്ടുള്ള പോരാട്ടങ്ങള്‍ക്കായി കാത്തിരിക്കാം...

All the Best Gunners!!!

ഇവരും ഇന്ത്യക്കാരോ???

ക്രിക്കറ്റ്‌ എന്നതൊരു ജ്വരമായിക്കഴിഞ്ഞ രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യയുടെ വിജയത്തില്‍ സന്തോഷിക്കുകയും, പരാജയത്തില്‍ മനംനൊന്ത്‌ ആത്മഹത്യവരെ ചെയ്യുന്ന മണ്ടന്‍മാരുള്ള രാജ്യമാണിത്‌. അവര്‍ കരുതുന്നത്‌ ക്രിക്കറ്റുകളിക്കാറ്‍ മാത്രമാണ്‌ ഇന്ത്യയുടെ പതാകവാഹകറ്‍ എന്ന്‌.... പക്ഷെ ഇന്നലെ നാം ചില ദൃശ്യമാധ്യമങ്ങളില്‍ക്കൂടി കണ്ട ദൃശങ്ങള്‍ അവരുടെ തിന്തകളെ ഉദ്ദീപിപ്പിച്ചാല്‍ നന്ന്‌. ഇന്ത്യയുടെ വിജയത്തിനു ശേഷം, ഇന്ത്യന്‍ പതാകയുമായി മൈതാനം ചുറ്റുന്ന കളിക്കാരെ നാം കണ്ടു. ഇന്ത്യാകാരെന്ന നിലയില്‍ അഭിമാനം കൊള്ളുന്നുവെന്ന്‌ പറയുന്ന അവറില്‍ ചിലറ്‍ നമ്മുടെ ദേശീയ പതാകയോട്‌ കാണിച്ച അനാദരവ്‌ ആ ദൃശ്യങ്ങളില്‍ പ്രകടമായിരുന്നു. ഇന്ത്യയുടെ വിജയത്തില്‍ മുങ്ങിപ്പോയ, തൊട്ടതിനു പിടിച്ചതിനും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഇവിടുത്തെ മാധ്യമങ്ങള്‍ അതു കണ്ടില്ല എന്നു നടിച്ചു... ഇന്ത്യക്കാരെന്ന്‌ അഭിമാനിക്കുന്ന കളിക്കാറ്‍ ഇത്തരത്തിലാണോ ദേശീയപതാകയോട്‌ പെരുമാറേണ്ടത്‌? ഇവരും ഇന്ത്യക്കാരോ???

വാല്‍ക്കഷണം: ഒരു മാധ്യമ സൈറ്റുകളുലും അതിണ്റ്റെ വീഡിയോയും ചിത്രങ്ങളും കാണുന്നില്ല. മാധ്യമങ്ങള്‍ ഇത്‌ ശ്രദ്ധിച്ചിട്ട്‌ പോലുമില്ല എന്ന്‌ വ്യക്തം...

ഗില്ലി വിടവാങ്ങുമ്പോള്‍....


ആദം ഗില്‍ക്രിസ്റ്റ്‌ - രാജ്യാന്തര ക്രിക്കറ്റിലെ നശീകരണ യന്ത്രം എന്നു വിശേഷിപ്പിക്കാവുന്ന കളിക്കാരന്‍. ഇയാന്‍ ഹീലിക്കു ശേഷം ആസ്ത്രേലിയ കണ്ടെത്തിയ വിക്കറ്റ്‌ കീപ്പര്‍. വളരെക്കാലത്തിനു ശേഷം, ഓപ്പണിങ്ങ്‌ സ്ഥാനത്ത്‌ ആസ്ത്രേലിയയ്ക്ക്‌ ലഭിച്ച ആക്രമണോത്സുകതയുള്ള കളിക്കാരന്‍. ബാറ്റുകൊണ്ടും, കീപ്പിങ്ങ്‌ ഗ്ളൌകൊണ്ടും ഒരേപോലെ മാജിക്ക്‌ കാണിക്കാന്‍ പ്രതിഭയുള്ള കളിക്കാരന്‍. ലോകകപ്പ്‌ വിജയങ്ങളില്‍ ആസ്ത്രേലിയയുടെ വിജയത്തിണ്റ്റെ പിറകിലെ മുഖ്യശക്തി, ബൌളര്‍മാരുടെ പേടിസ്വപ്നം.. ഗില്ലിയുടെ കയ്യില്‍ നിന്നും തല്ലുവാങ്ങാത്ത ഒരു ബൌളറും രാജ്യാന്തരക്രിക്കറ്റില്‍ ഇല്ല എന്നത്‌ തന്നെയാണ്‌ സത്യം... വിശേഷണങ്ങള്‍ തീരുന്നില്ല, കളിക്കളത്തിലെ ഈ മാന്യന്‌. ഇന്ത്യയുടെ ആസ്ത്രേലിയന്‍ പര്യടനത്തിനു ശേഷം തണ്റ്റെ വിടവാങ്ങല്‍ ഉണ്ടാകും എന്ന്‌ ഗില്ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതു വഴി 10 വര്‍ഷം നീണ്ട തണ്റ്റെ കരിയറിന്‌ വിരാമമിടുകയാണ്‌ അദ്ദേഹം.

1999ല്‍ പാക്കിസ്ഥാനെതിരെ ബ്രിസ്ബയിനിലായിരുന്നു അദ്ദേഹത്തിണ്റ്റെ ടെസ്റ്റ്‌ കരിയറിണ്റ്റെ തുടക്കം. ആദ്യ ഇന്നിങ്ങ്സില്‍ തന്നെ അര്‍ദ്ധശതകം നേടിയ ഗില്ലി, താന്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റിനൊരു വാഗ്ദ്ദാനമാണെന്ന്‌ വിളിച്ചറിയിച്ചു. 2008ല്‍, ഇന്ത്യക്കെതിരെ അഡ്ലയിഡിലാണ്‌ അദ്ദേഹം തന്നെ അവസാന ടെസ്റ്റ്‌ കളിച്ചത്‌. 96 ടെസ്റ്റ്‌ കളിച്ച ഗില്ലി 5570 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ശരാശരി 47.60 ആണ്‌. 17 തവണ ശതകം തികച്ച അദ്ദേഹത്തിണ്റ്റെ മികച്ച സ്കോറ്‍, 204 ആണ്‌. വിക്കറ്റ്‌ കീപ്പറ്‍ എന്ന നിലയില്‍ 416 ഇരകള്‍ അദ്ദേഹത്തിണ്റ്റെ ഗ്ളൌകളില്‍ എത്തി. അതില്‍ 379 ക്യാച്ചുകളും, 37 സ്റ്റംപിങ്ങുകളും ഉള്‍പ്പെടും.. 1996 ലെ ലോകകപ്പില്‍ ഫരീദാബാദില്‍ വച്ച്‌ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു അദ്ദേഹത്തിണ്റ്റെ ഏകദിന അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ തിളങ്ങാല്‍ കഴിയാതെ പോയ ഗില്ലിക്ക്‌, ടീമില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നു എന്നല്‍ അടുത്ത വറ്‍ഷം നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആക്രമോത്സുക ബാറ്റിങ്ങ്‌ കാഴ്ചവച്ച ഗില്ലി, പിന്നീട്‌ ടീമിണ്റ്റെ അവിഭാജ്യഘടകമായി മാറി. നിറ്‍ണ്ണായക ഘട്ടങ്ങളില്‍ ടീമിനെ അപകട ഘട്ടങ്ങളില്‍ നിന്നും രക്ഷിക്കുവാനുള്ള കഴിവദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി. 2008 ല്‍ ഇന്ത്യക്കെതിരെ കോമണ്‍ വെല്‍ത്ത്‌ ബാങ്ക്‌ പരമ്പരയിലെ ഫൈനലായിരുന്നു അദ്ദേഹത്തിണ്റ്റെ അവസാന മത്സരം. ആസ്ത്രേലിയക്കായി 287 മത്സരങ്ങളില്‍ അരങ്ങേറിയ അദ്ദേഹം 35.89 ശരാശരിയില്‍ 9619 റണ്‍സ്‌ നേടി. അതില്‍ 16 ശതകങ്ങളും ഉള്‍പ്പെടും. മികച്ച സ്കോറ്‍ 172 ആണ്‌. വിക്കറ്റിനു പിറകില്‍ 417 ക്യാച്ചും, 55 സ്റ്റംപിങ്ങുമുള്‍പ്പെടെ, 472 ഇരകളെ അദ്ദേഹം സമ്പാദിച്ചു. ഇന്ത്യയിലെ ടെസ്റ്റ്‌ പരമ്പര വിജയവും, ലെ ലോകകപ്പ്‌ വിജയവുമാണ്‌ ഗില്ലി തണ്റ്റെ കരിയറിലെ മികച്ച നേട്ടങ്ങളായി കണക്കാക്കുന്നത്‌. കഴിഞ്ഞ ലോകകപ്പ്‌ ഫൈനലില്‍ ശ്രീലങ്കയെ തകറ്‍ത്തെറിഞ്ഞ ഗില്‍ക്രിസ്റ്റ്‌ താന്‍ തന്നെയാണ്‌ എന്നതേയും മികച്ച അസ്ത്രേലിയന്‍ ക്രിക്കറ്ററ്‍ എന്നത്‌ അടിവരയിട്ടുറപ്പിക്കുകയായിരുന്നു.

കളിക്കളത്തിനകത്തും പുറത്തും മാന്യനായ ഒരു ക്രിക്കറ്ററായിരുന്നു ഗില്ലി. പുറത്തായാല്‍ അമ്പയറിണ്റ്റെ തീരുമാനത്തിനു പോലും കാത്തു നില്‍ക്കാതെ പുറത്തേക്ക്‌ നടക്കനുള്ള ചങ്കൂറ്റം കാണിക്കുന്ന ചുരുക്കം ചില കളിക്കാരിലൊരാളാണ്‌ ഗില്ലി. ഒരിക്കലല്ല, പല തവണ അദ്ദേഹമത്‌ കാണിച്ചിട്ടുമുണ്ട്‌. വിവാദങ്ങളിലകപ്പെടാതെ നിന്ന ഈ കളിക്കാരന്‍, ഇന്നും യുവാക്കളുടെ ആരാധ്യപാത്രമാണ്‌. ഗില്ലിയെപ്പോലെ, ആക്രമണ ബാറ്റിങ്ങ്‌ നടത്തുന്ന ഒരു വിക്കറ്റ്‌ കീപ്പറാകാന്‍ കൊതിക്കുന്ന യുവാക്കള്‍ ഇന്ത്യയില്‍ തന്നെ ധാരാളമാണ്‌. എതിരാളികളുടെ പാളയത്തിലേക്ക്‌ പടനയിക്കാന്‍ കെല്‍പ്പുള്ള വേറൊരു കളിക്കാരന്‍ രാജ്യാന്തര ക്രിക്കറ്റില്‍ തന്നെ വേറെയുണ്ടോ എന്നു തന്നെ സംശയമാണ്‌. കരിയറിലുടനീളം വിക്കറ്റിനു പിറകിലും മികച്ച പ്രകടനം കാഴ്ചവച്ച ഈ കളിക്കാരന്‍, ശാരീരിക കാര്യക്ഷമതയില്‍ മറ്റേതു കളിക്കാരനേയും വെല്ലാന്‍ പോന്നവണ്ണം പ്രകടനം നടത്തിയിരുന്നു. ആസ്ത്രേലിയക്ക്‌ മാത്രമല്ല, രാജ്യാന്തര ക്രിക്കറ്റിനു തന്നെ നഷ്ടമാണ്‌ ഈ മാന്യണ്റ്റെ വിടവാങ്ങല്‍... ഗില്ലി അവസാനമായി കളിക്കാനിറങ്ങിയ മൈതാനങ്ങളിലെല്ലാം കാണികളും ആരാധകരും അകമഴിഞ്ഞ യാത്രയയപ്പാണ്‌ ഗില്ലിക്‌ നല്‍കിയത്‌. തണ്റ്റെ സ്വന്തം മൈതാനമായ പെറ്‍ത്തില്‍, അവസാന ഏകദിനത്തിലെ ശ്രീലങ്കയ്ക്കെതിരെ ശതകം തികച്ചുകൊണ്ടായിരുന്നു ഗില്ലി തണ്റ്റെ നാട്ടുകാരെ അഭിവാദ്യം ചെയ്‌തത്‌.

പക്ഷേ കണ്ണീരോടെ വിടവാങ്ങാനായിരുന്നു ഗില്ലിയുടെ വിധി. തണ്റ്റെ അവസാന പരമ്പരയില്‍, ആസ്ത്രേലിയയ്ക്ക്‌ കപ്പ്‌ നേടിക്കൊടുക്കുവാന്‍ ആസ്ത്രേലിയായുടെ ഈ മുന്‍ ഉപനായകന്‌ കഴിഞ്ഞില്ല. ആസ്ത്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങും, ഗില്ലിക്കൊരു മികച്ച
വിടവാങ്ങല്‍ നല്‍കാന്‍ കഴിയാത്തതിലുള്ള ദുഖം പ്രകടിപ്പിച്ചു കഴിഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ ഗില്ലിയുടെ വിടവാങ്ങലുണ്ടാക്കുന്ന വിടവ്‌ നികത്താന്‍ പോന്ന ഒരു കളിക്കാരനും ഇന്നില്ല.. അദ്ദേഹവുമായി അല്‍പമെങ്കിലും താരതമ്യം ചെയ്യാന്‍ കഴിയുന്നത്‌ ശ്രീലങ്കയുടെ സങ്കക്കാരയേയും, ദക്ഷിണാഫ്രിക്കയുടെ ബൌച്ചറേയുമാണ്‌. പക്ഷെ അവരെല്ലാം ഗില്ലിയേക്കാള്‍ ബഹുദൂരം പിറകിലാണ്‌. അതു കൊണ്ട്‌ തന്നെ അദ്ദേഹത്തിണ്റ്റെ പാദമുദ്രകള്‍ എന്നും രാജ്യാന്തര ക്രിക്കറ്റില്‍ നിലനില്‍ക്കും.... അദ്ദേഹത്തെ ഇനി ഇന്ത്യന്‍ പ്രിമിയറ്‍ ലീഗില്‍ കളിക്കുന്നത്‌ കാണുവാന്‍ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു...

Gilly, We Salute You...We will miss you.... Adieu Gilly...Adieu!!!

Monday, March 3, 2008

നിങ്ങളില്ലാതെ എനിക്കെന്താഘോഷം....


മാറ്‍ച്ച്‌ 3, മറ്റൊരു ജന്‍മദിനം കൂടി കടന്നു പോയിരിക്കുന്നു. ഒരു പ്രത്യേകതകളുമില്ലാതെ, ഒച്ചയും അനക്കവുമില്ലാതെ.. ദൈനം ദിന ജോലികളുമായി ഓഫീസില്‍ തന്നെ.... ഇടതടവില്ലാതെ വന്നുകൊണ്ടിരുന്ന എസ്‌.എം.എസുകള്‍ അലോസരപ്പെടുത്തുന്നവയാണെങ്കിലും, അതിലൊരാനന്ദം കണ്ടെത്താന്‍ കഴിഞ്ഞുവെന്നു തന്നെ പറയാം. ആഘോഷങ്ങള്‍ ഒഴിവാക്കുവാന്‍ തീരുമാനിച്ചിരുന്നതിനാല്‍, പെട്ടെന്നു തന്നെയാ ദിനം കടന്നു പോയി. ഒരു വയസ്സുകൂടെ കൂടി എന്നതു മാത്രമല്ലെ ഈ ദിനത്തിണ്റ്റെ പ്രത്യേകത. അതിനു വേണ്ടി മാത്രമാണോ ഈ ദിവസം എന്നു ഞാനിപ്പോള്‍ ഓര്‍ത്തു പോകുന്നു....

Sunday, March 2, 2008

ഇന്ത്യന്‍ ചുണക്കുട്ടികള്‍ക്ക്‌ ആശംസകള്‍


മഴയും പിരിമുറുക്കവും നിറഞ്ഞ ഒരു മത്സരത്തില്‍ ഇന്ത്യന്‍ ചുണക്കുട്ടികള്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി U19 ലോകകപ്പില്‍ മുത്തമിട്ടു. ഒരൊറ്റ മത്സരം പോലും തോല്‍ക്കതെയാണ്‌ ഇന്ത്യ കിരീടം സ്വന്തമാക്കിയത്‌. ടോസ്സ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 159 റണ്‍സിന്‌ എല്ലവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ആദ്യ 3 വിക്കറ്റുകള്‍ പെട്ടെന്നു നഷ്ടമായി. പക്ഷെ മഴ തടസാപ്പെടുത്തിയ മത്സരത്തില്‍, ലക്ഷ്യം പുനറ്‍ നിറ്‍ണ്ണയം ചെയ്തപ്പോള്‍, ജയിക്കുവാനായി 116 റണ്‍സ്‌ അവര്‍ക്ക്‌ ആവശ്യമുണ്ടായിരുന്നെങ്കിലും, 8 വിക്കറ്റ്‌ നഷ്ടത്തില്‍ 103 റണ്‍സെടുക്കാതെ അവറ്‍ക്ക്‌ കഴിഞ്ഞുള്ളു. മികച്ച ബൌളിങ്ങ്‌ പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ സ്പിന്‍ ബൌളറ്‍മാര ദക്ഷിണാഫ്രിക്കന്‍ കളിക്കാരെ വരിഞ്ഞു കെട്ടി എന്നു തന്നെ പറയാം. ഈ ലോകകപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ കളിക്കാര്‍ ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങി നിന്നു. ബാറ്റിങ്ങില്‍ തന്‍മയ്‌ ശ്രീവാസ്തവ ലോകകപ്പിലെ തന്നെ മികച്ച ബാറ്റ്സ്മാനായപ്പോള്‍, വിരാട്‌ കൊഹ്‌ലിയും, തരുവാര്‍ കൊഹ്‌ലിയും ശ്രീവാസ്ത്‌ ഗോസ്വാമിയും മികച്ച പ്രകടനം പുറത്തെടുത്തു. ബൌളിങ്ങില്‍, സയ്യദ്‌ അബ്ദുള്ളാ ഇഖ്ബാലും, രവീന്ദ്ര ജഡേജയും, സിദ്ധാര്‍ദ്ധ്‌ കൌളും ഇന്ത്യയ്ക്കുവേണ്ടി തിളങ്ങി. ശ്രീവാസ്ത്‌ ഗോസ്വാമി വിക്കറ്റ്‌ കീപ്പര്‍ എന്ന നിലയിലും തിളങ്ങി.

2000 ല്‍ മുഹമ്മദ്‌ കൈഫിണ്റ്റെ നേതൃത്വത്തില്‍ ഇന്ത്യ U19 ലോകകപ്പ്‌ നേടിയിരുന്നു. ഇന്ന്‌ വിരാട്‌ കൊഹ്‌ലി മറ്റൊരു കൈഫായി മാറിയിരിക്കുന്നു. ലോകകപ്പില്‍ വിരാട്‌ കൊഹ്‌ലി എന്ന നായകണ്റ്റെ പ്രകടനം നിലവാരത്തിലും വളരെ ഉയറ്‍ന്നതായിരുന്നു. തണ്റ്റെ ടീമിനെ എങ്ങനെ കൃത്യമായി ഉപയോഗിക്കണം എന്ന്‌ വിരാട്‌ കാണിച്ചു തന്നു. നായകന്‍ എന്ന നിലയില്‍ ടീമിന്‌ വേണ്ടി മുന്നില്‍ നിന്ന്‌ പൊരുതുകയും ചെയ്തു. വിരാടിലെ നായികനെ തിരിച്ചറിയാന്‍ അദ്ദേഹം ദക്ഷിണാഫ്രിക്കക്കെതിരെ അന്തിമ ഓവറില്‍ ടീമിനെ കൈകാര്യം ചെയ്ത രീതി മാത്രം കണ്ടാല്‍ മതി. ഒരു ഭാവി ഇന്ത്യന്‍ നായകനുള്ള എന്ന ഗുണഗണങ്ങളുമുണ്ട്‌ വിരാടിന്‌. ഇന്ത്യന്‍ കോച്ച്‌ ഡേവ്‌ വാട്ട്‌മോറിണ്റ്റെ സംഭാവനകളും അതുല്യമാണ്‌. ടീമിണ്റ്റെ ആത്മവിശ്വാസം കൂട്ടുന്നതിനും, ശരിയായ രീതിയില്‍ അവരെ നയിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക്‌ അമൂല്യമാണ്‌. കൂടാതെ, കളിക്കാരുടെ ശാരീരിക ക്ഷമത നിലനിറ്‍ത്തുവാനുള്ള അദ്ദേഹത്തിണ്റ്റെ തന്ത്രങ്ങള്‍ ഫലം കണ്ടു എന്നു പറയാം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ലോകകപ്പു കൂടി അദ്ദേഹം തണ്റ്റെ അക്കൌണ്ടിലേക്ക്‌ ചേറ്‍ത്തു.


ഇന്ത്യന്‍ ക്രിക്കറ്റിന്‌ ഇത്‌ തീറ്‍ച്ചയയും ഒരു ഉണറ്‍വ്വു നല്‍കും. ശരിയായ രീതിയില്‍ ഇവരെ ഉപയോഗിച്ചാല്‍ ഭാവിയിലേക്ക്‌ നല്ലൊരു ടീമിനെ വാറ്‍ത്തെടുക്കാന്‍ ഇന്ത്യക്ക്‌ കഴിയും. പക്ഷെ മുഹമ്മദ്‌ കൈഫിനെ പോലെ തഴയപ്പെട്ടു പോവാതിരുന്നാല്‍ ഇന്ത്യക്ക്‌ നല്ലത്‌...
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.